• HOME
  • »
  • NEWS
  • »
  • buzz
  • »
  • White Rainbow | കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി വെളുത്ത മഴവില്ല്; യുകെയിൽ ദൃശ്യമായ ഈ പ്രതിഭാസത്തിന് പിന്നിലെന്ത്?

White Rainbow | കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി വെളുത്ത മഴവില്ല്; യുകെയിൽ ദൃശ്യമായ ഈ പ്രതിഭാസത്തിന് പിന്നിലെന്ത്?

വർണാഭമായ മഴവില്ലിന് പകരം വെളുത്ത മഴവില്ലിനെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?

  • Last Updated :
  • Share this:
    വളരെ ചെറുപ്പം മുതൽ തന്നെ നിങ്ങൾ എല്ലാവരും മഴവില്ല് (Rainbow) കണ്ടിട്ടുണ്ടാകും, അല്ലേ? നമ്മുടെയൊക്കെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നും മഴവില്ല് തന്നെയായിരിക്കും. മഴ (Rain) പെയ്യുമ്പോഴും സൂര്യൻ (Sun) അസ്തമിച്ച ഉടനെയും സൂര്യപ്രകാശത്തിന്റെ (Sunlight) പ്രതിഫലനം മഴവില്ലിനെ സൃഷ്ടിക്കുന്നു. നിരവധി നിറങ്ങൾ ചേർന്നതാണ് മഴവില്ല്.

    എന്നാൽ, വർണാഭമായ മഴവില്ലിന് പകരം വെളുത്ത മഴവില്ലിനെ (White Rainbow) നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? തമാശ പറയുകയാണെന്ന് തോന്നുന്നുണ്ടോ? പക്ഷേ, വെളുത്ത മഴവില്ല് ഒരു യാഥാർഥ്യമാണ്. യുകെയിലെ ജനങ്ങൾ വെളുത്ത നിറത്തിലുള്ള മഴവില്ലിനെആകാശത്ത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.

    ഇത്തരം മഴവില്ലുകൾ ഫോഗ്‌ ബോ (Fog Bow) എന്നും അറിയപ്പെടുന്നു. മഞ്ഞുകണങ്ങളിലെ വെള്ളത്തുള്ളികളിൽ സൂര്യപ്രകാശം പതിക്കുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ രൂപപ്പെടുന്ന മഴവില്ലിന് വെള്ള നിറമായിരിക്കും. യുകെയിൽ മുമ്പും വെളുത്ത മഴവില്ലുകൾ അഥവാ ഫോഗ്‌ബോ ദൃശ്യമായിട്ടുണ്ട്. യുകെയിൽ ശൈത്യകാലം ആരംഭിച്ചതിനാൽ മഞ്ഞുകണങ്ങളിൽ സൂര്യപ്രകാശം വീഴുമ്പോൾ വെളുത്ത മഴവില്ല് രൂപപ്പെടുന്നു.

    യുകെയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വെളുത്ത മഴവില്ല് ദൃശ്യമായി

    യുകെയിലെ നോർഫോൾക്ക്, സഫോൾക്ക്, എസ്സെക്ക്സ് എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച വെളുത്ത മഴവില്ല് ദൃശ്യമായി. സാധാരണ മഴവില്ലിനെ അപേക്ഷിച്ച്, ഇത്തരം മഴവില്ലുകൾ രൂപപ്പെടാൻ കാരണമായ വെള്ളത്തുള്ളികൾ പത്ത് മുതൽ ആയിരം മടങ്ങു വരെ ചെറുതായിരിക്കും.

    ധാരാളമായി മൂടൽമഞ്ഞ് ഉണ്ടായിരുന്ന യുകെയിലെ പ്രദേശങ്ങളിലാണ് ശനിയാഴ്ച വെളുത്ത മഴവില്ല് ദൃശ്യമായതെന്ന് ബിബിസിയുടെ കാലാവസ്ഥാ നിരീക്ഷകൻ ഡാൻ ഹോളി പറഞ്ഞു. വെളുത്ത മഴവില്ലിന്റെ നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്. നിറങ്ങളേതും ഇല്ലാത്ത മഴവില്ല് പലർക്കും അത്ഭുതകരമായ കാഴ്ചയായിരുന്നു.

    2017 ൽ സ്കോട്ട്ലാൻഡിലും സമാനമായ മഴവില്ല് ദൃശ്യമായിരുന്നു. അന്നും ഫോഗ്‌ബോയെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കുകയുണ്ടായി. ഒരു മല കയറുകയായിരുന്ന വ്യക്തിയാണ് ആദ്യം വെളുത്ത മഴവില്ല് കണ്ടത്. ഫോഗ്‌ബോ കണ്ടപ്പോൾ അയാൾക്ക് താൻ ആകാശത്ത് ഒരു ആത്മാവിനെയാണ് കാണുന്നത് എന്നാണ് തോന്നിയത്. തുടർന്ന് അയാൾ നിലവിളിച്ചുകൊണ്ട് താഴേക്ക് ഓടിയിറങ്ങുകയായിരുന്നു.

    സാധാരണ മഴവില്ലുകൾ രൂപപ്പെടുന്നതിന് കാരണമായ വെള്ളത്തുള്ളികളെ അപേക്ഷിച്ച് ഫോഗ് ബോയിലെ ജലകണങ്ങൾ വളരെ ചെറുതായതിനാൽ വ്യത്യസ്തമായ രീതിയിലായിരിക്കും അവയിൽ സൂര്യപ്രകാശത്തിന്റെ പ്രകീർണനം സംഭവിക്കുക. അതാണ് ഫോഗ് ബോയിൽ നിറഭേദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കാരണവും.

    അതിനിടെ, അപൂർവമായ മഴവിൽ പാമ്പിന്റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒറ്റനോട്ടത്തിൽ, വീഡിയോയിൽ കാണുന്ന പാമ്പിന്റെ നിറം നീലയാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ഈ പാമ്പിന്റെ ത്വക്കിൽ പല നിറങ്ങളുള്ളതായി കാണാം. അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് 'ഫാരൻസിയ എറിട്രോഗ്രാമ' എന്നറിയപ്പെടുന്ന മഴവില്‍ പാമ്പുകളെ സാധാരണയായി കാണപ്പെടുന്നത്.
    Published by:Karthika M
    First published: