• HOME
  • »
  • NEWS
  • »
  • buzz
  • »
  • WHY INTERNATIONAL DANCE DAY IS OBSERVED ON APRIL29 MM

International Dance Day 2021 | അന്താരാഷ്ട്ര നൃത്ത ദിനം 2021: ഈ ദിനാചരണത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

Why International Dance Day is observed on April 29 | എല്ലാ വർഷവും ഏപ്രിൽ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആഗോളതലത്തിൽ നൃത്തത്തിന്റെ ആഘോഷത്തിന് വേണ്ടി ആചരിക്കുന്ന ദിനമാണ് അന്താരാഷ്ട്ര നൃത്ത ദിനം. യുനെസ്‌കോയുടെ പെർഫോമിങ് ആർട്സ് വിഭാഗത്തിന്റെ ഭാഗമായ ഡാൻസ് കമ്മിറ്റി ഓഫ് ദി ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ഐ ടി ഐ) ആണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വർഷവും ഏപ്രിൽ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്.

    ആധുനിക ബാലെയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ജീൻ ജോർജസ് നോവറിന്റെ ജന്മദിനമാണ് ഏപ്രിൽ 29. നൃത്തത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിനു നല്‍കിയ ശ്രദ്ധാജ്ഞലിയായി ഈ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്, 'ബാലെ മുത്തച്ഛന്‍'. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തന്‍.

    കൂടുതൽ ആളുകളെ നൃത്തം എന്ന കലാരൂപത്തിൽ പങ്കാളികളാകാനും അത് ശാസ്ത്രീയമായി അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി ആഘോഷ പരിപാടികൾ ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.



    ചരിത്രം

    നൃത്തത്തിന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. എന്നാൽ, അന്താരാഷ്ട്ര നൃത്തദിനം ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത് 1982 മുതലാണ്. അന്ന് മുതൽ എല്ലാ വർഷവും അന്താരാഷ്ട്ര നൃത്ത ദിനത്തിൽ ഔദ്യോഗിക സന്ദേശം നൽകാനായി നൃത്ത കലയിൽ പ്രസിദ്ധി നേടിയ ഒരു വ്യക്തിയെ തെരഞ്ഞെടുക്കാറുണ്ട്.

    തെരഞ്ഞെടുത്ത ഒരു ആതിഥേയനഗരത്തിൽ ഐ ടി ഐ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കാറുണ്ട്. അവിടെ നൃത്ത പരിപാടികൾ, നൃത്താഭ്യാസത്തിനുള്ള വർക്ക്ഷോപ്പുകൾ തുടങ്ങിയവയും നൃത്ത പ്രതിഭകൾ, പ്രമുഖ വ്യക്തികൾ, അംബാസഡർമാർ എന്നിവരുടെ പ്രഭാഷണങ്ങളും നടക്കാറുണ്ട്.

    പ്രാധാന്യം

    നൃത്തം ആഘോഷമാക്കുകയും എല്ലാവിധ രാഷ്ട്രീയ, സാംസ്‌കാരിക, വംശീയ അതിരുകളെയും ഭേദിച്ചുകൊണ്ട് നൃത്തത്തിന്റെ എല്ലാ രൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഈ ദിവസത്തിന്റെ പ്രചാരണത്തിനായി ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് എല്ലാ വർഷവും അറിയപ്പെടുന്ന ഒരു നൃത്ത പ്രതിഭയെ തെരഞ്ഞെടുക്കാറുണ്ട്.

    ആഘോഷം

    പ്രൊഫഷണൽ നൃത്തസംഘങ്ങളുടെയും വിദഗ്ധരുടെയും കലാപരിപാടികളും വർണശബളമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചാണ് വിവിധ രാജ്യങ്ങളിൽ ഈ ദിനം പൊതുവെ ആഘോഷിക്കാറുള്ളത്. എന്നാൽ, ഈ വർഷം കോവിഡ് 19 മഹാമാരിയെത്തുടർന്ന് വലിയ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. എങ്കിലും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നൃത്തത്തിന്റെ സന്ദേശം നിങ്ങൾക്ക് ലോകമെമ്പാടും പ്രചരിപ്പിക്കാവുന്നതാണ്.

    നിങ്ങൾ ഒരു നർത്തകനോ നർത്തകിയോ അല്ലെങ്കിൽ ഒരു നൃത്ത സംഘത്തിലെ അംഗമോ ആണെങ്കിൽ നിങ്ങളുടെ നൃത്ത പ്രകടനത്തിന്റെ ചെറിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. നൃത്തത്തിൽ താത്പര്യമുള്ളവർക്ക് വേണ്ടി വീഡിയോ കോളിങ് ആപ്പുകളിലൂടെ ഒരു ഏകദിന വർക്ക്ഷോപ്പും സംഘടിപ്പിക്കാവുന്നതാണ്. നൃത്തത്തിലേക്ക് പുതുതായി കടന്നു വരുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ദിവസം മുതൽ നൃത്തച്ചുവടുകൾ പഠിച്ചു തുടങ്ങുകയോ നൃത്തത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിച്ചു തുടങ്ങുകയോ ചെയ്യാം.

    Keywords: International Dance Day, Dance, Modern Ballet, UNESCO, Dance Groups, അന്താരാഷ്ട്ര നൃത്ത ദിനം, നൃത്തം, ആധുനിക ബാലെ, യുനെസ്‌കോ, നൃത്ത സംഘങ്ങൾ
    Published by:user_57
    First published:
    )}