• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bigg Boss 3 Malayalam| ബിഗ് ബോസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആരൊക്കെയുണ്ടാകും? പ്രവചനങ്ങൾ തകൃതി

Bigg Boss 3 Malayalam| ബിഗ് ബോസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആരൊക്കെയുണ്ടാകും? പ്രവചനങ്ങൾ തകൃതി

ഫെബ്രുവരി 14ന് 7 മണിയ്ക്കാണ് ബിഗ് ബോസ് ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ സംപ്രേഷണം തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇത്തവണ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഷോ തുടങ്ങിയതിന് ശേഷം മാത്രമേ ആരൊക്കെയാണ് ഇത്തവണ എത്തുന്നതെന്ന് അറിയുകയുള്ളൂവെങ്കിലും പുറത്ത് പ്രവചനങ്ങൾ തകൃതിയാണ്. ഫെബ്രുവരി 14ന് 7 മണിയ്ക്കാണ് ബിഗ് ബോസ് ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.

  കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വറന്റീൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക. ചെന്നൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ സെറ്റ്. സിനിമ, ടെലിവിഷന്‍, രാഷ്ട്രീയം തുടങ്ങി പല മേഖലകളില്‍ നിന്നുള്ള നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്ന് വന്നിരുന്നു. ആര്യ, രഘു, സുരേഷ്, സാബുമോൻ തുടങ്ങി മുന്‍ ബിഗ് ബോസ് താരങ്ങള്‍ ഷോ നടക്കുന്ന ചെന്നൈയിലെ വേദിയില്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനല്ല, ബിബി കഫേയുടെ ഭാഗമായിട്ടാണ് ഇവരല്ലാം എത്തിയതെന്നാണ് അറിയുന്നത്.

  Also Read- പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനം; 'ജൂനിയർ സി'യെ പരിചയപ്പെടുത്തി മേഘ്ന രാജ്

  പത്തൊന്‍പതോളം മത്സരാര്‍ഥികളാണ് അവസാനം വരെയുള്ള ലിസ്റ്റില്‍ എത്തിയത്. അതില്‍ പതിനേഴോളം പേരാണ് ആദ്യം അകത്ത് പ്രവേശിക്കുന്നത്. എന്നാൽ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഭാഗ്യലക്ഷ്മി, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍, ഫിറോസ് ഖാന്‍, മോഡൽ റിഥു മന്ത്ര, ലക്ഷ്മി ജയന്‍, മജിസിയ ബാനു, ധന്യ നാഥ് തുടങ്ങിയവരെല്ലാം ബിഗ് ഹൗസ് മത്സരാർത്ഥികളാകുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. സീരിയല്‍ നടന്‍ അനീഷ്, ഡിംപല്‍ ബാല്‍, ഗായത്രി അരുണ്‍, സന്ധ്യ മനോജ് (ഡാന്‍സര്‍), മണിക്കുട്ടന്‍ തുടങ്ങിയവരുടെ പേരുകളും ഇത്തവണ പറഞ്ഞുകേൾക്കുന്നു. കെട്ടിലും മട്ടിലും മാറ്റങ്ങളോടെ കൂടുതൽ മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്.

  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാറായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗം തീർത്ത മത്സരാർത്ഥി. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാറിന് ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

  Also Read- ലോക റേഡിയോ ദിനത്തിൽ ജയസൂര്യ, മഞ്ജു വാര്യർ ചിത്രത്തിന് പേരിട്ടു

  ബിഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. നടനും അവതാരകനുമായ സാബുമോനാണ് ബിഗ്ഗ് ബോസ് ടൈറ്റിൽ സ്വന്തമാക്കിയത്. പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
  Published by:Rajesh V
  First published: