വാഷിംഗ്ടണ്‍: പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ശേഷവും അനുസരണ ശീലം പഠിക്കാതെ യു എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വളർത്തുനായ മേജർ. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിൽ തിരിച്ചെത്തിയ മേജർ എന്ന വളർത്തുനായ അവിടുത്തെ ഉദ്യോഗസ്ഥനെ ആക്രമിച്ചു. നേരത്തെ മറ്റൊരു ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെയാണ് മേജറിന് പ്രത്യേക പരിശീലനത്തിന് അയച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്കയുടെ പ്രസിഡന്‍റായതോടെ ബൈഡനും കുടുംബവും വൈറ്റ്ഹൗസിലേക്കു താമസം മാറ്റുകയായിരുന്നു. എന്നാൽ നേരത്തെ താമസിച്ചിരുന്ന സാഹചര്യങ്ങളിൽനിന്ന് പുതിയ ഇടത്തേക്കു വന്ന മേജറിന് അവിടവുമായി ഇണങ്ങി ചേരാൻ കഴിഞ്ഞില്ല. പലപ്പോഴും വൈറ്റ്ഹൗസിലെ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് രണ്ടാഴ്ച മുമ്പ് വൈറ്റ്ഹൗസിലെ ഒരു ജീവനക്കാരെ മേജർ ആക്രമിച്ചത്. ഇതോടെയാണ് കൂടുതൽ വിദഗ്ദ്ദ പരിശീലനത്തിനായി മേജറിനെ അയച്ചത്.
എന്നാൽ പരിശീലനം പൂർത്തിയാക്കിയ എത്തിയ മേജർ അധികം വൈകാതെ തന്നെ മറ്റൊരു ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി മേജര്‍ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് വീണ്ടും ആക്രകാരിയായതെന്നും ബൈഡന്റെ വക്താവ് മൈക്കല്‍ ലാ രോസ പറഞ്ഞു.
Also Read-
Viral Video | രോഗിയായ പൂച്ചക്കുഞ്ഞുമായി അമ്മ പൂച്ച ആശുപത്രിയിൽ; മാതൃസ്നേഹം തുളുമ്പുന്ന വീഡിയോ വൈറൽ2018ലാണ് ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ചാംപിനേയും മേജറിനേയും ബൈഡന്‍ സ്വന്തമാക്കുന്നത്. മേജറിന്‍റെ മൂത്ത സഹോദരനാണ് ചാംപ്. കുട്ടിക്കാലം മുതല്‍ തന്നെ മേജര്‍ പ്രശ്നക്കാരനാണെന്ന് അതിനെ ബൈഡനു നൽകിയ വ്യക്തി പറഞ്ഞിരുന്നു. പലയിടങ്ങളില്‍ വച്ച് മേജര്‍ ആക്രമണോത്സുകമായി പെരുമാറിയിട്ടുണ്ട്. മേജര്‍ ആളുകള്‍ക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ബൈഡന്‍ പല തവണ പഴി കേട്ടിട്ടുണ്ട്.
വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം പതിവായതോടെയാണ് മേജറിനെ പരിശീലനത്തിന് അയച്ചത്. പരിശീലനം പൂർത്തിയായ ശേഷം ബൈഡന്‍റെ സ്വകാര്യ വീട്ടിലേക്കും മേജറിനെയും ചാംപിനെയും മാറ്റാനായി തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അത് വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാൽ വൈറ്റ്ഹൗസിലെത്തിച്ച് അധികം വൈകാതെ തന്നെ മറ്റൊരു ജീവനക്കാരൻ കൂടി മേജറിന്‍റെ ആക്രമത്തിന് ഇരയായതോടെ മേജറിനെയും ചാംപിനെയും ബൈഡന്‍റെ വീട്ടിലേക്കും കുറച്ചു നാൾ താമസിക്കാനായി കൊണ്ടുപോകുമെന്നാണ് വിവരം.
മാർച്ച് 8 ന് യുഎസ് സീക്രട്ട് സർവീസിലെ ഒരു ജീവനക്കാരനാണ് മേജറിന്‍റെ കടിയേറ്റു പരിക്കേറ്റത്. എന്നാൽ സംഭവത്തിനു ശേഷവും താൻ ഏറെ ഇഷ്ടപ്പെടുന്ന നായയാണ് മേജർ എന്നായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.