വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ ചില ഗ്രാമീണ പ്രദേശങ്ങള്‍ ഇപ്പോഴും തികച്ചും വിചിത്രവും അവിശ്വസനീയവുമായ പല പാരമ്പര്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ പിനി ഗ്രാമം അത്തരത്തില്‍ പ്രശസ്തമാണ്. പിനി ഗ്രാമത്തില്‍, അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമുണ്ട്.
ഈ ദിവസങ്ങളില്‍ ഇവിടെയുള്ള സ്ത്രീകള്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഇതിന് പുറമെ, ആഘോഷ വേളയില്‍ സ്ത്രീകള്‍ക്ക് ഒന്ന് പുഞ്ചിരിക്കാന്‍ പോലും അനുവാദമില്ല. സാവന്‍ മാസത്തില്‍ നടക്കുന്ന ഈ 5 ദിവസത്തെ ഉത്സവത്തില്‍ സ്ത്രീകള്‍ പൂര്‍ണ്ണമായും നഗ്നരായി പുരുഷന്മാരുടെ മുന്നില്‍ വരാതെ വീടിനുള്ളില്‍ തന്നെ കഴിയും.
Also read- നവമാധ്യമങ്ങളിൽ വൈറലായി ഷാരൂഖ് ഖാന്റെ അപരൻ; പിറന്നാൾ പാർട്ടികളിലും വിവാഹ വേദികളിലും താരം
പണ്ട് പിനിയില് അസുരന്മാര് ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഭാദ്രബ് മാസത്തിലെ ആദ്യ ദിവസം ലാഹു ഘണ്ഡ് എന്ന് പേരുള്ള ദേവത ഗ്രാമത്തിലെത്തി അസുരന്മാരെ കൊന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തി എന്നാണ് വിശ്വാസം. ദേവിയുടെ വിജയമാണ് അവര്‍ ഉത്സവമായി ആഘോഷിക്കുന്നത്. ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകള്‍ സുന്ദരികളായി ഇരുന്നാല്‍ അവരെ അസുരന്മാര് പിടികൂടും എന്നാണ് വിശ്വാസം.
അതിനാലാണ് അവര്‍ നഗ്നരായി കഴിയുന്നത്. കാലം പുരോഗമിച്ചതോടെ ഗ്രാമത്തിലെ ചില യുവതലമുറയിലെ സ്ത്രീകള്‍ ഈ അവസരത്തില്‍ വളരെ നേര്‍ത്ത വസ്ത്രം ധരിക്കാന്‍ തുടങ്ങി. അതേസമയം മുതിര്‍ന്ന സ്ത്രീകള്‍ ഇപ്പോഴും ഉത്സവ സമയത്ത് നഗ്നരായി തന്നെയാണ് കഴിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.