ഖത്തർ ലോകകപ്പ് വേദിയിൽ പ്രശസ്ത സ്പാനിഷ് ഗോൾകീപ്പർ ഐക്കർ കാസില്ലസിനൊപ്പം ബോളിവുഡ് താരം ദീപിക പദുകോൺ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്തത് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന അംഗീകാരമാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ ചലച്ചിത്രതാരത്തിന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്.
എന്തുകൊണ്ടാണ് ലോകകപ്പ് ട്രോഫി അനാവരണത്തിന് ദീപികയെ തിരഞ്ഞെടുത്തത് എന്നറിയാമോ? കഴിഞ്ഞ മെയ് മാസത്തിലാണ് ദീപിക പദുകോണിനെ ഫ്രഞ്ച് ലോകോത്തര ബ്രാൻഡായ ലൂയി വിട്ടോൺ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിക്കുന്നത്. ലക്ഷ്വറി ബ്രാൻഡിന്റെ ഗ്ലോബൽ അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക പദുകോൺ.
Also Read- അർജന്റീനയുടെ വിജയത്തിന് കയ്യടിച്ച് മമ്മൂട്ടിയും മോഹൻലാലും മറ്റു താരങ്ങളും
ലൂയി വിട്ടോൺ രൂപകൽപ്പന ചെയ്ത പ്രത്യേക സ്യൂട്ട്കേസിലാണ് ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരുന്നത്. അത് തങ്ങളുടെ ബ്രാൻഡ് അംബാസിഡറായ ദീപികയെ കൊണ്ടു തന്നെ അവർ അനാവരണം ചെയ്തു.
View this post on Instagram
ഇനി ലോകകപ്പ് വേദിയിൽ ദീപിക ധരിച്ച വസ്ത്രത്തെ കുറിച്ച് അറിയാം. സോഷ്യൽമീഡിയയിൽ ദീപികയുടെ പ്രത്യേക വേഷത്തെ കുറിച്ച് പല ട്രോളുകളും പരിഹാസങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും അതെല്ലാം വാസ്തവത്തിൽ കഥയറിയാതെയുള്ള കാഴ്ച്ചക്കാരുടെ ഭാവനകൾ മാത്രമാണ്.
View this post on Instagram
ലൂയി വിട്ടോണിന്റെ ക്രിസ്പ് വൈറ്റ് ഷർട്ടും ബ്രൗൺ നിറത്തിലുള്ള ആങ്കിൾ ലെങ്ത് ലെതർ ജാക്കറ്റുമാണ് ദീപിക പ്രത്യേക ദിനത്തിനായി ധരിച്ചത്. ഈ വസ്ത്രത്തിൽ അതിസുന്ദരിയായ ദീപിക ഇതിനകം തന്നെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഇന്ത്യൻ നടി ലോകം മുഴുവൻ കണ്ട ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി.
ഇതാദ്യമായല്ല ദീപിക പദുകോൺ ആഗോളതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായിരുന്നു ദീപിക. ചലച്ചിത്രോത്സവത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇന്ത്യൻ നടിയെന്ന ഖ്യാതിയാണ് അന്ന് ദീപിക സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.