• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കേരളത്തിൽ ഏറ്റവും വലിയ തിരക്ക് പൂരത്തിനല്ല

news18india
Updated: December 17, 2018, 12:41 PM IST
കേരളത്തിൽ ഏറ്റവും വലിയ തിരക്ക് പൂരത്തിനല്ല
news18india
Updated: December 17, 2018, 12:41 PM IST
കൊച്ചി: പഴയകാലത്ത്, മൊബൈൽ ഫോൺ ഒന്നുമില്ലാതിരുന്ന കാലത്ത് നമുക്ക് ഒരു ശീലമുണ്ടായിരുന്നു. തിരക്കുള്ള എങ്ങോട്ടെങ്കിലും ഒരുമിച്ച് പോകുകയാണെങ്കിൽ പരിപാടി കഴിയുമ്പോൾ എവിടെ വെച്ച് കണ്ടുമുട്ടും എന്ന് ആദ്യമേ പറഞ്ഞുവെക്കും. അത് പൂരത്തിനാണെങ്കിലും സന്നിധാനത്തേക്ക് ആണെങ്കിലും ഉത്സവത്തിനാണെങ്കിലും എല്ലാം ഒന്നു തന്നെ. എന്നാൽ, പുതിയ കാലത്തും അങ്ങനെ ഒരുമിച്ചുകൂടാൻ മുൻകൂട്ടി അടയാളങ്ങൾ പറഞ്ഞുവെക്കുന്നവരുണ്ട്. നടൻ കൂടിയായ ബാലചന്ദ്രൻ പറങ്ങോടത്ത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആ തിരക്കുള്ള സ്ഥത്തെക്കുറിച്ച് പറയുന്നത്. വേറെ എവിടെയുമല്ല, കല്യാണമണ്ഡപത്തിൽ ഊട്ടുപുരയ്ക്കു മുമ്പിൽ.

ബാലചന്ദ്രൻ പറങ്ങോടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

"പണ്ട്, മൊബൈലൊന്നുമില്ലാതിരുന്ന പണ്ട്, തൃശ്ശൂർ പൂരത്തിന് രാത്രി പടിഞ്ഞാറെ കോട്ടയിൽ ബസ്സിറങ്ങി എം.ജി. റോഡിലൂടെ നടുവിലാലിലേക്ക് നടക്കുന്നതിനിടയിൽ പൂരത്തിരക്കിൽ പെട്ട് കൂട്ടം തെറ്റി പിരിഞ്ഞാൽ എടുക്കേണ്ട കരുതൽ നടപടി ഞങ്ങൾ കൂട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിക്കാറുണ്ട്.

" വെടിക്കെട്ട് കഴിഞ്ഞാ എല്ലാവരും ധനലക്ഷ്മി ബാങ്കിന്റെ ചോട്ടില് വന്നാ മതി. അവടന്ന് ഒരുമിച്ച് മടങ്ങാം."

അതുപോലെ തന്നെ ശബരിമലയാത്രയിലും. ഗണപതിയമ്പലം തൊഴുത് തേങ്ങയുടച്ച് മല കയറുന്നതിനു മുമ്പ് എല്ലാവരും വട്ടം കൂടി നിന്ന് തീരുമാനിക്കും.

''എല്ലാവരും കേറിക്കോളോ. വഴിക്ക് ആരും ആരേം കാത്ത് നിക്കണ്ട. സന്നിധാനത്തില് മീറ്റിയാം. എവട്യാ മീറ്റിയ്യാ?''

" അനൗൺസ്മെന്റ് ഓഫീസിനു മുമ്പില്."
Loading...

" അദ്ദന്നെ. എല്ലാരും കേട്ടു ലോ?. അനൗൺസ്മെന്റ്‌ നടത്തണ ഓഫീസിന് മുമ്പില് എല്ലാരും ഒത്തു കൂട്വാ. കേട്ടൂലോ; ങ്ങ്ഹാ ശരി അപ്പോന്നാ പുവ്വാ; സ്വാമ്യേയ് ശരണമയ്യപ്പ!."

നാലഞ്ചു ദിവസം മുമ്പ് ഇതുപോലൊന്നുണ്ടായി.

കൊളാപ്സിബിൾ ഡോർ പിടിച്ചു നിന്നിരുന്ന ആ സ്ത്രീയെ നോക്കി തിരക്കിനുള്ളിൽ പിന്നിൽ നിന്നിരുന്ന കൂട്ടുകാരി വിളിച്ചു പറഞ്ഞു.

"കഴിഞ്ഞാ എവട്യാ കാണ്വാ വിജയേച്ച്യേ?."

" പടിക്കലെ മെഡിക്കൽ ഷാപ്പിന്റെ മുമ്പില് കാണാം രമേ.''

" ങ്ഹാ ശരി. ദേ ആള് വര്ണ്ട്!. വാതില് ഇപ്പ തൊറക്കും. സൂക്ഷിക്കണം. കടക്കുമ്പോ വീഴാണ്ട് പിടിച്ച് നിന്നോളോ ട്ടാ!. നല്ല തള്ള് വരും!."

പൂരം തെക്കോട്ടിറക്കത്തിലോ സന്നിധാനത്തിലോ ഒന്നുമല്ല; പട്ടണത്തിലെ ഒരു കല്ല്യാണമണ്ഡപത്തിലെ ഊട്ടുപുരയുടെ വാതിൽക്കൽ സകല ദൈവങ്ങളേയും വിളിച്ച് ഊഴം കാത്തു നിൽക്കുമ്പോൾ കേട്ടതാണ്!."

First published: December 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...