നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടില്‍!

  അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടില്‍!

  ടെക്സസിലെ ബോക ചിക്കയില്‍ 50,000 ഡോളറിന്റെ ഒരു 'ചെറിയ വീട്' വാടകയ്ക്കെടുത്താണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Tiny house. Screengrab of Boxabl Factory Update 2021 - The future of housing is factory mass production from YouTube.

  Tiny house. Screengrab of Boxabl Factory Update 2021 - The future of housing is factory mass production from YouTube.

  • Share this:
   കഴിഞ്ഞ വര്‍ഷമാണ് സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് തന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും വില്‍ക്കാന്‍ പോവുകയാണന്നും വീടു പോലും സ്വന്തമാക്കുന്നില്ല എന്നും പ്രഖ്യാപിച്ചത്. അതിന് ശേഷം ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി, അമേരിക്കന്‍ ബില്യണയര്‍, തന്റെ സ്പേസ് എക്സ് കമ്പനി ആസ്ഥാനം സ്ഥിതിചെയ്യുന്ന ടെക്സസിലെ ബോക ചിക്കയില്‍ 50,000 ഡോളറിന്റെ ഒരു 'ചെറിയ വീട്' വാടകയ്ക്കെടുത്താണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹം സമ്പാദിക്കുന്ന പണവും ആസ്തിയും കണക്കിലെടുക്കുമ്പോള്‍, മസ്‌ക്കിന് ആഡംബരപൂര്‍ണ്ണമായ സ്ഥാവര വസ്തുക്കള്‍ വാങ്ങാനും മറ്റുള്ള ശതകോടീശ്വരന്മാരെ പോലെ ജീവിക്കാനും കഴിയും. എന്നിരുന്നാലും, കേവലമൊരു വാടക വീടാണ് എലോണ്‍ മസ്‌ക് എന്ന ശതകോടീശ്വരനായ ബിസിനസുകാരന്‍ താമസിക്കാനായി തിരഞ്ഞെടുത്തത്.

   അടു ജൂണില്‍, തന്റെ പ്രാഥമിക ഭവനം ബൊക്ക ചിക്ക/സ്റ്റാര്‍ബേസിലെ 50,000 ഡോളറിന്റെ വീടാണന്നും, താന്‍ അത് സ്പേസ്എക്സില്‍ നിന്നും വാടകയ്ക്ക് എടുത്തതാണന്നും മസ്‌ക് ഒരു ട്വീറ്റില്‍ പ്രതികരിച്ചിരുന്നു. ''ഇത് എന്തായാലും വളരെ ഗംഭീരമാണ്. ബേ പ്രദേശത്തുള്ള ഇവന്റ് ഹൗസ് മാത്രമാണ് എന്റെ സ്വന്തം വീട്. ഞാന്‍ അത് വിറ്റാല്‍, ഒരു വലിയ കുടുംബം അല്ല അത് വാങ്ങുന്നത് എങ്കില്‍, ആ വീടു കൊണ്ട് വലിയ ഉപയോഗം കാണില്ല. അത് ഒരു വലിയ കുടുംബം വാങ്ങുന്നത് ഒരു ദിവസം സംഭവിച്ചേക്കാം,'' ബില്യണയര്‍ എഴുതി.

   മസ്‌ക് നിലവില്‍ താമസിക്കുന്ന വീട് യഥാര്‍ത്ഥത്തില്‍ ഒരു ഗൃഹ നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോക്സാബ്ല് രൂപകല്‍പ്പന ചെയ്ത ഒരു ആധുനിക രീതിയിലുള്ള ലളിതമായ ശൈലിയിലെ വീടാണ്.

   ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്, ഈ വീട് മടക്കാന്‍ സാധിക്കുന്ന രീതിയില്‍ മുന്‍കൂട്ടി നിര്‍മ്മിച്ചതാണ്. അതിന്റെ അളവുകള്‍ ഏകദേശം 400 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന 20×20 യുടെ യൂണിറ്റാണ്. ഒരു സാധാരണ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിനോട് സാമ്യമുള്ള ഈ കെട്ടിടത്തില്‍, ഒരു കുളിമുറി, സ്വീകരണമുറി, കിടപ്പുമുറി, പൂര്‍ണ്ണ സജ്ജമായ അടുക്കള എന്നിവ ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, കമ്പനിയുടെ ഏതെങ്കിലും ഒരു ബില്‍ഡിംഗില്‍ മസ്‌ക് താമസിക്കുന്നുണ്ടോ എന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നവംബറില്‍ ബോക്സാബ്ല് പ്രസിദ്ധീകരിച്ച ഒരു പ്രചരണ വീഡിയോയില്‍ കാസിറ്റകളില്‍ ഒന്ന് 'അതീവ-രഹസ്യ ഉപഭോക്താവിനായി' ഇന്‍സ്റ്റാള്‍ ചെയ്തതായി പരാമര്‍ശിച്ചിട്ടുണ്ട്.

   കാറുകള്‍ പോലെയുള്ള വീടുകള്‍ കമ്പനി നിര്‍മ്മിക്കുന്നതും വന്‍തോതില്‍ ട്രക്കുകളില്‍ കയറ്റി അവ ഉടമകള്‍ക്ക് കൈമാറുന്നതും വീഡിയോയില്‍ കാണിക്കുന്നു. വീഡിയോയില്‍ കാണിക്കുന്നതു പോലെ വീടുകള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടു പോകാന്‍ സഹായകമായ രീതിയില്‍ മടക്കാന്‍ സാധിക്കും. ചെറിയ വീടുകള്‍ ഒരു പെട്ടിയില്‍ പായ്ക്ക് ചെയ്തിരിക്കുന്നതിനാല്‍ അവ രാജ്യത്തെവിടെയും കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു ട്രക്കില്‍ കയറ്റാന്‍ സാധിക്കും. കമ്പനി വീട് നിര്‍മ്മിച്ചിരിക്കുന്നത് പരമ്പരാഗത രീതിയില്‍ മര കമ്പുകള്‍ കൊണ്ടോ ഫ്രെയിം വാള്‍സ് കൊണ്ടോ സിന്‍ഡര്‍ ബ്ലോക്കുകളോ ഉപയോഗിച്ചോ അല്ല, മറിച്ച് വമ്പിച്ച രീതിയില്‍ ഉത്പാദിപ്പിക്കാവുന്ന അസംബ്ലി-ലൈനിന് അനുയോജ്യമായ സാമഗ്രികള്‍ കൊണ്ടാണ്.
   Published by:Jayashankar AV
   First published:
   )}