നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ട്രോഫിയെവിടെ': അവാർഡ് ദാന ചടങ്ങിനിടെ കോലിയുടെ ചോദ്യം; വൈറൽ വീഡിയോ

  'ട്രോഫിയെവിടെ': അവാർഡ് ദാന ചടങ്ങിനിടെ കോലിയുടെ ചോദ്യം; വൈറൽ വീഡിയോ

  ഒരു ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗിലെ മികച്ച പ്രകടനത്തിന് വിരാട് കോലിക്ക് അവാർഡ് ലഭിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്

   (BCCI/Twitter)

  (BCCI/Twitter)

  • Share this:
   ഐ‌പി‌എൽ 2021 പുനരാരംഭിച്ചതോടെ കോലിയുടെ പഴയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗിലെ മികച്ച പ്രകടനത്തിന് വിരാട് കോലിക്ക് അവാർഡ് ലഭിക്കുന്ന പഴയ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ 2019ൽ പങ്കുവച്ച ഈ വീഡിയോ വീണ്ടും തരംഗമാകുകയായിരുന്നു.

   പെപ്സി സ്വാഗ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ച കോലി, അവാർഡ് കൈമാറാൻ താമസിക്കുന്നതിനെ തുടർന്ന് വീണ്ടും വീണ്ടും കൈനീട്ടി ട്രോഫി ചോദിച്ച് വാങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് കോലി ക്യാമറകളിലേക്ക് തിരിഞ്ഞ് പോസ് ചെയ്യുന്നതും കാണാം.   2021ലെ യുഎഇയിലെ ഐപിഎല്ലിലേക്ക് തിരിച്ചു വരുമ്പോൾ, കോലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഞായറാഴ്ച രാത്രി മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്നു. ഹാട്രിക്ക് നേട്ടവുമായി ബൗളിങ്ങിൽ തിളങ്ങിയ ഹർഷൽ പട്ടേൽ, ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ഗ്ലെൻ മാക്സ്വെൽ എന്നിവർക്കു മുന്നിൽ മുംബൈ മുട്ടു മടക്കുകയായിരുന്നു. ടി20 ക്രിക്കറ്റിൽ 10000 റൺസ് നാഴികക്കല്ല് പിന്നിട്ട ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലിയും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

   ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20യിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് കോഹ്ലി തന്റെ പേരിലേക്ക് എഴുതി ചേർത്തത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 13 റൺസ് നേടിയതോടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.   മത്സരത്തിൽ വിജയിച്ച ശേഷമുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങളുടെ ഡ്രസിങ് റൂം വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. നായകൻ വിരാട് കോഹ്ലി ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. ഗ്രൗണ്ടിലെ വിരാട് കോഹ്ലിയുടെ ആഹ്ലാദപ്രകടനത്തെ എബി ഡിവില്ലിയേഴ്സ് അനുകരിക്കുന്നതും ഈ വീഡിയോയിൽ കാണാം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.

   കോഹ്ലി ടീം അംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഫീൽഡിൽ കോഹ്ലി നടത്തുന്ന അഗ്രസീവ് ആയുള്ള ആഹ്ലാദപ്രകടനം അതേപടി ഡി വില്ലിയേഴ്സ് അനുകരിച്ചത്. ഓടിവന്ന് വായുവിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കോഹ്ലിയെ ഡി വില്ലിയേഴ്സ് അതേപടി അനുകരിച്ചു. ഇതുകണ്ട കോഹ്ലിക്കും സഹതാരങ്ങൾക്കും ചിരിയടക്കാൻ സാധിച്ചില്ല. പിന്നീട് ഓടിവന്ന് കോഹ്ലിയെ കെട്ടിപ്പിടിക്കുന്ന ഡിവില്ലിയേഴ്സിനെയും വീഡിയോയിൽ കാണാൻ കഴിയും.   ഗ്ലെൻ മാക്സ്വെല്ലിന്റെ ക്യാച്ച് അനുകരിക്കുന്ന യുസ്വേന്ദ്ര ചഹലിനെയും വീഡിയോയിൽ കാണാം. പന്തിന് പകരം മൊബൈൽ ഫോൺ മുകളിലേക്ക് എറിഞ്ഞാണ് മാക്സ്വെല്ലിന്റെ ക്യാച്ച് ചഹൽ ഡ്രസിങ് റൂമിൽ അനുകരിച്ച് കാണിച്ചത്. ഇത് കണ്ടുനിൽക്കുന്ന മാക്സ്വെൽ പൊട്ടിച്ചിരിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}