• HOME
  • »
  • NEWS
  • »
  • buzz
  • »
  • Queen Elizabeth |എന്തുകൊണ്ടാണ് എലിസബത്ത് രാജ്ഞിക്ക് രണ്ട് ജൻമദിനാഘോഷം?; കാരണമറിയാം

Queen Elizabeth |എന്തുകൊണ്ടാണ് എലിസബത്ത് രാജ്ഞിക്ക് രണ്ട് ജൻമദിനാഘോഷം?; കാരണമറിയാം

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന്, 2020-ലും 2021-ലും എലിസബത്ത് രാജ്ഞിയുടെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നില്ല.

  • Share this:
    2022 ഏപ്രില്‍ 21ന് എലിസബത്ത് രാജ്ഞിയുടെ (queen elizabeth) 96-ാം ജന്മദിനമായിരുന്നു. 1926 ഏപ്രില്‍ 21 ന് മേഫെയറിലാണ് രാജ്ഞി ജനിച്ചത്. എന്നാല്‍ എലിസബത്ത് രാജ്ഞി വര്‍ഷത്തില്‍ രണ്ട് തവണ ജന്മദിനം (two birthdays) ആഘോഷിക്കാറുണ്ട്.

    ഏപ്രില്‍ 21നാണ് (april 21) രാജ്ഞി തന്റെ യഥാര്‍ത്ഥ ജന്മദിനം ആഘോഷിക്കാറുള്ളത്. ഔദ്യോഗികമായ മറ്റൊരു ജന്മദിനവും രാജ്ഞിയ്ക്കുണ്ട്. ജൂണ്‍ മാസത്തില്‍ (june) ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് എലിസബത്ത് രാജ്ഞി ഔദ്യോഗിക ജന്മദിനം ആഘോഷിക്കാറുള്ളത്. 1748-ല്‍ ജോര്‍ജ്ജ് രണ്ടാമന്‍ രാജാവാണ് വര്‍ഷത്തില്‍ രണ്ട് ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പാരമ്പര്യം കൊണ്ടുവന്നത്.

    ജോര്‍ജ് രണ്ടാമന്‍ തന്റെ യഥാര്‍ത്ഥ ജന്മദിനം നവംബറിലും രണ്ടാമത്തേത് ജൂണിലുമാണ് ആഘോഷിച്ചിരുന്നത്. 1760 ൽ ആയിരുന്നു ജോര്‍ജ് രണ്ടാമന്റെ അന്ത്യം. അതിനുശേഷം സിംഹാസനത്തില്‍ ഇരുന്ന ഓരോ വ്യക്തിയും ഈ പാരമ്പര്യം പിന്തുടര്‍ന്നു. എലിസബത്ത് രാജ്ഞി 1952-ല്‍ രാജ്ഞിയായതിനു ശേഷവും ഈ പാരമ്പര്യം തുടര്‍ന്നുപോന്നു.

    ഔദ്യോഗിക ജന്മദിനത്തില്‍ ട്രൂപ്പിങ് ദി കളര്‍ (Trooping The Colour) പരേഡ് എന്ന പേരിലുള്ള പ്രശസ്തമായ പരേഡ് നടക്കുകയും രാജ്യമെമ്പാടും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ബ്രിട്ടീഷ് രാജാക്കന്മാരുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 260 വര്‍ഷത്തിലേറെയായി ഈ ചടങ്ങ് നടത്തിവരുന്നു.

    1400 യോദ്ധാക്കളും 200 കുതിരകളും 400 സംഗീതജ്ഞരും അണിനിരക്കുന്നതാണ് ഈ പരേഡ്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നാണ് പരേഡ് ആരംഭിക്കുക. തുടര്‍ന്ന് മാള്‍ റോഡിലൂടെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്ഹാളിലെ ഹോഴ്‌സ് ഗാര്‍ഡ്സിലേക്ക് നീങ്ങുന്ന പരേഡ് കൊട്ടാരത്തിലേക്ക് മടങ്ങിവരുന്നു. പിന്നീട്, രാജകുടുംബാംഗങ്ങള്‍ പരമ്പരാഗതമായ ചടങ്ങിന്റെ ഭാഗമായി മാള്‍ റോഡിലൂടെ താഴേക്ക് വരികയും തങ്ങളുടെ വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ, 41 ഗണ്‍ സല്യൂട്ടുകളും ഉണ്ടായിരിക്കും.

    കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന്, 2020-ലും 2021-ലും എലിസബത്ത് രാജ്ഞിയുടെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നില്ല. ഈ വര്‍ഷം 'ട്രൂപ്പിംഗ് ദി കളര്‍' 2022 ജൂണ്‍ 2-ന് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിവിധ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

    കഴിഞ്ഞ വര്‍ഷം ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം നടക്കുന്നതിനാല്‍ രാജ്ഞിയുടെ ജന്മദിനത്തിന് ഗണ്‍ സല്യൂട്ട് ഉണ്ടായിരുന്നില്ല. ചില പ്രത്യേക അവസരങ്ങളില്‍ പതിവുള്ളതു പോലെ രാജ്ഞി തന്റെ ഔദ്യോഗിക ഛായാചിത്രവും പുറത്തു വിട്ടിട്ടില്ല.

    2017-ല്‍ എല്ലാവിധ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ച ഫിലിപ്പ് രാജകുമാരന്‍ ഏപ്രില്‍ ഒമ്പതിനാണ് മരണമടഞ്ഞത്. ചാള്‍സ്, രാജകുമാരന്‍, ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ആന്‍ രാജകുമാരി എന്നീ നാല് മക്കളാണ് എലിസബത്ത് - ഫിലിപ്പ് ദമ്പതികള്‍ക്കുള്ളത്.
    Published by:Jayashankar Av
    First published: