• HOME
 • »
 • NEWS
 • »
 • buzz
 • »
 • Tractor JCB | ട്രാക്ടറുകളുടെയും ജെസിബിയുടെയും മുന്‍ ചക്രങ്ങള്‍ ചെറുതും പിൻചക്രങ്ങൾ വലുതുമാകാൻ കാരണമെന്ത്?

Tractor JCB | ട്രാക്ടറുകളുടെയും ജെസിബിയുടെയും മുന്‍ ചക്രങ്ങള്‍ ചെറുതും പിൻചക്രങ്ങൾ വലുതുമാകാൻ കാരണമെന്ത്?

അടുത്തിടെ, കര്‍ഷകരുടെ പോരോട്ടത്തിന്റെ അടയാളം കൂടിയാണ് ട്രാക്ടര്‍ എന്ന് ഇന്ത്യയിലെ കര്‍ഷകര്‍ തെളിയിച്ചിരുന്നു.

 • Share this:
  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അത്ഭുതം തോന്നുന്ന വാഹനങ്ങളാണ് ജെസിബിയും ട്രാക്ടറും (tractors). ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ആളുകള്‍ ജെസിബിയുടെ (jcb) ഫോട്ടോകളും വീഡിയോകളും മീമുകളും പോസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

  ഇവയുടെ രണ്ടിന്റേയും ഉപയോഗം വ്യത്യസ്തമാണെങ്കിലും ഇവയ്ക്ക് സമാനമായ മറ്റൊരു സവിശേഷത ഉണ്ട്. എന്തെന്നാല്‍ രണ്ടിനും ചെറിയ മുന്‍ ചക്രങ്ങളാണ് (smaller front wheels) ഉള്ളത്. എന്നാല്‍ ഇവയുടെ പിന്നിലെ ചക്രങ്ങള്‍ (back wheels) വളരെ വലുതാണ്. ഈ വാഹനങ്ങളുടെ മുൻചക്രങ്ങളുടെയും പിൻചക്രങ്ങളുടെയും വലിപ്പത്തില്‍ വ്യത്യാസം ഉള്ളത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  ചെറിയ മുന്‍ ടയറുകളും വലിയ പിന്‍ ടയറുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. വയലിലെ വിവിധ ജോലികള്‍ക്കായാണ് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നത്. വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ടയറുകള്‍ ഉപരിതലത്തിലൂടെ ശരിയായ രീതിയിൽ വാഹനം ഓടാൻ സഹായിക്കുന്നു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവിംഗിൽ ഈ ടയറുകള്‍ക്ക് പ്രത്യേക സ്വാധീനമുണ്ട്.

  ട്രാക്ടറിന്റെ മുന്‍വശത്തെ ടയറുകള്‍ ചെറുതായിരിക്കുന്നത് എന്തുകൊണ്ടാണ്?

  യഥാര്‍ത്ഥത്തില്‍ ഒരു ട്രാക്ടറിന്റെ മുന്‍വശത്തെ രണ്ട് ചക്രങ്ങള്‍ ദിശ നിര്‍ണയിക്കാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഈ ടയറുകള്‍ സ്റ്റിയറിംഗ് വീലിലേക്ക് നേരിട്ട് ബോള്‍ട്ട് ചെയ്യുന്നു. ഡ്രൈവര്‍ സ്റ്റിയറിംഗ് വീല്‍ അയാള്‍ പോകാന്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് തിരിക്കുമ്പോള്‍ ട്രാക്ടര്‍ അത് പിന്തുടരുന്നു. ഭാരം താങ്ങാനാണ് പിന്‍ ടയറുകള്‍ ഉപയോഗിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ആയതുകൊണ്ട് ട്രാക്ടറിന് പവര്‍ കൂടുതലായിരിക്കും.

  അത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം സന്തുലിതമായി നിലനിര്‍ത്തുന്നതിനും ഭാരമുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ നീക്കുന്നതിനുമായാണ് സാധാരണയായി പിന്‍ ടയറുകള്‍ വലുതാക്കി നിര്‍മ്മിക്കുന്നത്. രണ്ടാമത്തെ കാരണം എന്തെന്നാല്‍, പിന്‍ ടയറുകള്‍ വാഹനത്തിന് ഗ്രിപ്പ് നല്‍കുന്നുവെന്നതാണ്. ട്രാക്ടറുകള്‍ സാധാരണയായി ചെളി നിറഞ്ഞ വയലുകളിലും മറ്റ് സ്ഥലങ്ങളിലുമാണ് ഓടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ട്രാക്ടറിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത് പിന്നിലെ ടയറുകള്‍ മാത്രമാണ്.

  Also Read- Shocking | 9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താംനിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റീല്‍ കെട്ടിയിറിക്കി അമ്മ; വീഡിയോ

  ട്രാക്ടറിന് വൃത്താകൃതിയില്‍ ചുറ്റണമെങ്കിലോ അല്ലെങ്കില്‍ വളയ്ക്കാനോ തിരിക്കാനോ ചെറിയ മുന്‍ ടയറുകള്‍ ആവശ്യമാണ്. ട്രാക്ടറിന്റെ നാല് ടയറുകളും വലുതാണെങ്കില്‍ അത് തിരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. മുന്‍വശത്തെ ടയറുകള്‍ ചെറുതായതു കൊണ്ട് വാഹനത്തിന്റെ എഞ്ചിന്‍ ഭാരം കുറവും കുറച്ച് ഓയിലും മാത്രമേ ആവശ്യമായി വരികയുള്ളൂ. ഇതര മോട്ടോര്‍ വാഹനങ്ങളെ അപേക്ഷിച്ച് സഞ്ചാര വേഗത കുറവാണെങ്കിലും ഉയര്‍ന്ന പ്രവര്‍ത്തന ശേഷി ട്രാക്റ്ററുകള്‍ക്കുണ്ട്. അതുപോലെ തന്നെ, ഈ കാര്യങ്ങളെല്ലാം ജെസിബിക്കും സമാനമാണ്.

  Biscuit Holes | ബിസ്‌ക്കറ്റിലെ ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? ഡോക്കർ ഹോളുകളെന്ന് പേരുള്ള ഈ ദ്വാരങ്ങളുടെ ഉപയോഗമെന്ത്?

  അടുത്തിടെ, കര്‍ഷകരുടെ പോരോട്ടത്തിന്റെ അടയാളം കൂടിയാണ് ട്രാക്ടര്‍ എന്ന് ഇന്ത്യയിലെ കര്‍ഷകര്‍ തെളിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാന്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളില്‍ ആണ് ഡല്‍ഹിയിലേക്ക് എത്തിയത്.
  Published by:Jayashankar AV
  First published: