ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞയാഴ്ച കാറപകടത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രോഹിത് ഭാട്ടി (25) മരിച്ചത്. പുലര്‍ച്ചെ 3 മണിയോടെ ചുഹാദ്പൂര്‍ അണ്ടര്‍പാസിന് സമീപം അമിതവേഗത്തില്‍ വന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ രോഹിതിന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിരുന്നു.
” രോഹിതും സുഹൃത്തുക്കളും ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 3 മണിയോടെ ചുഹാദ്പൂര്‍ അണ്ടര്‍പാസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു,” പ്രാദേശത്തെ ബീറ്റ 2 പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അനില്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന ഭാട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും സുഹൃത്തുക്കളായ മനോജ്, അതിഷ് എന്നിവര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രേറ്റര്‍ നോയിഡയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ജിഐഎംഎസ്) ചികിത്സയിലാണ്, മറ്റേയാളുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഡല്‍ഹിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് കുമാര്‍ പറഞ്ഞു.
ആരാണ് രോഹിത് ഭാട്ടി?
റൗഡി ഭാട്ടി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായിരുന്നു രോഹിത് ഭാട്ടി. Rowdy Vardaat എന്നാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിന്റെ പേര്. 9,38,000 ഫോളോവേഴ്സാണ് രോഹിതിന് ഉള്ളത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയാണ് ഭാട്ടി. തന്റെ ജീവിതരീതിയാണ് ഭാട്ടി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുകാട്ടിയിരുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും വീഡിയോകളിലും ഇത് വ്യക്തമായിരുന്നു. ഗുജ്ജര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് ഭാട്ടി.
ഭാട്ടി പങ്കുവെച്ച ചില വീഡിയോകള്‍ക്ക് ഒരു മില്യണിലധികം കാഴ്ചക്കാരുണ്ട്. ഭാട്ടി ചില ജനപ്രിയ ഗാനങ്ങള്‍ ആസ്വദിക്കുന്നതും പ്രശസ്ത ബോളിവുഡ് ഡയലോഗുകള്‍ക്ക് ലിപ് സിങ്ക് കൊടുക്കുന്നതുമാണ് ഈ വൈറല്‍ വീഡിയോകളില്‍ കാണുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ ചി സെക്ടറിലാണ് ഭാട്ടി താമസിക്കുന്നത്. ഭാട്ടിയുടെ മരണവാര്‍ത്തയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഭാട്ടി അവസാനം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ആരാധകരില്‍ ചിലര്‍ ഭാട്ടിയുടെ അന്ത്യകര്‍മ്മങ്ങളുടെ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.