• HOME
  • »
  • NEWS
  • »
  • buzz
  • »
  • Airplane | വിമാനത്തിന്റെ വിൻഡോ വൃത്താകൃതിയിലാകാൻ കാരണമെന്ത്? ചതുരാകൃതി തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ട്?

Airplane | വിമാനത്തിന്റെ വിൻഡോ വൃത്താകൃതിയിലാകാൻ കാരണമെന്ത്? ചതുരാകൃതി തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ട്?

ഇതിന് സുരക്ഷയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാം

  • Share this:
    വിമാനത്തിൽ (Airplane) യാത്ര (Travel) ചെയ്യുമ്പോൾ വിൻഡോ സീറ്റ് (Window Seat) തന്നെ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവരും ചെയ്യാത്തവരും വിമാനത്തിന്റെ വിൻഡോകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വൃത്താകൃതിയിലാണ് ഇവയുള്ളത്. എന്തായിരിക്കാം അതിനു പിന്നിലെ കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് സുരക്ഷയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാം.

    ഹൗ സ്റ്റഫ് വർക്ക് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, 1950കൾ വരെ വിമാനത്തിന്റെ വിൻഡോ സീറ്റുകൾ സമചതുരാകൃതിയിലായിരുന്നു. വിമാനയാത്ര ക്രമേണ കൂടുതൽ പ്രചാരത്തിലായതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനക്കമ്പനികൾ കൂടുതൽ ഉയരത്തിൽ പറക്കാൻ തുടങ്ങി.

    വിമാനങ്ങൾ കൂടുതൽ ഉയരത്തിൽ പറക്കുന്നതിന് കൂടുതൽ മർദ്ദം ആവശ്യമാണ്. ഇക്കാരണത്താൽ, വിമാനത്തിന്റെ അകത്തും പുറത്തും ഉള്ള സമ്മർദ്ദ വ്യത്യാസങ്ങൾ വർദ്ധിച്ചു. 1953ലും 1954ലും ഉണ്ടായ രണ്ട് വലിയ വിമാനാപകടങ്ങൾക്കും ഇത് കാരണമായി. കോമേഷ്യൽ ഫ്ലൈറ്റായ ഡി ഹാവിലാൻഡ് കോമറ്റ്‌സ് (ആദ്യത്തെ ജെറ്റ് എയർലൈനർ) ആകാശത്ത് വച്ച് തകർന്നതിന് കാരണം ഈ മർദ്ദ വ്യത്യാസമായിരുന്നു.

    ഈ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണം ചതുരാകൃതിയിലുള്ള വിൻഡോകളാണെന്ന് പിന്നീട് കണ്ടെത്തി. തുടർന്നാണ് വിമാനങ്ങളുടെ വിൻഡോ ഡിസൈനുകളെ കുറിച്ച് എഞ്ചിനീയർമാർ ചിന്തിച്ചു തുടങ്ങിയത്.

    ചതുരാകൃതിയിലുള്ള വിൻഡോകളുടെ മൂർച്ചയുള്ള അറ്റങ്ങളിൽ വിള്ളലുകളുണ്ടാകുകയും വിമാനത്തിന്റെ മെറ്റൽ ബോഡി തകരാൻ കാരണമാകുന്നതുമായി എഞ്ചിനീയർമാർ കണ്ടെത്തി. കൂടുതൽ ഉയരത്തിൽ വായുവിന്റെ കൂടുതൽ മർദ്ദം മൂലം ഈ കോണുകൾ പെട്ടെന്ന് തകരാൻ കാരണമാകുന്നതായും കണ്ടെത്തി.

    ചതുരാകൃതിയിലുള്ള വിൻഡോകളും താരതമ്യപ്പെടുത്തുമ്പോൾ, വൃത്താകൃതിയിലുള്ള വിൻഡോകൾ മർദ്ദം തുല്യമായി വിതരണം ചെയ്യുന്നു. വൃത്താകൃതിയിലുള്ള വിൻഡോകൾക്ക് സമ്മർദ്ദം കേന്ദ്രീകരിക്കാൻ മൂലകളില്ലാത്തതാണ് ഇതിന് കാരണം. ഇത് കോണുകളിൽ വിള്ളലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. വൃത്താകൃതിയിലുള്ള വിൻഡോ വിമാനത്തിന്റെ അകത്തും പുറത്തുമുള്ള സമ്മർദ്ദ വ്യത്യാസങ്ങൾ കൂടുതൽ പ്രതിരോധിക്കുന്ന തരത്തിലുള്ളതാണ്.

    വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർ വിമാനത്തിന്റെ വിൻഡോയിലെ (airplane windows) ചെറിയ ദ്വാരങ്ങളും (tiny holes) ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ഈ ദ്വാരങ്ങൾ എന്തിനുവേണ്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ യാത്ര സുഖകരമാക്കുന്നതിന് ഒരു വിമാനത്തിന്റെ ക്യാബിൻ വായു പമ്പ് ചെയ്തു കൊണ്ട് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. അത് നിങ്ങൾക്ക് ഭൂമിയിൽ അനുഭവപ്പെടുന്ന വായു മർദ്ദം പോലെ തന്നെയായിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, ഓക്‌സിജന്റെ അഭാവം മൂലം ഉണ്ടാകുന്ന മാരകമായ അവസ്ഥയിലേയ്ക്ക് പോകാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ അന്തരീക്ഷമൊരുക്കുന്നു. യഥാർത്ഥത്തിൽ ആ ചെറിയ ദ്വാരം അത്ര ചില്ലറ കാര്യമല്ല. വിമാനത്തിലെ ക്യാബിൻ പെട്ടെന്ന് മർദ്ദ വേലിയേറ്റത്തിൽ തകരാതിരിക്കാനാണ് ഈ സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡീപ്രഷറൈസ് എന്ന അവസ്ഥ ഒഴിവാക്കാൻ ആണ് ഇങ്ങനെ ഒരു ചെറിയ ദ്വാരം നൽകിയിരിക്കുന്നത്. വിമാനത്തിന്റെ വിൻഡോയിലെ ബ്ലീഡ് ഹോളുകൾ (bleed holes) എന്നറിയപ്പെടുന്ന ചെറിയ ദ്വാരങ്ങൾ സുരക്ഷാ (safety) ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്.
    Published by:user_57
    First published: