കോവിഡ് മഹാമാരിയുടെ ആക്രമണത്തിൽ ലോകത്തിന്റെ സാമ്പത്തികമേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അമേരിക്കയുടെ കാര്യവും മോശമല്ല. യു എസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ അമേരിക്കയെ സാമ്പത്തിക ദുരിതത്തിൽ നിന്ന് കര കയറാൻ സഹായിക്കാൻ ഒരു സാമ്പത്തിക സംഘത്തെ രൂപീകരിച്ചു. ബൈഡന്റെ സംഘത്തിൽ വൈവിധ്യങ്ങൾ അനവധിയാണ്.
ഒബാമയുടെ ഭരണകാലത്ത് എൻ ഇ സിയിലും ട്രഷറി വകുപ്പിലും മുതിർന്ന ഉപദേശകയായും സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഹാർവാഡ് കോളേജിൽ നിന്നും യേൽ ലോ സ്കൂളിലും നിന്നും ബിരുദം നേടിയയാളാണ് ഫാസിലി. യേൽ ലോ സ്കൂളിന്റെ കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് ഡെവലപ്മെൻറ് ക്ലിനിക്കിൽ ക്ലിനിക്കൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ന്യൂയോർക്കിലെ വില്യംസ് വില്ലിൽ യൂസഫിന്റെയും റഫിഖ ഫാസിലുവിന്റെയും മകളായാണ് ജനനം.
ഫാസിലിക്ക് മുമ്പ് കശ്മീർ സ്വദേശമായിട്ടുള്ള ഐഷ ഷായും ബൈഡൻ സംഘത്തിൽ ചേർന്നിരുന്നു. വൈറ്റ് ഹൗസിന്റെ ഡിജിറ്റൽ സ്ട്രാടജി സംഘത്തിലെ താക്കോൽ സ്ഥാനത്തേക്കാണ് ഐഷയെ തിരഞ്ഞെടുത്തിരിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.