• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ചുംബന സമരത്തിലെ നായിക; പൂരനഗരിയില്‍ പെണ്‍പുലി; രഹന ഫാത്തിമ ഞെട്ടിക്കുന്നത് ഇതാദ്യമല്ല

News18 Malayalam
Updated: October 19, 2018, 3:17 PM IST
ചുംബന സമരത്തിലെ നായിക; പൂരനഗരിയില്‍ പെണ്‍പുലി; രഹന ഫാത്തിമ ഞെട്ടിക്കുന്നത് ഇതാദ്യമല്ല
News18 Malayalam
Updated: October 19, 2018, 3:17 PM IST
തിരുവനന്തപുരം; വെള്ളിയാഴ്ച്ച രാവിലെ മലചവിട്ടാനെത്തിയ രഹന ഫാത്തിമയെന്ന കൊച്ചിക്കാരി ആക്ടിവിസ്റ്റ് ആണ്‍ ഇടങ്ങളിലേക്ക് ഇറങ്ങി ഞെട്ടിക്കുന്നത് ഇതാദ്യമല്ല. 2016 ല്‍ പുരുഷന്മാരുടെ കുത്തകയെ വെല്ലുവിളിച്ചുകൊണ്ട് തൃശൂരിലെ പുലികളിയില്‍ 'പെണ്‍പുലികള്‍' നിരത്തിലിറങ്ങിയപ്പോള്‍ പുലിവേഷമണിഞ്ഞവരില്‍ ഒരാള്‍ അവരായിരുന്നു.

രഹന മോഡല്‍ മാത്രമല്ല, ഒരു സിനിമ നടികൂടിയാണ്. ചിത്രത്തിന്റെ പേരും വര്‍ഷവും പറയും മുന്‍പു നടന്ന സംഭവ വികാസങ്ങളാണു രഹന വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. കോസ്‌റ്യൂം എന്ന വാക്കിനു മനുഷ്യ ചര്‍മ്മം എന്നു കൂടി അര്‍ഥം ഉണ്ടെന്നു തെളിയിച്ച നായികയും ചിത്രവുമായിരുന്നു രഹനയുടെ 'ഏക'. കാരണം ഇതിലെ നായിക പ്രത്യക്ഷപ്പെട്ടത് നഗ്നയായി. ആ പോസ്റ്ററുകള്‍ ഭൂകമ്പമെന്നോണം സമൂഹമാധ്യമങ്ങളില്‍ പൊട്ടിത്തെറിച്ചു. മറകളേതുമില്ലാതെ തുറന്നുകാട്ടപ്പെട്ട പെണ്‍ശരീരം. ഒരു മറയ്ക്കപ്പുറമല്ലാതെ കണ്ടിട്ടില്ലാത്തവ പൊതുജനമധ്യത്തില്‍. എന്നാല്‍ അധികം കഴിയും മുന്‍പ് ഫേസ്ബുക്കില്‍ നിന്നും അവ അപ്രത്യക്ഷമായി, അല്ലെങ്കില്‍ നീക്കപ്പെട്ടു.നിലത്തു മലര്‍ന്നു കിടക്കുന്ന നഗ്‌നയായ ഏക സിന്ദൂരി എന്ന മിശ്ര ലിംഗത്തില്‍പ്പെട്ട വ്യക്തി. ആ ശരീരത്തിന്റെ പ്രതിഫലനം നിലത്തും. ലിംഗവും, ഗര്‍ഭപാത്രവും ഒന്നിച്ചുള്ള ശരീര ഘടനയുമായി ഭൂമിയില്‍ പിറവിയെടുത്ത മനുഷ്യ ജന്മം. ശരീര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രം എടുക്കാന്‍ തയ്യാറായതു പ്രിന്‍സ് ജോണെന്ന സംവിധായകന്‍. ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ വീണ്ടും ഈ നാട്ടിലെ മുഖ്യധാരാ സിനിമയില്‍ അത്ര പരിചിതമല്ലാത്തതായിരുന്നു. ആ രംഗങ്ങള്‍ ചിത്രീകരിച്ചതു പരിപൂര്‍ണ്ണ നഗ്‌നരായ ഷൂട്ടിങ് സംഘമായിരുന്നു. ഉടയാടകള്‍ ആവിഷ്‌ക്കാരത്തിനു വിലങ്ങുതടിയാവരുതെന്ന് പല പല ടേക്കുകളിലൂടെ അവര്‍ ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു.

Loading...

സ്ത്രീകള്‍ക്കുനേരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനെതിരെ രഹന ഫാത്തിമ മാറു തുറന്നു പ്രതിഷേധിച്ചു നടത്തിയ സമരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച മറൈന്‍ ഡ്രൈവിലെ കിസ് ഓഫ് ലവ്വിലും എന്നിവര്‍ക്കൊപ്പം രഹനയും ഒരു പ്രധാനിയായിരുന്നു.

ഇതിനിടെ, എറണാകുളം പനമ്പള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ രഹന താമസിക്കുന്ന വീട് ആക്രമിക്കപ്പെട്ടു. 'രഹന ശബരിമലയിലേക്കെത്തുന്നു' എന്ന് ജീവിത പങ്കാളി മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ആക്രമണം. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് വീട് ആക്രമിച്ചതെന്ന് ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയായ രഹന ഫാത്തിമയുടെ ഓഫിസിതര പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രഹന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവര്‍ത്തന സമയത്തല്ലാതെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ രേഖാമൂലം നല്‍കിയ ചുമതലകളില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ ബി.എസ്.എന്‍.എല്ലിന് ഉത്തരവാദിത്തമില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

First published: October 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...