• HOME
  • »
  • NEWS
  • »
  • buzz
  • »
  • Blade | എല്ലാ ബ്ലേഡുകള്‍ക്കും ഒരേ ഡിസൈന്‍; ഇതിന് പിന്നിലെ കാരണം എന്ത്?

Blade | എല്ലാ ബ്ലേഡുകള്‍ക്കും ഒരേ ഡിസൈന്‍; ഇതിന് പിന്നിലെ കാരണം എന്ത്?

1901-ല്‍ വില്യം നിക്കേഴ്‌സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്പനിയുടെ സ്ഥാപകനായ കിംഗ് ക്യാമ്പ് ഗില്ലറ്റാണ് ആദ്യമായി ബ്ലേഡ് നിര്‍മ്മിച്ചത്.

  • Share this:
    നമ്മള്‍ ദിവസവും ധാരാളം ഉല്‍പ്പന്നങ്ങളും വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നവരാണ്. അവയില്‍ പലതും പ്രത്യേകം പ്രത്യേകം ഡിസൈനുകളിലായിരിക്കും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാൽ ബ്ലേഡുകൾക്ക് എല്ലായിടത്തും ഒരേ ഡിസൈനാണുള്ളത്. ബ്ലേഡിന്റെ മധ്യഭാഗത്ത് (middle) പ്രത്യേക ഡിസൈനിലുള്ള ദ്വാരങ്ങൾ കാണാം. ഇന്ത്യയിലായാലും വിദേശത്തായാലും ബ്ലേഡിന് ഒരേ ഡിസൈന്‍ തന്നെയായിരിക്കും. ഇതിനു പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ ബ്ലേഡിന്റെ ചരിത്രം കൂടി അറിഞ്ഞിരിക്കണം.

    1901-ല്‍ വില്യം നിക്കേഴ്‌സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്പനിയുടെ സ്ഥാപകനായ കിംഗ് ക്യാമ്പ് ഗില്ലറ്റാണ് ആദ്യമായി ബ്ലേഡ് നിര്‍മ്മിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ബ്ലേഡിന് പേറ്റന്റ് നേടി. 1904-ല്‍ ബ്ലേഡിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം ഏകദേശം 165 ബ്ലേഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍, ബ്ലേഡ് അവതരിപ്പിച്ചത് പ്രധാനമായും ഷേവ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു. 3 ദ്വാരങ്ങള്‍ ആവശ്യമുള്ള റേസറിലേക്ക് യോജിക്കുന്ന തരത്തിലാണ് ബ്ലേഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അക്കാലത്ത് ഷേവിംഗ് റേസര്‍ ഉണ്ടാക്കിയിരുന്നത് ഗില്ലറ്റ് മാത്രമായിരുന്നു. ഇക്കാരണത്താല്‍, ഈ പ്രത്യേക പാറ്റേണിലാണ് ഗില്ലറ്റ് അതിന്റെ ബ്ലേഡുകള്‍ രൂപകല്‍പ്പന ചെയ്തത്.

    എന്നാൽ, പിന്നീട്, മറ്റ് പല കമ്പനികളും ബ്ലേഡ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ഗില്ലറ്റ് റേസറുകളുടെ ഏക നിര്‍മ്മാതാവായി തുടര്‍ന്നു. ഇത് മറ്റെല്ലാ കമ്പനികളെയും അവരുടെ ബ്ലേഡുകള്‍ക്ക് ഒരേ ഡിസൈന്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, കാലം മാറി, ബ്ലേഡുകള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അതിന്റെ ഡിസൈന്‍ പഴയതുപോലെ തന്നെ നിലനിന്നു. ഇന്ന് പ്രതിദിനം ഏകദേശം 1 മില്യണ്‍ ബ്ലേഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയ്ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണുള്ളത്.

    Also Read-Entrance Exam | ഇഷ്ടപ്പെട്ട കോളേജിൽ പ്രവേശനം നേടാൻ 26-ാം തവണയും എൻട്രൻസ് പരീക്ഷ എഴുതാനൊരുങ്ങി 55കാരന്‍

    അതുപോലെ തന്നെ, ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ഉല്‍പ്പന്നങ്ങളുടെയും പേരുകളുടെ ഉത്ഭവത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനെക്കുറിച്ച് അറിയാനും ആരും മെനക്കെടാറില്ല. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് രസകരമായ ഒരു ചരിത്രമുണ്ട്. ഹവായ് ചപ്പല്‍സ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചെരിപ്പുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്തുകൊണ്ടാണ് അവയെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? . അതുമായി ബന്ധപ്പെട്ട് ഒരുപാട് രസകരമായ കഥകളുമുണ്ട്.

    ഈ പേരിന്റെ ചരിത്രം ഹവായിയന്‍ ദ്വീപുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വോള്‍കാനിക് ദ്വീപുകളുടെ ഒരു കൂട്ടമാണ് ഹവായിയന്‍ ദ്വീപുകള്‍. ഈ ദ്വീപില്‍ ടി (T) എന്ന പേരില്‍ ഒരു പ്രത്യേകതരം വൃക്ഷമുണ്ട്. ഈ മരത്തില്‍ നിന്ന് ഒരു പ്രത്യേക റബ്ബര്‍ പോലെയുള്ള ഘടകം വേര്‍തിരിച്ചെടുക്കുന്നു. അതുപയോഗിച്ചാണ് ഈ സ്ലിപ്പറുകള്‍ നിര്‍മ്മിക്കുന്നത്. അങ്ങനെയാണ് ഈ സ്ലിപ്പറുകള്‍ ഹവായ് ചപ്പല്‍സ് എന്നറിയപ്പെട്ടത്.
    Published by:Jayesh Krishnan
    First published: