നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അതാ ഗ്രാമത്തിലൊരു വെള്ളക്കാക്ക; ആവേശഭരിതരായി ഗ്രാമീണർ

  അതാ ഗ്രാമത്തിലൊരു വെള്ളക്കാക്ക; ആവേശഭരിതരായി ഗ്രാമീണർ

  10,000 പക്ഷികളില്‍ ഒന്നില്‍ കാണപ്പെടുന്ന ജനിതക വ്യതിയാനം കാരണമാണ് ഈ കാക്കയ്ക്ക് വെള്ള നിറമായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു

  • Share this:
   ഹിന്ദു വിശ്വാസികള്‍ തങ്ങളുടെ പൂര്‍വ്വികരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ശ്രാദ്ധ ചടങ്ങുകള്‍ക്ക് ഒടുവില്‍ കാക്കകളെ പ്രതീക്ഷിക്കുന്നത് സാധാരണമാണ്. ചടങ്ങുകള്‍ക്ക് ഒടുവിലുള്ള തര്‍പ്പണത്തിന്റെ ബലിശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ കാക്കകള്‍ എത്തിയാല്‍ ചടങ്ങുകളില്‍ പ്രിയപ്പെട്ടവരുടെ ആത്മാവ് തൃപ്തിയോടെയും സമാധാനത്തോടെയുമാണ് ഇരിക്കുന്നതെന്ന് കരുതിപ്പോരുന്നു. ഇപ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലുള്ള ഗ്രാമത്തില്‍ ഒരു വെള്ളകാക്ക പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഗ്രാമവാസികള്‍ വലിയ ആവേശത്തിലായിരിക്കുകയാണ്. ദഹേഗാം താലൂക്കില്‍ ഉള്‍പ്പെടുന്ന ധരിസന ഗ്രാമവാസികളാണ് വെള്ളകാക്കയെ കണ്ടതിനെ തുടര്‍ന്ന് സന്തോഷത്തിലായത്.

   ഏകദേശം 20 ദിവസം മുമ്പ് രാവിലെ ചായക്കടയില്‍ പോയപ്പോഴാണ് ഈ അപൂര്‍വ പക്ഷിയെ കണ്ടതെന്ന് ധരിസന സര്‍പഞ്ച് ശൈലേഷ് പട്ടേല്‍ പറഞ്ഞു. ''ഞാന്‍ എല്ലാ ദിവസവും പക്ഷികള്‍ക്ക് തീറ്റയായി സേവയും ഗന്ധിയയും നല്‍കാറുണ്ട്. ഒരു ദിവസം, ഒരു വെളുത്ത കാക്ക ഭക്ഷണത്തിനായി തന്റെ ഊഴം കാത്തിരിക്കുന്നത് കണ്ടു. മറ്റ് കാക്കകളേക്കാള്‍ അവന്‍ പതുക്കെയാണെന്നും അവരില്‍ നിന്ന് അകലം പാലിക്കുന്നതായും തോന്നി. മറ്റ് കാക്കകള്‍ അവനെ അവരുടെ കൂട്ടത്തില്‍ കൂട്ടിയിട്ടില്ലെന്ന് തോന്നുന്നു,'' അദ്ദേഹം പറഞ്ഞു.

   10,000 പക്ഷികളില്‍ ഒന്നില്‍ കാണപ്പെടുന്ന ജനിതക വ്യതിയാനം കാരണമാണ് ഈ കാക്കയ്ക്ക് വെള്ള നിറമായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അപൂര്‍വ ജനിതക അവസ്ഥയില്‍ ഒന്നുകില്‍ ആല്‍ബിനിസം (Albinism - മെലാനിന്റെ അഭാവം) അല്ലെങ്കില്‍ ല്യൂസിസം ( Leucism - തൂവലുകളില്‍ പിഗ്മെന്റ് നിക്ഷേപിക്കുന്നതില്‍ അസാധാരണത്വം) എന്നിവ ഉണ്ടാക്കുന്നു. ഗാന്ധിനഗറിലെ ഇന്ദ്രോഡ പാര്‍ക്കിലുള്ള ഒരു വെറ്ററിനറി ഡോക്ടര്‍ പറയുന്നതിങ്ങനെയാണ്, ''മെലാനിന്‍ പിഗ്മെന്റേഷന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതുകാരണം ഒരു പക്ഷി വെളുത്തതായി മാറുന്നു. ഇത്തരത്തിലുള്ള കാക്കകള്‍ വളരെ അപൂര്‍വമാണ്, ഗുജറാത്തില്‍ തന്നെ ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകൂ.''

   പക്ഷിശാസ്ത്രജ്ഞനായ ഭരത് ജേത്വ പറഞ്ഞു, ''ആല്‍ബിനിസവും ലൂസിസവും മൃഗങ്ങള്‍ വെളുത്തതായി കാണപ്പെടുന്ന രണ്ട് വ്യത്യസ്ത ജനിതക വ്യതിയാനങ്ങളാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം അവരുടെ കണ്ണുകളുടെ നിറത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. പക്ഷിയുടെ കണ്ണുകള്‍ ചുവപ്പാണെങ്കില്‍, അത് ഒരു ആല്‍ബിനോയാണ്, കണ്ണുകളുടെ നിറം സാധാരണമാണെങ്കില്‍, അത് ലൂസിസ്റ്റിക്കാണ്.''

   Also read- കനത്ത മഴയിൽ തെരുവ് നായ്ക്കള്‍ക്ക് കുടയില്‍ അഭയം നല്‍കുന്ന പോലീസുകാരൻ; വൈറൽ ഫോട്ടോ

   ആരോഗ്യമേഖലയിലെ ഒരു സംഘടനയില്‍ ജോലി ചെയ്യുന്ന അഹമ്മദാബാദില്‍ നിന്നുള്ള നിമേഷ് നഡോലിയ തന്റെ സുഹൃത്ത് ഹര്‍ഷ് ഡോഡിയയോടൊപ്പം ഗ്രാമത്തില്‍ പോയി പക്ഷിയെ കണ്ടതായി പറഞ്ഞു. ''ഞങ്ങള്‍ ചില നല്ല ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വാര്‍ത്ത കാട്ടുതീ പോലെ പടരുകയും ചെയ്തു,'' നഡോലിയ പറഞ്ഞു. ഇത്തരം അപൂര്‍വ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ ക്ലിക്കുചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നുംഎലികളിലും പാമ്പുകളിലും ഞങ്ങള്‍ ആല്‍ബിനിസം കണ്ടിട്ടുണ്ട് എന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
   Published by:Naveen
   First published:
   )}