നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sundar Pichai Birthday Today | എന്നാണ് സുന്ദർ പിച്ചൈ ജനിച്ചത്? ഗൂഗിളിന് തെറ്റിയോ ആൽഫബെറ്റ് സിഇഒയുടെ തീയതി?

  Sundar Pichai Birthday Today | എന്നാണ് സുന്ദർ പിച്ചൈ ജനിച്ചത്? ഗൂഗിളിന് തെറ്റിയോ ആൽഫബെറ്റ് സിഇഒയുടെ തീയതി?

  ഇന്ന് ശരിക്കും സുന്ദർ പിച്ചൈയുടെ ജന്മദിനമാണോ? അല്ല എന്ന് ഗൂഗിൾ നിങ്ങളോട് പറയും. അദ്ദേഹത്തിന്‍റെ യഥാർത്ഥ ജന്മദിനം എപ്പോഴാണ്?

  Sundar Pichai

  Sundar Pichai

  • Share this:
   ചെന്നൈയിൽ ജനിച്ചു വളർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച സുന്ദർ പിച്ചൈ സ്വപ്നങ്ങൾക്കു പിറകെ യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനെയുംവളരെയധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ്. നിലവിൽ ടെക് ലോകത്തെ അധിപരായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ തലവനാണ് സുന്ദർ പിച്ചൈ. ഇപ്പോൾ ലോകത്തിലെ ടെക് ഭീമന്മാരിൽ ഒരാളാണ് സുന്ദർ പിച്ചൈ, 27 വർഷം മുമ്പ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു കോഴ്‌സ് പഠിക്കാൻ അമേരിക്കയിലേക്ക് പോയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് 2020 ജൂണിൽ പിച്ചൈ വിവരിച്ചു. “യുഎസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി എന്റെ പിതാവ് ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിച്ചു, അതിനാൽ എനിക്ക് സ്റ്റാൻഫോർഡിൽ എത്താനും പഠനം പൂർത്തിയാക്കാനും കഴിഞ്ഞു. ഒരു വിമാനത്തിൽ ഞാൻ ആദ്യമായാണ് അന്ന് യാത്ര ചെയ്തത്, ”പിച്ചൈ പറഞ്ഞു, ഒടുവിൽ കാലിഫോർണിയയിൽ വന്നിറങ്ങിയപ്പോൾ, വിചാരിച്ചതുപോലെ അല്ല കാര്യങ്ങൾ നടന്നത്. എന്നാൽ ഏറെ കഷ്ടപ്പാടുകൾക്കു ശേഷം പിച്ചൈ താണ്ടിയ ഉയരങ്ങൾ സ്വപ്നസമാനമായിരുന്നു.

   ഇന്ത്യക്കാർക്ക് ആകെ അഭിമാനിക്കാവുന്ന സ്ഥാനത്താണ് ഇപ്പോൾ സുന്ദർ പിച്ചൈ. ഇന്ന് സുന്ദർ പിച്ചൈയുടെ ജന്മദിനമാണ്. സോഷ്യൽ മീഡിയയിൽ ആകമാനം ഇന്ത്യക്കാർ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്.


   എന്നാൽ ഇന്ന് ശരിക്കും സുന്ദർ പിച്ചൈയുടെ ജന്മദിനമാണോ? അല്ല എന്ന് ഗൂഗിൾ നിങ്ങളോട് പറയും. അദ്ദേഹത്തിന്‍റെ യഥാർത്ഥ ജന്മദിനം എപ്പോഴാണ്? 1972 ജൂൺ 10 ന് തമിഴ്‌നാട്ടിലെ മധുരയിലാണ് അദ്ദേഹം ജനിച്ചതെന്ന് പിച്ചായിലെ റോയിട്ടേഴ്‌സ് ഫാക്റ്റ് ബോക്സ് പറയുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ഗൂഗിളിൽ ചില ഉപയോക്താക്കൾക്ക് പിച്ചൈയുടെ ജന്മദിനമായി ജൂലൈ 12 ആണ് കാണിക്കുന്നത്? ജൂലൈ 12 എന്ന് തീയതി ലിസ്റ്റുചെയ്യുന്ന ബ്രിട്ടാനിക്ക എഴുതിയ പിച്ചൈയെക്കുറിച്ചുള്ള ഒരു ജീവചരിത്രത്തിൽ നിന്ന് ഗൂഗിൾ അതിന്റെ ഉത്തരം എടുത്തു കാട്ടുന്നു. ബ്രിട്ടാനിക്കയിൽ ജനനത്തീയതി ആദ്യമായി പ്രസിദ്ധീകരിച്ച 2016 ഒക്ടോബർ മൂന്ന് മുതൽ ഇതിന് മാറ്റമില്ല.
   Also Read- Annular Solar Eclipse Today | രണ്ടു സംസ്ഥാനങ്ങളിൽ ഭാഗിക സൂര്യഗ്രഹണം; കൂടുതൽ അറിയാം

   ചെന്നൈയിൽ വളർന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച പിച്ചൈ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടി. 2004 ൽ ഗൂഗിളിൽ ചേർന്ന അദ്ദേഹം ഗൂഗിൾ ടൂൾബാറിന്റെയും തുടർന്ന് ഗൂഗിൾ ക്രോമിന്റെയും മുന്നേറ്റത്തിന് നേതൃത്വം നൽകി, അത് ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസറായി വളർന്നു. ഇപ്പോൾ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒയാണ് സുന്ദർ പിച്ചൈ.
   Published by:Anuraj GR
   First published:
   )}