കൊറിയൻ ഡ്രാമകള്‍ക്ക് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ സീരിയല്‍ പ്രോഗ്രാമുകളെ അവജ്ഞയോടെ കാണുന്ന ഇന്ത്യന്‍ സമൂഹം എന്നാല്‍ കൊറിയന്‍ സീരിസുകളെ രണ്ടും കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊറിയന്‍ ബാന്‍ഡായ ബിടിഎസിനും ഇന്ത്യയില്‍ വളരെയധികം ആരാധകരുണ്ട്. യുവാക്കള്‍ മാത്രമല്ല കെ-ഡ്രാമകള്‍ കാണുന്നത്. പ്രശസ്ത നടി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര കെ-ഡ്രാമകളുടെ ഒരു സ്ഥിരം ആരാധികയാണെന്ന് മുമ്പ് പറഞ്ഞിരുന്നു. അതുപോലെ തന്നെ നാഗാലാന്റിലെ മന്ത്രിയായ ടെംജെന്‍ ഇമ്ന അലോംഗും ഇവയുടെ ആരാധകനാണെന്ന് വെളിപ്പെടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.
എന്തുകൊണ്ടാണ് ഇത്രയധികം പേരിലേക്ക് കൊറിയൻ-സീരീസുകൾ എത്തുന്നത്? ഇവയ്ക്കുള്ള കാരണങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അങ്കിത് ശ്രീവാസ്തവ. ഒന്നാമത്തെ കാരണമായി അദ്ദേഹം പറയുന്നത്, കൊറിയന്‍ ചലച്ചിത്രമേഖലയിലെ വലിയ സെലിബ്രിറ്റികള്‍ വരെ കെ-ഡ്രാമയില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അനുഷ്ക ശര്‍മ്മ, ഷാരൂഖ് ഖാന് എന്നിവര്‍ ഒരു ടെലിവിഷന്‍ സീരിയല്‍ അഭിനയിക്കുന്നു എന്ന് പറയുന്നതു പോലെയാണ് അത്.
രണ്ടാമതായി നായക പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളെ രസകരമായ സീനുകള്‍ നല്കി അഭിനയിപ്പിക്കുന്നു. ഹിന്ദി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അല്ലാത്തവര്‍ക്ക് അത്ര പ്രാധാന്യം കൊടുക്കാറില്ല. അതില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് കെ-ഡ്രാമ നിര്‍മ്മാതാക്കള്‍ പിന്തുടരുന്നത്. സ്റ്റാര്‍ട്ട് അപ്പ്, ക്രാഷ് ലാന്റിംഗ് ഓണ്‍ യൂ എന്നീ കെ-ഡ്രാമകളുടെ കഥാപശ്ചാത്തലം ഉദ്ധരിച്ചാണ് അങ്കിതിന്റെ നിരീക്ഷണം.
View this post on Instagram
മൂന്നാമതായി കൊറിയൻ സീരീസുകളുടെ ഓരോ എപ്പിസോഡും എല്ലാ ചേരുവകളും അടങ്ങിയ ഒരു പാക്കേജ് തന്നെയാണ്. ഒറിജിനല്‍ സൗണ്ട് ട്രാക്കും ഫാഷനും കൂടിച്ചേര്‍ന്നുള്ള വളരെ ആകര്‍ഷകമായ കാഴ്ചയാണ് ഓരോ എപ്പിസോഡിലും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്.
മറ്റൊരു പ്രധാന വസ്തുത ഇവയില്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ വളരെ റിയലിസ്റ്റിക് ആണ് എന്നതാണ്. കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രായത്തിലും, രൂപത്തിലുമുള്ളവരെ തന്നെയാണ് കെ-ഡ്രാമകളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. മറ്റ് സീരീസുകള്‍ ഒരിക്കലും ഈ രീതി പിന്തുടരുന്നില്ല. കഫ്, സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്നീ സിരീസുകള്‍ പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. ഈ സീരിസുകളൊന്നും തന്നെ ഏഷ്യയിലെ യുവാക്കളുടെ ജീവിതത്തെ പൂര്‍ണ്ണമായി പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ കെ-ഡ്രാമയില്‍ പഴയകാലത്തെ ജനങ്ങളെ ഓര്‍മ്മിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളെയും ചിത്രീകരിക്കുന്നു. ഈ പ്രതിനിധാനത്തിലൂടെ എല്ലാത്തരം ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കൊറിയന്‍ ഡ്രാമകള്‍ എന്ന ബോധ്യമുണ്ടാക്കുന്നു.
അതിനിടെ ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളില്‍ നിന്നുണ്ടാകുന്ന സീരിസുകളെപ്പറ്റി ഈയടുത്ത് പ്രിയങ്ക ചോപ്ര ജൊനാസ് തുറന്നു പറഞ്ഞതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അവയുടെ ജനപ്രീതി വര്‍ധിക്കുന്നതായി പറഞ്ഞ പ്രിയങ്ക, രാത്രി ഏറെ വൈകിയും കെ-ഡ്രാമകള്‍ കാണാനായി സമയം മാറ്റിവെയ്ക്കുന്ന തന്റെ അമ്മ മധു ചോപ്രയെപ്പറ്റിയും പറഞ്ഞിരുന്നു.
ക്രാഷ് ലാന്‍ഡിംഗ് ഓണ്‍ യു’, ‘ഗോബ്ലിന്‍’ തുടങ്ങിയവയിലെനായകന്മാരായ ഹ്യൂന് ബിന്‍, ഗോങ് യൂ എന്നിവര്‍ക്ക് ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.