ട്വിറ്ററിൽ ട്രെന്റിങ്ങായി #Binod; ആരാണീ ബിനോദ്? എല്ലാത്തിനും കാരണം ഒരു യുട്യൂബ് വീഡിയോ
ട്വിറ്ററിൽ ട്രെന്റിങ്ങായി #Binod; ആരാണീ ബിനോദ്? എല്ലാത്തിനും കാരണം ഒരു യുട്യൂബ് വീഡിയോ
ആരാണീ ബിനോദ്? എന്തിനാണ് ഇപ്പോൾ ഈ പേര് ട്രെന്റിങ്ങായത്?
Image:Twitter
Last Updated :
Share this:
വൈറലാകുന്ന ചില വീഡിയോകൾ കാണുമ്പോൾ ചിന്തിക്കാറില്ലേ, ഇതിപ്പോ ട്രെന്റിങ്ങായത് എന്തിനായിരിക്കും എന്ന്. ട്വിറ്ററിൽ ഇപ്പോൾ ട്രെന്റിങ്ങായ ഹാഷ്ടാഗ് കണ്ടാലും ഇങ്ങനെയൊരു സംശയം തോന്നാം. #Binod ആണ് ട്രെന്റിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്.
പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നെറ്റിസൺസ് ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.
ആരാണീ ബിനോദ്? എന്തിനാണ് ഇപ്പോൾ ഈ പേര് ട്രെന്റിങ്ങായത്?
എല്ലാത്തിന്റേയും തുടക്കം ഒരു യൂട്യൂബ് ചാനലിൽ നിന്നാണ്. യൂട്യൂബ് ചാനലായ Slayy Point അപ് ലോഡ് ചെയ്ത വീഡിയോ ആണ് ബിനോദിനെ പ്രശസ്തനാക്കിയത്. യൂട്യൂബ് വീഡിയോയ്ക്ക് താഴെ വരുന്ന വിചിത്രമായ കമന്റുകളെ കുറിച്ചായിരുന്നു വീഡിയോ. വീഡിയോയുടെ കാപ്ഷൻ “BINOD. Who is Binod??? എന്നും.
വീഡിയോയുമായി ഒരു ബന്ധവുമില്ലാത്ത കമന്റുകളുമായി എത്തുന്നവരെ ട്രോളിയായിരുന്നു ചാനൽ വീഡിയോ ചെയ്തത്. സ്വന്തം പേര് തന്നെ കമന്റായി നൽകുന്ന വിരുതന്മാരും നമുക്കിടയിലുണ്ട്.
അങ്ങനെയൊരു ബിനോദ് താരു എന്നയാൾ ബിനോദ് എന്ന് കമന്റ് ചെയ്തു. വെറും വെറുതേ, ഏറ്റവു രസകരമായ കാര്യം ഈ കമന്റിനും കിട്ടി കുറച്ച് ലൈക്കുകൾ. അതും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ.
ലോക്ക്ഡൗണും മഴയുമൊക്കെയായി പുറത്തിറങ്ങാതിരിക്കുകയല്ലേ, സമയം കളയാൻ ഇതൊക്കെ മതി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.