നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അഡൽറ്റ് ഒൺലി' ഐസ്ക്രീമുമായി അമേരിക്കൻ ബ്രാൻഡ്; എന്തുകൊണ്ട് മുതിർന്നവർക്ക് മാത്രം?

  'അഡൽറ്റ് ഒൺലി' ഐസ്ക്രീമുമായി അമേരിക്കൻ ബ്രാൻഡ്; എന്തുകൊണ്ട് മുതിർന്നവർക്ക് മാത്രം?

  പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ഹേഗൻ-ഡാസ് മുതിർന്നവർക്ക് മാത്രം കഴിക്കാൻ കഴിയുന്ന ഐസ് ക്രീം ഫ്ലേവർ അവതരിപ്പിച്ചിരിക്കയാണ്. ഈ രുചി പ്രത്യേകിച്ചും മുതിർന്നവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്, കാരണം, ഈ ഐസ് ക്രീം കഴിച്ചാൽ സാധാരണയിൽ നിന്ന് അല്പം വ്യത്യസ്തമാണ് കാര്യങ്ങൾ.

  'അഡൽറ്റ് ഒൺലി' ഐസ്ക്രീമുമായി അമേരിക്കൻ ബ്രാൻഡ്; എന്തുകൊണ്ട് മുതിർന്നവർക്ക് മാത്രം?

  'അഡൽറ്റ് ഒൺലി' ഐസ്ക്രീമുമായി അമേരിക്കൻ ബ്രാൻഡ്; എന്തുകൊണ്ട് മുതിർന്നവർക്ക് മാത്രം?

  • Share this:
   ഐസ് ക്രീം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പ്രായഭേദമന്യ കൊതിയൂറുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് ഐസ്ക്രീം കിട്ടിയാൽ കുട്ടികളുടെ സന്തോഷത്തിന് അതിരില്ല. എന്നാൽ പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ഹേഗൻ-ഡാസ് മുതിർന്നവർക്ക് മാത്രം കഴിക്കാൻ കഴിയുന്ന ഐസ് ക്രീം ഫ്ലേവർ അവതരിപ്പിച്ചിരിക്കയാണ്. ഈ രുചി പ്രത്യേകിച്ചും മുതിർന്നവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്, കാരണം, ഈ ഐസ് ക്രീം കഴിച്ചാൽ സാധാരണയിൽ നിന്ന് അല്പം വ്യത്യസ്തമാണ് കാര്യങ്ങൾ.

   ഹാഗൻ ഡാസ് ഇത്തരത്തിൽ രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് വിപണിയിൽ അവതരിപ്പിച്ചത്. രണ്ടും സാധാരണ ഐസ്ക്രീമുകളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ഈ രണ്ട് രുചിയിലും കമ്പനി മദ്യം ഉപയോഗിച്ചിട്ടുണ്ട്. ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കമ്പനി അവരുടെ  കോക്ടെയ്ൽ ശേഖരത്തിൽ നിന്ന് മുതിർന്നവർക്കായി മാത്രമാണ് ഈ ഫ്ലേവറുകൾ അവതരിപ്പിക്കുന്നത്. മുതിർന്നവർക്ക് മാത്രമുള്ള ഈ രുചികൾ ലണ്ടൻ കോക്ക്‌ടെയിൽ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതി.

   റം കാരമൽ, ഐറിഷ് വിസ്കിയും ചോക്ലേറ്റ് വാഫിളും ചേർന്ന മറ്റൊരു ഫ്ലേവർ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്.
   ഈ ഐസ് ക്രീമുകൾ കഴിച്ച ശേഷം ആളുകൾക്ക് മദ്യത്തിന്റെ ചെറിയ ലഹരി അനുഭവപ്പെടുമെങ്കിലും കാര്യങ്ങൾ അത്ര വഷളാകില്ലെന്നാണ് വിവരം. റം, വിസ്കി ഫ്ലേവർ ഐസ് ക്രീമുകളിൽ ഓരോ പാത്രത്തിലും 0.5 ശതമാനത്തിൽ താഴെ മാത്രം മദ്യമാണ് ഉപയോഗിക്കുന്നത്. ഒരു ബോക്സിന് 500 രൂപയോളമാകാം വില. രണ്ട് രുചികളും വ്യത്യസ്ത അളവുകളിൽ ലഭ്യമാണ്.

   Also Read- സന്തോഷം സഹിക്കാൻ വയ്യ, ATM കൗണ്ടറിൽ നൃത്തം ചെയ്ത് യുവതി; വീഡിയോ വൈറൽ

   ഇതിനുമുമ്പ്, 2020 ൽ ഹാഗൻ-ഡാസിന്റെ സ്പിരിറ്റ് കളക്ഷൻ പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അമേരിക്കൻ ഐസ്ക്രീം ബ്രാൻഡിന്റെ റോസും ക്രീം ഫ്ലേവറും ഏറെ ജനപ്രീതി നേടിയതാണ്. 1960 ൽ ന്യൂയോർക്ക് സിറ്റിയിൽ റൂബനും റോസ് മാറ്റൂസും ചേർന്നാണ് ഹാഗൻ-ഡാസ് ആരംഭിച്ചത്. കമ്പനി, തുടക്കത്തിൽ, വാനില, ചോക്ലേറ്റ്, കോഫി എന്നീ മൂന്ന് രുചികളിലുള്ള ഐസ് ക്രീമുകളാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മുൻനിര ബ്രാൻഡായി മാറിയിരിക്കുകയാണ് ഹാഗൻ-ഡാസ്. ഐസ്ക്രീം പ്രേമികൾ ഹാഗൻ-ഡാസിന്റെ പുതിയ ഫ്ലേവറുകൾക്കായി കാത്തിരിക്കുകയാണ്. ഒരു പെട്ടിക്ക് 500 രൂപയോളമാണ് വില വരുന്നത്. എല്ലാ ഫ്ലാവേഴ്സും നോർമൽ സൈസിലും ചെറിയ സൈസിലുമായി ലഭ്യമാണ്.

   2020ൽ, കമ്പനി അവതരിപ്പിച്ച ഐസ്ക്രീമിൽ സാധാരണ ഐസ്ക്രീമിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ കലോറിയുള്ള നാല് വ്യത്യസ്ത ഫ്ലേവറുകളും ഉൾപ്പെടുന്നു. 380 കലോറി വരെ പരമ്പരാഗത സ്വാദുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശേഖരത്തിൽ ഓരോ സേവനത്തിനും വെറും 210 മുതൽ 230 കലോറി വരെ ഉണ്ട്.
   ഐസ്ക്രീമിലുള്ള ഈ പുതിയ പരീക്ഷണത്തിന് ആരാധകർ ഏറെയാണ്. പുതുമയാർന്ന മറ്റു ഐസ്ക്രീം പരീക്ഷണങ്ങൾക്ക് ആയി കാത്തിരിക്കുകയാണ്‌ ഐസ് ക്രീം പ്രിയരായ കുട്ടികൾ.
   Published by:Rajesh V
   First published:
   )}