• HOME
 • »
 • NEWS
 • »
 • buzz
 • »
 • ടിക്ടോക്ക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പാകിസ്ഥാനിൽ പതിനെട്ടുകാരന് ദാരുണാന്ത്യം

ടിക്ടോക്ക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പാകിസ്ഥാനിൽ പതിനെട്ടുകാരന് ദാരുണാന്ത്യം

ട്രാക്കിലൂടെ നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടയിൽ അതിവേഗതയിൽ എത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  റെയിൽവേ ട്രാക്കിൽ നിന്ന് ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.

  ഹംസ നവീദ് എന്ന പതിനെട്ടുകാരനാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടയിൽ അതിവേഗതയിൽ എത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു. ഹംസ നവീദിന്റെ സുഹൃത്താണ് വീഡിയോ റെക്കോർഡ് ചെയ്തിരുന്നത്.

  ഇസ്ലാമാബാദിലെ റാവിൽപിണ്ടി സിറ്റിയിലാണ് സംഭവം. അപകടവിവരം അറിഞ്ഞ ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി സ്ഥലത്തെ രക്ഷാപ്രവർത്തന സംഘത്തിന്റെ വക്താവ് രാജ റഫാഖത്ത് സമാൻ പറയുന്നു.

  ജാർഖണ്ഡിൽ കഴിഞ്ഞയാഴ്ച്ച സെൽഫിയെടുക്കാനായി ചരക്കു ട്രെയിനിന്റെ മുകളിൽ കയറിയ യുവാവ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി മരിച്ചിരുന്നു. രാംഗഢ് ജില്ലയിലെ ചിതാർപൂരിലുള്ള യുവാവാണ് സെക്കന്റുകൾ കൊണ്ട് കത്തിക്കരിഞ്ഞ് മരിച്ചത്. സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് സെൽഫിയെടുക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറുകയായിരുന്നു.

  സെൽഫിയെടുക്കുന്നതിനിടയിൽ മുകളിലുള്ള ലൈൻ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണം.

  You may also like:അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അയൽവാസിക്കെതിരെ പരാതി

  ഭുവനേശ്വറിലും സെൽഫിയെടുക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് യുവതി മരിച്ചതും അടുത്തിടെയാണ്. ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിലെത്തിയ യുവതി നദിക്കരയിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

  You may also like:'അച്ഛനും അദ്ദേഹത്തിന്റെ 27 ഭാര്യമാരും എന്റെ 150 സഹോദരങ്ങളും'; വൈറലായി പത്തൊമ്പതുകാരന്റെ വീഡിയോ

  കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

  You may also like:വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യക്കാരന് ദുബായിൽ ജീവപര്യന്തം

  ദിക്കരയിലെ ഒരു പാറയില്‍ നിന്നും അനുപമ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിറകിലൂടെ വന്ന ഒരാൾ കാൽവഴുതി ഇതിന്‍റെ ആഘാതത്തിൽ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. നദിയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് പെട്ടെന്ന് ആർക്കും സഹായിക്കാനും കഴിഞ്ഞില്ല.

  സോഷ്യൽമീഡിയയിൽ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യാൻ സാഹസികതകൾ കാണിച്ച് നിരവധി യുവാക്കളാണ് അപകടത്തിൽ പെടുന്നത്. തിരക്കേറിയ റോഡിലും റെയിൽവേ ട്രാക്കുകളിലുമുള്ള അശ്രദ്ധമായ വീഡിയോ ചിത്രീകരണം വൻ അപകടങ്ങൾക്കാണ് വഴി വെക്കുന്നത്. ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി തീകൊളുത്തി യുവാവ് അപകടത്തിൽപെട്ടതും അടുത്തിടെ വാർത്തയായിരുന്നു.
  Published by:Naseeba TC
  First published: