നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Emails | ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ഗുണം ചെയ്യുമോ?

  Emails | ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ഗുണം ചെയ്യുമോ?

  ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നത് പരിസ്ഥിതിക്ക് സുരക്ഷിതമാണോ അല്ലയോ എന്ന് നമുക്ക് നോക്കാം

  ഇമെയിൽ

  ഇമെയിൽ

  • Share this:
   ആഗോള താപനവും (Global Warming) കാർബൺ എമിഷനും (Carbon Emission) മൂലം പരിസ്ഥിയുടെ (Environment) അവസ്ഥ ഓരോ ദിവസം ചെല്ലും തോറും മോശമാവുകയാണെന്ന് എല്ലാവർക്കുമറിയാം. നമുക്ക് പരിസ്ഥിതിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ പോലും മടിക്കാതെ ചെയ്യുക എന്നതാണ് ഇതിനൊരു പരിഹാരം. നമ്മൾ ജീവിതത്തിൽ സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങൾ പരിസ്ഥിതിയെ അപകടത്തിലാക്കുന്നുണ്ട് എന്ന തിരിച്ചറിവും അത്യാവശ്യമാണ്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇമെയിലുകൾ (email) ഡിലീറ്റ് (delete ) ചെയ്യുന്നത്.

   ആഴ്ചയുടെ അവസാനം ഇമെയിലുകൾ എല്ലാം ഡിലീറ്റ് ചെയ്യുന്ന ശീലം നമ്മളിൽ ചിലർക്കുണ്ട്. മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത് പരിസ്ഥിതിക്ക് നല്ലതാണെന്ന് കരുതുന്നവരും ഉണ്ട്. അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടി മെയിലുകൾ സ്ഥിരമായി ഡിലീറ്റ് ചെയ്യുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നത് പരിസ്ഥിതിക്ക് സുരക്ഷിതമാണോ അല്ലയോ എന്ന് നമുക്ക് നോക്കാം.

   ലോകത്ത് ഡിജിറ്റൽ ഉൽപാദനവും (digital production) ഉപഭോഗവും (consumption) മൂലം 3.7% ഹരിതഗൃഹ വാതകമാണ് (global greenhouse gas emissions) പുറന്തള്ളപ്പെടുന്നത്. നമ്മുടെ മെയിലുകൾ സ്റ്റോർ ചെയ്യപ്പെടുന്നത് കാർബൺ എമിഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നു. ലോകത്ത് ഓരോ ദിവസവും 280 ബില്യണിലധികം ഇമെയിലുകളാണ് അയയ്ക്കപ്പെടുന്നത്. ഒരു ഇമെയിൽ അയയ്ക്കുന്നതിലൂടെ ശരാശരി 4 ഗ്രാം കാർബൺ പുറന്തള്ളപ്പെടുന്നു. അങ്ങനെ പ്രതിവർഷം പുറന്തള്ളപ്പെടുന്ന CO2വിന്റെ അളവ് ഏകദേശം 410 ദശലക്ഷം ടൺ വരെയാകുന്നു.

   ഇക്കാര്യം കണക്കിലെടുക്കുമ്പോൾ, ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നതിലൂടെ അവയുടെ സ്റ്റോറേജുമായി ബന്ധപ്പെട്ട ഊർജ്ജം കുറയ്ക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിച്ചേക്കും. പക്ഷെ അതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. "ഏതാനും ഡസൻ കെബിയുടെ ആയിരക്കണക്കിന് ഇമെയിലുകൾ ഇല്ലാതാക്കുന്നതിന് പകരം നമ്മൾ ആദ്യം വലിയ ഫയലുകൾ ഇല്ലാതാക്കാനാകും ശ്രമിക്കുക. അതിൽ ഡിവ്എക്സ് (DivX), ഫോട്ടോകൾ, വീഡിയോകൾ, സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ പതിപ്പുകൾ മുതലായവ ഉൾപ്പെടും", ഗ്രീൻഐടി (GreenIT) കൂട്ടായ്മ അതിന്റെ വെബ്സൈറ്റിൽ പറയുന്നു.

   എന്നാൽ, ഇമെയിലുകൾ ഇല്ലാതാക്കുന്നത് കൂടുതൽ ഊർജ ഉപഭോഗത്തിലേക്ക് നയിക്കുംഎന്നതാണ് വസ്തുത. "ഇമെയിലുകൾ ഇല്ലാതാക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ, നെറ്റ് വർക്ക്, സെർവറുകൾ മുതലായവ ഉപയോഗിക്കുന്നു. അതിനാൽ മെയിലുകൾ ഡിലീറ്റ് ചെയ്യുമ്പോൾ അവ സ്റ്റോറേജ് ചെയ്യുന്നതിനേക്കാൾ ഊർജം ചെലവാകുന്നു", ഗ്രീൻഐടി കളക്ടീവിന്റെ സ്ഥാപകനായ ഫ്രെഡെറിക് ബോർഡേജ് പറയുന്നു. ശരിയായ പരിഹാരം അയയ്ക്കുന്ന ഇമെയിലുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

   ഡിലീറ്റ് ചെയ്ത ഫയലുകൾ ചെന്ന് കിടക്കുന്ന സെർവറിൽ നിന്നുള്ള കാർബൺ എമിഷൻ ഇമെയിലുകൾ സ്റ്റോറേജ് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ അപകടകരമാണെന്നാണ് ഫ്രഡറിക് ബോർഡേജ്‌ പറയുന്നത്. അതുകൊണ്ട് ഇമെയിലുകൾ ഡിലീറ്റ് ചെയ്യുന്നതും പരിസ്ഥിതിയുടെ ദോഷത്തിന് കാരണമാകുന്നു.

   Summary: Can Deleting Emails be Eco-Friendly? Here's What We Know
   Published by:user_57
   First published: