'അധ്വാനിക്കുന്നവരെ ഉള്‍പ്പെടുത്തണമെങ്കില്‍ കീ ബോര്‍ഡും മൗസും'; ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഏത് ചിഹ്നം സ്വീകരിക്കണം?

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണില്‍ ഉരസുന്ന കൈവിരല്‍ പുതിയ പാര്‍ട്ടിക്ക് ഒരു നല്ല ചിഹ്നമാണ്. പുതിയ ലോകത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ കീ ബോര്‍ഡും മൗസുമാകാം.

news18
Updated: May 7, 2019, 4:46 PM IST
'അധ്വാനിക്കുന്നവരെ ഉള്‍പ്പെടുത്തണമെങ്കില്‍ കീ ബോര്‍ഡും മൗസും'; ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഏത് ചിഹ്നം സ്വീകരിക്കണം?
news18
  • News18
  • Last Updated: May 7, 2019, 4:46 PM IST
  • Share this:
തിരുവനന്തപുരം: ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഏതു ചിഹ്നം സ്വീകരിക്കണം? രാഷ്ട്രീയ പാര്‍ട്ടി ആയതുകൊണ്ടു തന്നെ ചിഹ്നത്തിന് കാലികമായ പ്രസക്തിയുണ്ടാകണം. അതായത് മാറിയ കാലവുമായി യോജിക്കുന്നതാകണം ചിഹ്നം. അപ്പോള്‍ എന്തൊക്കെയാകാം ചിഹ്നം. ഇത്തരമൊരു ചിന്ത ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് സൈക്യാട്രിസ്റ്റായ ഡോ സി.ജെ ജോണ്‍.

പണ്ട് പെണ്ണുങ്ങള്‍ അരിവാള്‍ കൊണ്ട് പണിയെടുക്കുകയും ആണുങ്ങള്‍ ചുറ്റിക കൊണ്ട് അധ്വാനിക്കുകയും ചെയ്ത കാലത്താണ് അരിവാള്‍ ചുറ്റിക ഉണ്ടായത്. അതില്‍ നെല്‍ക്കതിരും നക്ഷത്രവുമൊക്കെ ചേര്‍ന്നു. ഇന്ന് ഈ പണി ആയുധങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് കൈകാര്യം ചെയ്യുന്നത്.

Also Read 'ഏറ്റവും മനോഹരമായ ഈ ചിത്രത്തിന് നന്ദി': മകനുമൊത്തുള്ള ചിത്രം പങ്കു വച്ച് സാനിയ മിർസ

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണില്‍ ഉരസുന്ന കൈവിരല്‍ പുതിയ പാര്‍ട്ടിക്ക് ഒരു നല്ല ചിഹ്നമാണ്. പുതിയ ലോകത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ കീ ബോര്‍ഡും മൗസുമാകാം. വേണമെങ്കില്‍ ഒരു നക്ഷത്രത്തേയും കയറ്റാം. ചിഹ്നവും ജീവിതവുമായുള്ള ബന്ധം കൊണ്ട് പാര്‍ട്ടി ജയിച്ചു കയറും.തോറ്റുവെന്ന് ഉറപ്പാകും വരെ ജയിക്കുമെന്ന് പറയാന്‍ കാശ് ചെലവില്ലല്ലോ?- സി.ജെ ജോണ്‍ ചോദിക്കുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍;

കേരളത്തിലെ ഇപ്പോഴത്തെ മധ്യ വര്‍ഗ്ഗത്തിനായി ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയാല്‍ ഏത് ചിഹ്നം സ്വീകരിക്കണം?പണ്ട് പെണ്ണുങ്ങള്‍ അരിവാള്‍ കൊണ്ട് പണിയെടുക്കുകയും ആണുങ്ങള്‍ ചുറ്റിക കൊണ്ട് അധ്വാനിക്കുകയും ചെയ്ത കാലത്താണ് അരിവാള്‍ ചുറ്റിക ഉണ്ടായത്. അതില്‍ നെല്‍ക്കതിരും നക്ഷത്രവുമൊക്കെ ചേര്‍ന്നു. ഇന്ന് ഈ പണി ആയുധങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് കൈകാര്യം ചെയ്യുന്നത്. കാലഘട്ടവുമായുള്ള വികാരപരമായ ബന്ധം ഉള്ളത് കൊണ്ട് ഇതൊക്കെ ചിഹ്നമായി തുടരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നുകം വച്ച കാളയില്‍ നിന്ന് പശുവും കിടാവുമായും പിന്നെ കൈപ്പത്തിയുമായ ചിഹ്ന ചരിത്രം വേറെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ ഫോണില്‍ ഉരസുന്ന കൈവിരല്‍ പുതിയ പാര്‍ട്ടിക്ക് ഒരു നല്ല ചിഹ്നമാണ്. പുതിയ ലോകത്തിലെ അധ്വാനിക്കുന്ന ജന വിഭാഗത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ കീ ബോര്‍ഡും മൗസുമാകാം. വേണമെങ്കില്‍ ഒരു നക്ഷത്രത്തേയും കയറ്റാം. ചിഹ്നവും ജീവിതവുമായുള്ള ബന്ധം കൊണ്ട് പാര്‍ട്ടി ജയിച്ചു കയറും.തോറ്റുവെന്ന് ഉറപ്പാകും വരെ ജയിക്കുമെന്ന് പറയാന്‍ കാശ് ചെലവില്ലല്ലോ?First published: May 7, 2019, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading