പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പിച്ചാൽ പിന്നീട് കയ്യിൽ മോതിരം ഇടുകയെന്നത് ലോകമെമ്പാടുമുള്ള ആചാരമാണ്. വിവാഹ മോതിരം (Engagement Ring) ഏത് കൈയിൽ ഏത് വിരലിൽ ഇടണമെന്നത് വിവാഹം കഴിക്കാത്തവർക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരൽ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലിൽ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നിയിട്ടുണ്ടോ? ചർച്ച് ഓഫ് ഇംഗ്ലണ്ടും (Church Of England) കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിൻെറ ചരിത്രത്തിലാണ് ഈ കഥയുള്ളത്.
ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമൺ പ്രെയറിലാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ ചർച്ചിൻെറ പ്രാർഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമൺ പ്രെയർ. ചർച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ആംഗ്ലിക്കൻ ചർച്ചിന് പുതിയ ആത്മീയ പുസ്തകങ്ങൾ ആവശ്യമായി വന്നു.
ദി ബുക്ക് ഓഫ് കോമൺ പ്രെയറിൽ വധുവിൻെറ ഇടതുകയ്യിലെ നാലാമത്തെ വിരലിൽ മോതിരം ഇടണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പാരമ്പര്യം ആംഗ്ലിക്കൻ സഭയെ കത്തോലിക്കാ സഭയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സവിശേഷത യൂറോപ്പിലെ ക്രിസ്തുമതത്തിന്റെ മറ്റ് പതിപ്പുകളിൽ നിന്ന് ആംഗ്ലിക്കൻ സഭയെ വേർതിരിക്കുകയും ചെയ്യുന്നുണ്ട്.
നവോത്ഥാന പ്രക്രിയക്ക് മുമ്പ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അത് പോലെ കത്തോലിക്കാ സഭയിലും വിവാഹമോതിരം വലത് കയ്യിൽ ഇടുന്നതായിരുന്നു രീതി. വലത് കയ്യിൽ മോതിരം ഇടുന്നത് ശക്തിയെ സൂചിപ്പിക്കിന്നുവെന്നാണ് കരുതിപ്പോന്നിരുന്നത്. ഇടതുകൈയിലെ നാലാമത്തെ വിരലിൽ വിവാഹ മോതിരം ധരിക്കുന്നതിനുള്ള നിയമം ആപ്പിയൻ ഓഫ് അലക്സാണ്ട്രിയയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആപ്പിയൻ ഓഫ് അലക്സാണ്ട്രിയ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ചരിത്രകാരനായിരുന്നു.
ആപ്പിയൻ പറയുന്നത് പ്രകാരം, ഹൃദയത്തിൽ നിന്ന് വിരലിലേക്ക് ഒരു ഞരമ്പ് കടന്നുപോവുന്നുണ്ടെന്ന് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. ഈജിപ്തുകാർ ഈ ഞരമ്പിനെ ഒരു സിരയാണെന്ന് തെറ്റിദ്ധരിക്കുകയും അതിനെ കാമുകന്റെ സിര എന്ന് വിളിക്കുകയും ചെയ്തുവെന്ന് ആപ്പിയൻ എഴുതിയിട്ടുണ്ട്. എന്നാൽ ലോകവ്യാപകമായി ഈ സിദ്ധാന്തം അനുസരിച്ചല്ല ഇടത് കയ്യിലെ വിരലിൽ മോതിരം ധരിക്കുന്നത്.
Also Read-
Flight | വിമാനത്തിന് തീപിടിച്ചു; ഒറ്റ എഞ്ചിനിൽ നിലത്തിറക്കി; 185 യാത്രക്കാരെ രക്ഷിച്ച മോണിക്ക താരമായി
ഇടതുകൈയിലെ നാലാമത്തെ വിരലിൽ വിവാഹ മോതിരം ധരിക്കുന്നതിനുള്ള നിയമത്തെക്കുറിച്ചുള്ള മറ്റൊരു തെറ്റായ വ്യാഖ്യാനം ലെവിനസ് ലെംനിയസുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സ്വർണ്ണ മോതിരം ധരിച്ച വിരലിൽ തടവുന്നത് ഒരു സ്ത്രീയുടെ ഹൃദയത്തെ ബാധിക്കുന്നുവെന്നാണ് ലെവിനസ് പറയുന്നത്. ക്രിസ്തുമതം അല്ലാത്ത ലോകത്തെ മറ്റ് മതങ്ങളുടെ ആചാരപ്രകാരം, ഇടതുകൈയിലെ നാലാമത്തെ വിരലിൽ വിവാഹ മോതിരം ഇടണമെന്ന് നിർബന്ധമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.