• HOME
  • »
  • NEWS
  • »
  • buzz
  • »
  • WHY FORESTERS HELP LOCAL FARMERS IN KARNATAKA JS

കർണാടകയിൽ പ്രാദേശിക കർഷകരെ കൃഷിപ്പണിയിൽ സഹായിച്ച് വനപാലകർ; ലക്ഷ്യം ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കൽ

കൃഷിസ്ഥലങ്ങളില്‍ മിക്ക പ്രദേശങ്ങളും കടുവ ഇറങ്ങാന്‍ സാധ്യതയുള്ള വനഭാഗങ്ങളോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്

കൃഷിസ്ഥലങ്ങളില്‍ മിക്ക പ്രദേശങ്ങളും കടുവ ഇറങ്ങാന്‍ സാധ്യതയുള്ള വനഭാഗങ്ങളോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്

കൃഷിസ്ഥലങ്ങളില്‍ മിക്ക പ്രദേശങ്ങളും കടുവ ഇറങ്ങാന്‍ സാധ്യതയുള്ള വനഭാഗങ്ങളോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്

  • Share this:
    കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ജോയ്ഡ താലൂക്കിലെ കാളി ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള വനപാലകര്‍ പ്രാദേശിക കര്‍ഷക കുടുംബങ്ങളെ കൃഷിപ്പണിയില്‍ ഉദാരമായി സഹായിക്കുകയാണ്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ട് പ്രസ്തുത ടൈഗര്‍ റിസര്‍വിലെ കുംബര്‍വാഡ വൈല്‍ഡ്ലൈഫ് ഡിവിഷനിലെ ഇരുപതോളം വനപാലകരാണ് ഒരു ദിവസം മുഴുവന്‍ കര്‍ഷകരെ കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെടാന്‍ സഹായിച്ചത്. പ്രാദേശിക ജനവിഭാഗങ്ങളുമായി ശക്തമായ ബന്ധം രുപീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് കാര്‍ഷികവൃത്തിയില്‍ കര്‍ഷക കുടുംബങ്ങളെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയത് എന്ന് വനപാലകര്‍ പറയുന്നു.

    ജോയ്ഡ താലൂക്കില്‍ തട്ടു തട്ടുകളായും അതല്ലാതെ വിശാലമായി പരന്നും കിടക്കുന്ന നെല്‍വയലുകളില്‍ നിരവധി അപൂര്‍വ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ആകെ നെല്ലുത്പാദനത്തില്‍ വലിയ തോതില്‍ സംഭാവന ചെയ്യുന്ന പ്രദേശമാണ് ഇത്. കൃഷിസ്ഥലങ്ങളില്‍ മിക്ക പ്രദേശങ്ങളും കടുവ ഇറങ്ങാന്‍ സാധ്യതയുള്ള വനഭാഗങ്ങളോട് ചേര്‍ന്നാണ് നിലകൊള്ളുന്നത് എന്നതിനാല്‍ ഇവിടങ്ങളില്‍ കൃഷിപ്പണിക്കായി തൊഴിലാളികളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ അധിവസിക്കുന്ന മിക്ക കാര്‍ഷിക കുടുംബങ്ങള്‍ക്കും ചെറിയ തുണ്ടുഭൂമികളാണ് ഉള്ളത് എന്നതിനാല്‍ അവര്‍ക്ക് പുറത്തു നിന്നുള്ള തൊഴിലാളികളെ നിയമിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

    'മിക്ക കര്‍ഷക തൊഴിലാളികളും വിവിധ കൃഷിഭൂമികളിലായി തൊഴിലില്‍ വ്യാപൃതരായതിനാല്‍ ഈ കാര്‍ഷിക കുടുംബങ്ങള്‍ക്ക് വേണ്ട സമയത്ത് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത്തരം കുടുംബങ്ങളെ കാര്‍ഷികവൃത്തിയില്‍ സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബങ്ങളോടൊപ്പം ഒരു ദിവസം മുഴുവനും ഞങ്ങള്‍ നെല്‍വയലുകളില്‍ സമയം ചെലവഴിച്ചു. വനമേഖലകളില്‍ കാട്ടുതീ പടരാറുള്ള സമയങ്ങളില്‍ ഈ കാര്‍ഷിക കുടുംബങ്ങള്‍ ഞങ്ങളുടെ വകുപ്പിനെ സഹായിക്കാറുണ്ട്. ആ സഹായത്തിന് പ്രത്യുപകാരം ചെയ്യാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കണക്കാക്കി', കുംബര്‍വാഡ ഡിവിഷനിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസറായ പ്രസന്ന ബെല്ലാഡ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

    ഈ രീതിയില്‍ മാത്രമല്ല വനപാലകര്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ പ്രദേശങ്ങളില്‍ കഴിയുന്ന ജനവിഭാഗങ്ങളെ സഹായിക്കാറുള്ളത്. ഈ പ്രദേശത്ത് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ സമ്മാനം വാഗ്ദാനം ചെയ്യുന്നതും മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന വേളയില്‍ ഭക്ഷണം നല്‍കുന്നതും വര്‍ഷാവര്‍ഷം ജോയ്ഡ താലൂക്കില്‍ നടക്കാറുള്ള ഉലവി മേളയില്‍ പങ്കെടുക്കുന്ന മികച്ച കാളവണ്ടികള്‍ക്കുള്ള സമ്മാനം വാഗ്ദാനം ചെയ്യുന്നതുമെല്ലാം വനപാലകരാണ്. അവിടത്തെ പ്രാദേശിക ജനതയുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ജീവിതത്തിലും ഉപജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തങ്ങളുടേതായ നിലയിലുള്ള ഇടപെടലുകള്‍ നടത്താന്‍ വനപാലകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 'വനവകുപ്പില്‍ നിന്ന് സഹായം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കൃഷിയിറക്കുന്ന സമയത്തും വിളവെടുപ്പിന്റെ ഘട്ടത്തിലും ഞങ്ങള്‍ മറ്റു വയലുകളില്‍ പണിക്ക് പോകാറുണ്ട്. ആ വയലുകളുടെ ഉടമകള്‍ തിരിച്ച് ഞങ്ങളുടെ വയലുകളില്‍ ജോലി ചെയ്ത് ഞങ്ങളെയും സഹായിക്കുന്നു', ഒരു പ്രാദേശിക കര്‍ഷകന്‍ പറയുന്നു.
    Published by:Jayashankar AV
    First published:
    )}