• HOME
  • »
  • NEWS
  • »
  • buzz
  • »
  • കൊച്ചി മെട്രോ നീട്ടണമെന്ന് ആവശ്യപ്പെട്ട സ്ഥാനാർത്ഥി സുരേഷ് ഗോപി മാത്രമോ?

കൊച്ചി മെട്രോ നീട്ടണമെന്ന് ആവശ്യപ്പെട്ട സ്ഥാനാർത്ഥി സുരേഷ് ഗോപി മാത്രമോ?

യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നത് വെറുംവാക്കല്ല, ചെയ്തിരിക്കുമെന്നാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അവകാശപ്പെടുന്നത്

suresh gopi

suresh gopi

  • Last Updated :
  • Share this:
    കൊച്ചി: മറ്റെന്തിനേക്കാൾ വികസനവിഷയങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ കൊച്ചി മെട്രോ സജീവ ചർച്ചാ വിഷയമാണ്. ഗതാഗത സൌകര്യം സുഗമമാക്കാൻ കോട്ടയത്തേക്കും തൃശൂരിലേക്കും കൊച്ചി മെട്രോ നീട്ടാനുള്ള ഇടപെടൽ നടത്തുമെന്നാണ് ഈ ജില്ലകളിലെ സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് വാഗ്ദ്ധാനമായി സ്ഥാനാർത്ഥികൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

    കോട്ടയത്തെയും തൃശൂരിലെയും ഇടതുമുന്നണി സ്ഥാനാർത്ഥികളായ വി.എൻ വാസവനും രാജാജി മാത്യൂ തോമസും തെരഞ്ഞെടുപ്പ് വാഗ്ദ്ധാനമായി ഇക്കാര്യം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിലൂടെയാണ് ഇവർ മെട്രോ നീട്ടാമെന്ന് അവകാശപ്പെടുന്നത്. ഗതാഗതകുരുക്ക് അഴിക്കാൻ കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നത് വെറുംവാക്കല്ല, ചെയ്തിരിക്കുമെന്നാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അവകാശപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അവകാശപ്പെടുന്നത്. എന്നാൽ ഇതിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയതോതിലുള്ള ട്രോൾ ആക്രമണം സുരേഷ് ഗോപി നേരിടുന്നുണ്ട്.

    ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ; ഇത് ചരിത്രത്തിലാദ്യം

    ഇതിനോടകം വൈറലായി കഴിഞ്ഞ സുരേഷ് ഗോപിയുടെ പോസ്റ്റിന് ഇപ്പോൾത്തന്നെ 25000ൽ ഏറെ ലൈക്ക് ലഭിച്ചിട്ടുണ്ട്. നാലായിരത്തോളം കമന്‍റും അയ്യായിരത്തോളം ഷെയറും ലഭിച്ചുകഴിഞ്ഞ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സുരേഷ് ഗോപിക്കെതിരായ ആക്രമണം രൂക്ഷമായതോടെ അദ്ദേഹത്തെ പ്രതിരോധിച്ചും നിരവധിപ്പേർ ഈ പോസ്റ്റിൽ ഇടപെടുന്നുണ്ട്. കൊച്ചി മെട്രോ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ വി.എൻ വാസവനും രാജാജി മാത്യു തോമസിനും സോഷ്യൽ മീഡിയയിൽ വിമർശനം നേരിടേണ്ടിവരുന്നില്ല. ഏതായാലും മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വിഷയമായി കൊച്ചി മെട്രോ നീട്ടുന്നത് മാറിക്കഴിഞ്ഞു.
    First published: