HOME » NEWS » Buzz » WHY DO CATS MEOW READ WHAT STUDY SAYS NJ

ഒരു മാവ്യൂവിന് പല അർത്ഥങ്ങളുണ്ട്; പൂച്ച മാവ്യൂ എന്ന് കരയുന്നതിന്റെ കാരണം ഇതാണ്

പൂച്ച മനുഷ്യരുമായി സഹവാസം ആരംഭിച്ചിട്ട്‌ 10000 വര്‍ഷത്തോളമേ ആയിട്ടുള്ളു.

News18 Malayalam | news18-malayalam
Updated: December 1, 2020, 3:45 PM IST
ഒരു മാവ്യൂവിന് പല അർത്ഥങ്ങളുണ്ട്; പൂച്ച മാവ്യൂ എന്ന് കരയുന്നതിന്റെ കാരണം ഇതാണ്
news18
  • Share this:
മുറിയിലേക്ക്‌ കയറിവരുന്ന പൂച്ച മ്യാവൂയെന്ന്‌ കരയുമ്പോള്‍ നമുക്ക്‌ ഒന്നും മനസിലാവണമെന്നില്ല. പക്ഷെ, പൂച്ച അതിലൂടെ എന്തോ ലക്ഷ്യം വക്കുന്നുണ്ട്‌. പൂച്ചകളുമായി അടുത്ത് ഇടപഴകുന്നവർക്ക് അറിയാം, പൂച്ചകൾ പരസ്പരം മ്യാവൂ എന്ന് കരയുന്നത് അപൂർവമാണ്. മനുഷ്യനുമായി ഇടപഴകുമ്പോഴാണ് പൂച്ചകൽ ഈ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത്.

എന്തു കൊണ്ടാണ്‌ മനുഷ്യരോട്‌ അങ്ങനെ പെരുമാറുന്നത്‌ ? പൂച്ച വളര്‍ത്തുമൃഗമായി മാറിയതാണ്‌ കാരണമെന്ന്‌ വിദഗ്‌ദര്‍ പറയുന്നു. ''നീ ഇതുവരെ എനിക്ക്‌ തിന്നാനൊന്നും തന്നില്ലല്ലോ ഭീമാകാരീ'' എന്നാവാം അതിന്റെ അര്‍ത്ഥമെന്ന്‌ ഗവേഷകര്‍ പറയുന്നു

പൂച്ച മനുഷ്യരുമായി സഹവാസം ആരംഭിച്ചിട്ട്‌ 10000 വര്‍ഷത്തോളമേ ആയിട്ടുള്ളു. അതിന്‌ മുമ്പ്‌ അവ ഏകാന്ത ജീവികളായിരുന്നുവെന്ന്‌ 'ഡൊമസ്റ്റിക്‌ ക്യാറ്റ്‌; ദ ബയോളജി ഓഫ്‌ ഇറ്റ്‌സ്‌ ബിഹേവിയര്‍' എന്ന പുസ്‌തകത്തില്‍ ജോണ്‍ ബ്രാഡ്‌ഷോയും ഷാര്‍ലറ്റ്‌ കാമറോണും ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍ ഇണക്കിവളര്‍ത്തുന്നതിന്‌ മുമ്പുള്ള കാട്ടു പൂച്ചകള്‍ അപൂര്‍വ്വമായേ മറ്റു പൂച്ചകളുമായി കണ്ടുമുട്ടിയിരുന്നുള്ളൂ.

ശബ്ദം കൊണ്ടായിരുന്നില്ല അവ ആശയവിനിമയം നടത്തിയിരുന്നത്‌. ഗന്ധമായിരുന്നു പ്രധാന ആശയവിനിമയ ഉപാധി. മരം പോലുള്ള വസ്‌തുക്കളില്‍ ശരീരം ഉരസിയോ മൂത്രമൊഴിച്ചോ ആയിരുന്ന അവ ആശയവിനിമയം നടത്തിയിരുന്നത്‌. പരസ്‌പരം സന്ദേശമയക്കാന്‍ നേരില്‍ കാണേണ്ട ആവശ്യം പോലുമില്ല. ഇപ്പോഴും പൂച്ചകള്‍ തമ്മിലുള്ള ഭൂരിപക്ഷം ആശയവിനിമയവും അങ്ങനെയാണെന്ന്‌ മൃഗങ്ങളുടെ സ്വഭാവത്തെ കുറിച്ച്‌ പഠിക്കുന്ന ജോര്‍ജിയയിലെ മെര്‍സര്‍ സര്‍വ്വകലാശാലയിലെ മനശാസ്‌ത്രജ്ഞനായ ജോണ്‍ വ്രൈറ്റ്‌ പറയുന്നു.

You may also like:ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്

മറ്റു ഫലപ്രദമായ ആശയവിനിയമ രീതികളുള്ളപ്പോള്‍ എന്തിനാണ്‌ ശബ്ദം ഉപയോഗിക്കുന്നത്‌? പൂച്ചകളെ പോലെ ഗന്ധം മനസിലാക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിവില്ലെന്നതാണ്‌ കാരണം. (മാത്രമല്ല, പൂച്ച വീടിനകത്ത്‌ മൂത്രമൊഴിക്കുന്നത്‌ നമുക്ക്‌ ഇഷ്ടവുമല്ല.) അതിനാല്‍ തനിക്ക്‌ വേണ്ട കാര്യങ്ങള്‍ക്കായി മനുഷ്യന്‌ മനസിലാക്കാന്‍ കഴിയാവുന്ന രീതിയില്‍ ആശയവിനിമയം നടത്തുകയാണ്‌ മ്യാവൂവിലൂടെ പൂച്ച ചെയ്യുന്നത്‌.

You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

പൂച്ച സൂത്രപ്പണികളുടെ ഉസ്‌താദാണെന്നും വ്രൈറ്റ്‌ പറയുന്നു. പലതരം ആവശ്യങ്ങള്‍ സഫലീകരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും പലതരം മ്യാവൂകളും പല പൂച്ചകളും വികസിപ്പിച്ചിട്ടുണ്ട്‌. മനുഷ്യരോട്‌ അഭിവാദ്യമര്‍പ്പിക്കുന്ന മ്യാവൂ പതറിയ ശബദ്‌ത്തോടെയായിരിക്കുമത്രെ. പുറത്തുപോവണമെന്നും ഭക്ഷണം വേണമെന്നും കരയുമ്പോള്‍ അത്‌ ഉറക്കെയായിരിക്കും. മനുഷ്യസഹവാസത്തോടെ പൂച്ച ആര്‍ജിച്ചെടുത്തതാണ്‌ മ്യാവൂ.

You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളിവേദനിക്കുമ്പോഴോ തണുക്കുമ്പോഴോ അമ്മയുടെ ശ്രദ്ധകിട്ടാന്‍ പൂച്ചക്കുഞ്ഞുങ്ങള്‍ മ്യാവൂയെന്ന്‌ കരയാറുണ്ട്‌. വളര്‍ത്തുപൂച്ചകള്‍ ഈ ശീലം വലുതാവുമ്പോഴും കൊണ്ടുനടക്കാറുണ്ട്‌. ഉടമസ്ഥനില്ലാത്ത നാട്ടുപൂച്ചകള്‍ ഉടമസ്ഥതരുള്ള വളര്‍ത്തുപൂച്ചകളെ അപേക്ഷിച്ച് മോങ്ങാനും ശീല്‍ക്കാരം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നു പഠനം പറയുന്നു. ഉടമസ്ഥരില്ലാത്ത പൂച്ചകള്‍ പട്ടിയോടും പാവയോടും മനുഷ്യരോടും വരെ വകതിരിവില്ലാതെ ബഹളമുണ്ടാക്കും. വീട്ടുപൂച്ചകള്‍ ഭൂരിഭാഗവും മനുഷ്യരോടാണ്‌ മ്യാവൂ എന്ന്‌ കരയുക. കാരണം ഉടമസ്ഥനോടുള്ള ഭാഷയായി അത്‌ വികസിച്ചതാണ്‌.

പൂച്ച എന്താണ്‌ പറയുന്നതെന്ന്‌ അറിയാന്‍ കൗതുകമുണ്ടെങ്കില്‍ അവയെ കൊണ്ട്‌ കൂടുതല്‍ സംസാരിപ്പിക്കാനാവുമെന്നും വ്രൈറ്റ്‌ പറയുന്നു. പൂച്ച പറയുന്നത്‌ ശ്രദ്ധിച്ച്‌ മനുഷ്യന്‍ മറുപടി നല്‍കുകയാണെങ്കില്‍ അവയും തിരികെ സംസാരിക്കും. നാം ശരിയായ രീതിയിലാണ്‌ സംസാരിക്കുന്നതെന്ന്‌ പൂച്ചക്ക്‌ തോന്നിയാല്‍ പൂച്ചയും പോസ്‌റ്റിവായി ആശയവിനിമയമം നടത്തുമത്രെ.
Published by: Naseeba TC
First published: December 1, 2020, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading