• HOME
 • »
 • NEWS
 • »
 • buzz
 • »
 • ‘പിഗ്ഗീസ്’ എന്ന വാക്കുപയോഗിച്ചു, യുകെ ആസ്ഥാനമായുള്ള ഗിനി പന്നി വളർത്തൽ കേന്ദ്രത്തെ വിലക്കി ഫേസ്ബുക്ക്

‘പിഗ്ഗീസ്’ എന്ന വാക്കുപയോഗിച്ചു, യുകെ ആസ്ഥാനമായുള്ള ഗിനി പന്നി വളർത്തൽ കേന്ദ്രത്തെ വിലക്കി ഫേസ്ബുക്ക്

ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിന്നും സംഭാവനകൾ ലഭിക്കുന്ന യു കെ ആസ്ഥാനമായുള്ള ഗിനി പന്നി വളർത്തൽ കേന്ദ്രത്തിനാണ് പണി കിട്ടിയിരിക്കുന്നത്

piggies

piggies

 • Share this:
  ഫേസ്ബുക്കിന്റെ വിലക്കിനെ തുടർന്ന് തങ്ങളുടെ ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജ് പൂട്ടേണ്ട അവസ്ഥയിലായി ഒരു സ്ഥാപനം. ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിന്നും സംഭാവനകൾ ലഭിക്കുന്ന യു കെ ആസ്ഥാനമായുള്ള ഗിനി പന്നി വളർത്തൽ കേന്ദ്രത്തിനാണ് പണി കിട്ടിയിരിക്കുന്നത്. 'ഗിനി പന്നികൾ', 'പിഗ്സ്', 'പിഗ്ഗീസ്' എന്നീ പദങ്ങൾ പോസ്റ്റുകളിൽ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് മാസൺ കാവീസ്, സോഫി, മാർക്ക് മേസൺ എന്നീ സ്ഥാപന ഉടമകൾക്ക് ഫേസ്ബുക്കിൽ നിന്ന് പലതവണ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ, അവർക്ക് പ്രധാനമായും സംഭാവനകൾ ലഭിച്ചുകൊണ്ടിരുന്ന പേജ് ഫേസ്ബുക്ക് പൂട്ടി. എന്നാൽ അവരുടെ സജീവമായ മറ്റ് ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ആളുകൾക്ക് ഗിനി പന്നികളുടെ ചിത്രങ്ങളും വീഡിയോകളും കാണാൻ കഴിയും.

  Yoy May Also Like- ചൊവ്വാദോഷം മറച്ചുവയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി

  ദി സൺ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് 89 മൃഗങ്ങളുടെ അഭയകേന്ദ്രമാണ് ഈ വന്യജീവി സങ്കേതം. ഈ മൃഗങ്ങളെ പരിപാലിക്കാൻ പ്രതിവർഷം 20,000 പൗണ്ട് വേണം. ഇപ്പോൾ തന്നെ പ്രതിമാസ വരുമാനം 4,000 പൗണ്ട് വരെ നഷ്ടത്തിലാണ്. ഷെൽട്ടർ ഹോമിന്റെ ഉടമയായ സോഫിയെ ഉദ്ധരിച്ച് പോർട്ടൽ പറയുന്നത് ഇങ്ങനെയാണ്, ''ഇത് തികച്ചും പരിഹാസ്യമാണ്, കാരണം മൃഗങ്ങൾ ഗിനി പന്നികളാണ്. ആളുകൾ അവരെ മറ്റെന്താണ് വിളിക്കേണ്ടത്? '

  You May Also Like- എ ടി എം തകരാർ; പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

  പ്രതികൂല സാഹചര്യമുണ്ടായിട്ടും ഇത്രയും ഗിനി പന്നികൾ ഉപേക്ഷിക്കപ്പെടുമെന്ന കാരണത്താലാണ് അവരുടെ അഭയകേന്ദ്രമായ സ്ഥാപനം അടച്ചുപൂട്ടാതിരിക്കാൻ മേസൺ പരമാവധി ശ്രമിക്കുന്നുണ്ട്.

  You May Also Like -Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?

  അടുത്തിടെയുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭാവനകളും സമ്മാനങ്ങളും പാഴ്സലുകളും അയക്കാനുള്ള പുതിയ മാർഗങ്ങൾ തന്റെ ഫോളോവേഴ്സുമായി അദ്ദേഹം പങ്കിട്ടിരുന്നു. ഗിഫ്റ്റ് കാർഡുകൾ അയയ്ക്കുന്നതിനുള്ള ഒരു ആമസോൺ ലിങ്ക്, ധനസമാഹരണത്തിനായി സംഭാവന അയയ്ക്കുന്നതിനുള്ള GoFundMe പേജ്, പേപാൽ ലിങ്ക് എന്നിവയെല്ലാം അവർ ഉപയോഗിക്കുന്നുണ്ട്. കീ റിംഗ്, കോഫി മഗ്, നെയിംപ്ലേറ്റ്, സ്റ്റോറിബുക്ക് എന്നിവയുള്പ്പെടെ ഇഷ്ടാനുസൃതമാക്കിയ ഉൽപ്പന്നങ്ങളുടെ രണ്ട് ചിത്രങ്ങളും അവയുടെ വിലകൾക്കൊപ്പം അദ്ദേഹം പങ്കിട്ടു. ഇത് മാത്രമല്ല, മനോഹരമായ ചിത്രങ്ങളും ക്ലിപ്പുകളും പോസ്റ്റുചെയ്യുന്ന ഒരു യൂട്യൂബ് ചാനലും മേസണും സോഫിയും ആരംഭിച്ചു.

  You May Also Like- മൊബൈൽ റീച്ചാർജ് ചെയ്താൽ 1000 രൂപ ഇങ്ങോട്ട് കിട്ടും, പേടിഎമ്മിന്റെ പുതിയ ഓഫർ ഇങ്ങനെ

  അതേസമയം, ഒരു മിഡ്ലാന്റ് ചരിത്ര ഗ്രൂപ്പിനെ 'f * ots and peas' എന്ന വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും ഫേസ്ബുക്ക് വിലക്കിയിരുന്നു. പിന്നാലെ ഇതിന് ക്ഷമ ചോദിച്ച് അവർ രംഗത്തെത്തുകയും ചെയ്തു.
  Published by:Anuraj GR
  First published: