HOME » NEWS » Buzz » WHERE CAN YOU FIND SUCH A POLITE THIEF AND A GENEROUS SHOPKEEPER VIRAL THEFT VIDEO JK

ഇത്ര മര്യാദക്കാരനായ കള്ളനെയും വിശാലഹൃദയനായ കടയുടമയെയും എവിടെ കാണാനാകും? വൈറലായി മോഷണ വീഡിയോ

കടയുടെ ക്യാഷ് കൗണ്ടറിൽ നിന്ന് കവർച്ച നടത്തുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി

News18 Malayalam | news18-malayalam
Updated: May 26, 2021, 5:34 PM IST
ഇത്ര മര്യാദക്കാരനായ കള്ളനെയും വിശാലഹൃദയനായ കടയുടമയെയും എവിടെ കാണാനാകും? വൈറലായി മോഷണ വീഡിയോ
Image Instagram
  • Share this:
പാകിസ്ഥാനിൽ നിന്നുള്ള ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കടയുടമ കള്ളനെ അനുസരിക്കുന്നതും പണവും സാധനങ്ങളും കടയിൽ നിന്ന് കൊള്ളയടിക്കാൻ അനുവദിക്കുന്നതുമാണ് വീഡിയോയിൽ കാണാനാകുക. യാതൊരു വിധ ഭീകരാന്തരീക്ഷണങ്ങളുമില്ലാതെ സമാധാനപരമായി മോഷണം നടത്തുന്നതും കടയുടമയോട് സൗഹൃദ സംഭാഷണം നടത്തുന്നതുപോലെ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. മോഷ്ടാവിനെ കണ്ട് കടയുടമയും ഭയപ്പെടുന്നില്ല.



കടയുടെ ക്യാഷ് കൗണ്ടറിൽ നിന്ന് കവർച്ച നടത്തുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി. മനോജ് മേത്ത എന്നയാൾ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ നിരവധിയാളുകൾ ഇത് ട്വിറ്ററിലൂടെയും പങ്കു വച്ചിട്ടുണ്ട്.




കടയിലെ സിസിടിവി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഫൂട്ടേജിൽ കാണുന്നതുപോലെ കള്ളൻ ആദ്യം കടയിൽ പ്രവേശിച്ചു, അലമാരയിൽ നിന്ന് ചില സാധനങ്ങൾ എടുത്ത് കൂട്ടാളിയ്ക്ക് കൈമാറി. സാധനങ്ങൾ കാറിൽ വയ്ക്കാൻ കൂട്ടാളിയോട് പറയുന്നുമുണ്ട്. പിന്നീട് ക്യാഷ് കൗണ്ടറിന് അരികിൽ വന്ന് നിന്ന് അലമാരയിൽ നിന്ന് പണം എടുക്കുന്നത് കാണാം. കടയുടമ തന്നെ കുറച്ച് പണം കവറിലാക്കി കള്ളന് നൽകുന്നുണ്ട്. അത് കൈയിൽ വാങ്ങി വീണ്ടും പണമിരിക്കുന്ന മേശയിൽ കൈയിട്ട് കുറച്ച് പണം കൂടി എടുക്കുന്നുമുണ്ട്. ഇതിനിടെ അത് പത്തോ ഇരുപതോ രൂപ മാത്രമാണെന്നും കടയുടമ പറയുന്നുണ്ട്.








View this post on Instagram






A post shared by @notmanoj








അവസാനമായി കടയുടമ ഇനി തന്റെ കടയിലേയ്ക്ക് വരരുതെന്നും കള്ളനോട് പറയുന്നത് കേൾക്കാം. കള്ളൻ ഇത് സമ്മതിക്കുകയും ചെയ്തു. കള്ളന്റെയും കടയുടമയുടെയും മര്യാദയോടെയുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ആളുകളെ അതിശയിപ്പിച്ചിരിക്കുന്നത്.


കടയുടമ വളരെ ദയയുള്ള മനുഷ്യനാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ ഇത്രയും മര്യാദക്കാരനായ കള്ളനെ കണ്ടിട്ടില്ലെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.


കടയിൽ കയറി മോഷ്ടിച്ച കള്ളന് ജോലി വാഗ്ദാനം ചെയ്ത് റസ്റ്റോറന്റ് ഉടമയുടെ വാ‍ർത്ത അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. ഈ വാർത്ത പ്രചരിച്ചതോടെ നിരവധി പേ‍ർ റസ്റ്റോറന്റ് ഉടമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ദയയുടെയും ക്ഷമയുടെയും പര്യായമാണ് ഇദ്ദേഹമെന്ന് നിരവധി പേർ കമന്റ് ചെയ്തു. ജോർജിയയിലെ അഗസ്റ്റയിലെ ഡയാബ്ലോസ് സൌത്ത് വെസ്റ്റ് ഗ്രിൽ എന്ന റെസ്റ്റോറന്റിന്റെ ഉടമ കാൾ വാലസ് ആണ് മോഷ്ടാവിന് ജോലി വാഗ്ദാനം ചെയ്തത്. രാവിലെ ഭക്ഷണശാലയിൽ എത്തിയപ്പോഴാണ് മുൻവാതിലിലെ ഗ്ലാസ് തകർന്നതായി ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. മോഷ്ടാവ് ക്യാഷ് ബാഗുമായി നടന്നുപോകുന്നതായി നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, ആ ബാഗ് ശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിത പ്രശ്നങ്ങളുമായി പൊരുതുന്ന അല്ലെങ്കിൽ സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങളുള്ള വ്യക്തിയാകാം ഈ മോഷണം നടത്തിയതെന്നും ദയവായി നിങ്ങൾ ജോലിക്കായി അപേക്ഷ നൽകാനുമാണ് റസ്റ്റോറന്റ് ഉടമ വൈറലായ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Published by: Jayesh Krishnan
First published: May 26, 2021, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories