നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്റ്റിക്: ബഹിരാകാശ യാത്ര വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഏജൻസികൾ ഏതൊക്കെ?

  ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്റ്റിക്: ബഹിരാകാശ യാത്ര വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഏജൻസികൾ ഏതൊക്കെ?

  ബഹിരാകാശ യാത്ര വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ കമ്പനികളെ പരിചയപ്പെടാം.

  News18 Malayalam

  News18 Malayalam

  • Share this:
   ബഹിരാകാശ യാത്ര ചിലരുടെ എങ്കിലും സ്വപ്നങ്ങളിൽ ഒന്നായിരിക്കും. പതിറ്റാണ്ടുകളായി, ബഹിരാകാശ പര്യവേഷണത്തിനും ഗവേഷണത്തിനുമായി വിവിധ രാജ്യങ്ങൾ വലിയ തുക ചെലവഴിക്കുന്നുണ്ട്. ഈ പ്രത്യേക മേഖല സർക്കാരിന്റെ മാത്രമായിരുന്നെങ്കിലും 2020 മെയ് 31 ന്, നാസ രണ്ട് ബഹിരാകാശയാത്രികരെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ബഹിരാകാശ പേടകത്തിൽ അയച്ചു. ഇത് കൂടാതെ ഈ വർഷം ജൂലൈ 11 നും ജൂലൈ 20 നും, ശതകോടീശ്വരന്മാരായ റിച്ചാർഡ് ബ്രാൻസണും ജെഫ് ബെസോസും ക്രൂവിനൊപ്പം ആദ്യമായി ബഹിരാകാശ യാത്ര നടത്തി. ഇരുപതാം നൂറ്റാണ്ടിൽ നിന്ന് വ്യത്യസ്തമായി ബഹിരാകാശ യാത്രയും ബഹിരാകാശ പര്യവേക്ഷണവും ഇനി ഗവൺമെന്റുകൾക്ക് മാത്രമുള്ളതല്ല എന്ന സൂചനകളാണ് ഇത് നൽകുന്നത്. ബഹിരാകാശ യാത്ര വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ കമ്പനികളെ പരിചയപ്പെടാം.

   സ്പേസ് എക്സ്
   2002ൽ ഇലോൺ മസ്ക് ആണ് ഈ കമ്പനി സ്ഥാപിച്ചത്. ബഹിരാകാശ യാത്ര, ബഹിരാകാശപേടക നിർമ്മാണം, ബഹിരാകാശ ആശയവിനിമയം എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയോട് വളരെയധികം അഭിനിവേശമുള്ള ഇലോൺ മസ്കിന്റെ അഭിപ്രായത്തിൽ, ഭാവിയിൽ ചൊവ്വയെ കോളനിവൽക്കരിക്കുക എന്നതാണ് സ്‌പേസ് എക്‌സിന്റെ പ്രധാന ലക്ഷ്യം. സ്പേസ് എക്സ് നിർമ്മിച്ച ആദ്യ വിമാനം 2011ലാണ് പറന്നുയർന്നത്. അതിനുശേഷം കമ്പനി അതിവേഗം വളർന്നു. 2020 മെയ് 31ന്, സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു. റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നീ രണ്ട് നാസ ബഹിരാകാശയാത്രികരാണ് ഈ പേടകത്തിൽ യാത്ര ചെയ്തത്.

   ബ്ലൂ ഒറിജിൻ
   2000ലെ ഒരു അഭിമുഖത്തിൽ, ജെഫ് ബെസോസിനോട് 'ഡോട്ട്കോം' ബിസിനസിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ മറ്റെന്ത് ചെയ്യുമായിരുന്നുവെന്ന് അവതാരകൻ ചോദിച്ചു. ഈ ചോദ്യത്തിന് ജെഫ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു "ഞാൻ ബഹിരാകാശ പര്യവേക്ഷണത്തിന് പോകുമായിരുന്നു". 20 വർഷത്തിനുശേഷം, ജെഫ് ബെസോസ് തന്റെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിച്ചു. ആദ്യമായി ബഹിരാകാശ യാത്ര നടത്തി. ബഹിരാകാശ ടൂറിസമാണ് ജെഫ് ബെസോസിന്റ ബ്ലൂ ഒറിജിൻ ലക്ഷ്യം വയ്ക്കുന്നത്. ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് ദൗത്യത്തിനായി നാസ അടുത്തിടെ ബ്ലൂ ഒറിജിന്റെ ടീമായ ലോക്ക്ഹീഡ് മാർട്ടിൻ, നോർത്ത്‌റോപ്പ് ഗ്രുമ്മൻ, ഡ്രാപ്പർ എന്നിവരെ നിയോഗിച്ചു.

   വിർജിൻ ഗാലക്റ്റിക്
   വിർജിൻ ഗ്രൂപ്പിന്റെ ഉടമയായ റിച്ചാർഡ് ബ്രാൻസൺ 2004ൽ സ്ഥാപിച്ച കമ്പനിയുടെ ലക്ഷ്യങ്ങളും സ്പേസ് ടൂറിസത്തിന്റെ പാത തന്നെയാണ്. 2009 ൽ കമ്പനി ബഹിരാകാശത്തേക്കുള്ള ആദ്യ യാത്ര പ്രഖ്യാപിച്ചെങ്കിലും നിർവ്വഹണത്തിൽ പരാജയപ്പെട്ടു. എന്നാൽ ജൂലൈ 11 ന്, റിച്ചാർഡ് ബ്രാൻസൺ മറ്റ് മൂന്ന് പേർക്കൊപ്പം തന്റെ സ്വന്തം ബഹിരാകാശ പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്ന ആദ്യത്തെ വ്യക്തിയായി മാറി. 2022 ഓടെ പണമടച്ചുള്ള പാസഞ്ചർ ഫ്ലൈറ്റ് സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

   ഓറിയോൺ സ്പേസ്
   ഫ്രാങ്ക് ബങ്കർ സ്ഥാപിച്ച ഓറിയോൺ സ്പേസിന്റെ ലക്ഷ്യം ഒരു ബഹിരാകാശ ഹോട്ടൽ ആരംഭിക്കുക എന്നതാണ്. 2018 ൽ, കമ്പനിയുടെ സ്ഥാപകൻ ഒരു ബഹിരാകാശ നിലയത്തിന്റെയും ഹോട്ടൽ താമസത്തിന്റെയും സംയോജനമായ അറോറ സ്പേസ് സ്റ്റേഷൻ എന്ന വാണിജ്യ ബഹിരാകാശ നിലയത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ആറ് പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 200 മൈൽ ഉയരത്തിൽ, ബഹിരാകാശ ഹോട്ടലിൽ 12 ദിവസത്തെ യാത്രയാണ് ഓറിയോൺ സ്പാനിന്റെ ലക്ഷ്യം. ഈ യാത്രയ്ക്കുള്ള ചെലവ് ഒരാൾക്ക് 9.5 മില്യൺ ഡോളറാണ്.

   സിയേറ നെവാഡ കോർപ്പറേഷൻ
   1963 ൽ ജോൺ ചിഷോൾ സ്ഥാപിച്ച, സിയേറ നെവാഡ കോർപ്പറേഷൻ (SNC) ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. യുഎസ് വ്യോമസേനയും നാസയുമായി ചേർന്ന് പ്രവർത്തിച്ച കമ്പനിക്ക് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ബഹിരാകാശ പര്യവേഷണത്തിൽ സുസ്ഥിരമായ പേരായതിനാൽ 1963ൽ എസ്എൻസി ആരംഭിച്ചതു മുതൽ 400ലധികം ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}