ടിക് ടോക്ക് വീഡിയോ ചെയ്യാനായി എത്തി; കടൽ തീരത്ത് അടിഞ്ഞ ബാഗിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി

യുവാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് മനുഷ്യരുടെ ശരീരഭാഗങ്ങളാണ് പെട്ടിയിൽ നിന്നും കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: July 8, 2020, 9:34 AM IST
ടിക് ടോക്ക് വീഡിയോ ചെയ്യാനായി എത്തി; കടൽ തീരത്ത് അടിഞ്ഞ ബാഗിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി
Screengrab from YouTube
  • Share this:
ടിക് ടോക്ക് വീഡിയോ ചെയ്യാനെത്തിയ യുവാക്കൾ ദുരൂഹതയേറിയ കൊലപാതകത്തിന്റെ തെളിവു കണ്ടെത്തി. സിയാറ്റിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

കടൽ തീരത്ത് വീഡിയോ ചിത്രീകരണത്തിന് എത്തിയ യുവാക്കളാണ് തീരത്തടിഞ്ഞ സ്യൂട്ട്കേസ് ആദ്യം കണ്ടത്. പെട്ടി തുറന്നപ്പോൾ കണ്ടത് ഒരു പ്ലാസ്റ്റിക് ബാഗ്. അതിനകത്ത് മനുഷ്യശരീര ഭാഗങ്ങളും.

യുവാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് മനുഷ്യരുടെ ശരീരഭാഗങ്ങളാണ് പെട്ടിയിൽ നിന്നും കണ്ടെത്തിയത്. ജൂൺ 19 നാണ് സംഭവം നടക്കന്നത്.

പൊലീസ് നടത്തിയ പരിശോധനയിൽ തീരത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു ബാഗിലാണ് രണ്ടാമത്തെയാളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

TRENDING:Sufiyum Sujatayum | 'അള്ളാഹു അക്ബർ 'എം ജയചന്ദ്രന്റെ മാന്ത്രിക സ്പർശവുമായി വീഡിയോ ഗാനം [NEWS]'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

സിയാറ്റിൽ സ്വദേശികളായ ജസീക്ക ലൂയിസ്(35), ആസ്റ്റിൻ വെന്നർ(27) എന്നിവരുടേതാണ് മൃതദേഹം. ജൂൺ 16 ന് നടന്ന വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അനുമാനം. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ് സിയാറ്റിൽ. കാനഡ-അമേരിക്കൻ അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ തെക്കായി പഗെറ്റ് സൗണ്ടിനും (പസഫിക് സമുദ്രത്തിലെ ഒരു ചെറു ഉൾക്കടൽ) വാഷിംഗ്ടൺ തടാകത്തിനും ഇടയിലുള്ള ഒരു കരയിടുക്കിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെ നാലാമത്തെ വലിയ തുറമുഖമാണ്.
Published by: Naseeba TC
First published: July 8, 2020, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading