Brain Teaser | ഇതിൽ ഏതു ഗ്ലാസ് ആദ്യം നിറയും? 20 സെക്കന്റിൽ ഉത്തരം കണ്ടെത്താമോ?
Brain Teaser | ഇതിൽ ഏതു ഗ്ലാസ് ആദ്യം നിറയും? 20 സെക്കന്റിൽ ഉത്തരം കണ്ടെത്താമോ?
20 സെക്കൻഡിനുള്ളിൽ ഈ ബ്രെയിൻ ടീസറിന് ശരിയായ ഉത്തരം നൽകാൻ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞുള്ളൂ
Last Updated :
Share this:
നിങ്ങളുടെ ഐക്യു ലെവൽ (IQ Level) പരിശോധിക്കുന്നതിനുള്ള ഒരു ചെറിയ ബ്രെയിൻ ടീസർ (brain teaser) ആണിത്. ഇതൊരു ചെറിയ ഐക്യു ടെസ്റ്റ് (IQ test) ആയി മാത്രം കാണുക. അതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
ചിത്രത്തിൽ കാണുന്ന ഗ്ലാസുകളിലേക്ക് വെള്ളം ഒഴുകുന്നത് കാണാം. ഇതിൽ ഏത് ഗ്ലാസാണ് ആദ്യം നിറയുന്നതെന്നാണ് കണ്ടെത്തേണ്ടത്. അതും, 20 സെക്കന്റിനുള്ളിൽ. ഉത്തരവും ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും നിങ്ങളുടെ ഐക്യു ലെവൽ എത്രയെന്ന് മനസിലാക്കിത്തരും. 20 സെക്കൻഡിനുള്ളിൽ ഈ ബ്രെയിൻ ടീസറിന് ശരിയായ ഉത്തരം നൽകാൻ കുറച്ച് പേർക്ക് മാത്രമേ കഴിഞ്ഞുള്ളൂ.
ടിക് ടോക്ക് താരം ഹെക്റ്റിക് നിക്ക് ആണ് ഇ ചിത്രം പങ്കുവെച്ചത്. ചിലരൊക്കെ ഉത്തരങ്ങളുമായി എത്തിയപ്പോൾ ഇതും ആലോച്ചിച്ചിരുന്ന് തല പുകച്ചെന്നും ചിലർ കുറിച്ചു.
ഈ ബ്രെയിൻ ടീസറിന് ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ? ഉണ്ടെങ്കിൽ ഒരു ചെറിയ സൂചന തരാം. ഗ്ലാസുകളുമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകൾ ശ്രദ്ധാപൂർവ്വം നോക്കുക. അവയിൽ ചിലത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഇപ്പോൾ ഉത്തരം കിട്ടിയോ? ആറാം നമ്പർ ഗ്ലാസ് ആണ് ആദ്യം നിറയുക.
എങ്ങനെയാണ് ആറാം നമ്പർ ഗ്ലാസ് ആദ്യം നിറയുകയെന്ന് വിശദീകരിക്കാം. ആദ്യം ഒന്നാം നമ്പർ ഗ്ലാസിൽ നിന്ന് രണ്ടാം നമ്പർ ഗ്ലാസിലേക്ക് വെള്ളം ഒഴുകാൻ തുടങ്ങും. കണക്റ്റർ ബ്ലോക്ക് ആയതിനാൽ മൂന്നാം നമ്പർ ഗ്ലാസിലേക്ക് വെള്ളം എത്തില്ല. രണ്ടാം നമ്പർ ഗ്ലാസുമായി ഘടിപ്പിച്ചിരിക്കുന്ന ഏഴാം നമ്പർ ഗ്ലാസിന്റെ അടിയിൽ ദ്വാരമുള്ളതിനാൽ അതിൽ വെള്ളം നിറയില്ല. അങ്ങനെ രണ്ടാം നമ്പർ ഗ്ലാസിൽ നിന്നും എത്തുന്ന വെള്ളം ആറാം നമ്പർ ഗ്ലാസിലെത്തി അത് ആദ്യം നിറയും.
ആദ്യം കണ്ട കാഴ്ചയല്ല ശരിക്കുമുള്ളത് എന്ന് മനസ്സിലാക്കി തരുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രങ്ങൾ കണ്ടും പലരും തല പുകക്കാറുണ്ട്. ഇവയുടെ ഉത്തരം നമ്മുടെ ചിന്തയെ കൂടി ആശ്രയിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ കാണുന്നതിനേക്കാൾ ഏറെ കാഴ്ചകൾ പലപ്പോഴും ഇത്തരം ചിത്രങ്ങളിലുണ്ടാകും. അത്തരത്തിൽ ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്കോട്ട്ലൻഡിലെ ഒരു മനോഹരമായ കാഴ്ച ആയിരുന്നു അത്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്, അതും 60 സെക്കൻഡിനുള്ളിൽ. ബെൽജിയം സ്വദേശിയായ ലോറൻസ് ദെബെല്ലെൽ എന്ന യാത്രികയാണ് നോർത്ത് ഇൻവർനെസിൽ ബെൻ വൈവിസ് കയറുന്നതിനിടെ ഈ ചിത്രം പകർത്തിയത്. മറഞ്ഞിരിക്കുന്ന പക്ഷിയെ താൻ കണ്ടെത്തിയതായി 51 കാരിയായ സ്ത്രീയാണ് ആദ്യം കമന്റ് ചെയ്തത്. ഒറ്റനോട്ടത്തിൽ, മലഞ്ചെരുവിൽ പാറകൾ ചിതറിക്കിടക്കുന്നതായാണ് തോന്നുന്നത്. എന്നാൽ സൂക്ഷ്മമായി നോക്കുമ്പോൾ, ചിത്രത്തിന്റെ ഇടതുവശത്ത് താഴെ ഒരു പക്ഷി ഇരിക്കുന്നത് കാണാമായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.