അലക്സ, പെൺകുട്ടികൾക്ക് ഇടാന് മടിക്കുന്ന പേര്; എന്തുകൊണ്ട്?
ഒരുകാലത്ത് പെൺകുട്ടികളുടെ ഏറ്റവും പ്രശസ്തമായ പേരുകളിൽ ഒന്നായിരുന്നു ഇത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: February 22, 2021, 4:59 PM IST
അലക്സ, പെൺകുട്ടികൾക്ക് ഇടാൻ മടിക്കുന്ന പേരായി മാറിയിരിക്കുകയാണ്, എന്തുകൊണ്ട്? ആമസോണിന്റെ ജനപ്രിയ വിർച്വൽ അസിസ്റ്റന്റ് അല്ലെങ്കിൽ ഡിജിറ്റൽ വീട്ടുജോലിക്കാരിയാണ് അലക്സ. സാധാരണയായി കമ്പനികൾ അവരുടെ പുതിയ ഉൽപ്പന്നങ്ങൾ മാർക്കറ്റിലേക്ക് കൊണ്ടുവരുമ്പോൾ പുതിയ പേരിടും. തുടർന്ന് ഉൽപ്പന്നത്തിന്റെ ജനപ്രീതി അനുസരിച്ച് ഈ പുതിയ പേരുകൾ ജനപ്രിയമാകും.
2014ൽ ആമസോൺ അതിന്റെ വിർച്വൽ അസിസ്റ്റന്റിനെ വിപണിയിലെത്തിച്ചപ്പോൾ അമേരിക്കയിൽ ഇതിനകം പ്രചാരത്തിലുണ്ടായിരുന്ന ഒരു പേരാണ് കമ്പനി നൽകിയത്; അലക്സ. അക്കാലത്ത് അമേരിക്കയിലെ പെൺകുട്ടികളുടെ ഏറ്റവും പ്രശസ്തമായ പേരുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ആമസോണിന്റെ ഉൽപ്പന്നം ജനപ്രിയമായെങ്കിലും, അലക്സ എന്ന പേര് ഇപ്പോൾ ജനപ്രിയമല്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് നമുക്ക് നോക്കാം. യുഎസ് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ കണക്ക് അനുസരിച്ച്, 2015 ൽ അമേരിക്കയിൽ ജനിച്ച 6,052 കുട്ടികൾക്ക് അലക്സ എന്ന പേര് നൽകിയിരുന്നു. 2019 ആയപ്പോഴേക്കും അലക്സ എന്ന് പേരുള്ള ആളുകളുടെ എണ്ണം 1995 ആയി കുറഞ്ഞു. 2015 ൽ പെൺകുട്ടികളുടെ ഏറ്റവും പ്രശസ്തമായ പേരുകളിൽ അലക്സ 32-ാം സ്ഥാനത്തായിരുന്നുവെങ്കിലും നാല് വർഷത്തിനുള്ളിൽ ഇത് 139-ാം സ്ഥാനത്തേക്ക് താഴ്ന്നു.
ഒരു കുട്ടിക്ക് അലക്സ എന്ന് പേരിട്ടാൽ അവളുടെ ജീവിതകാലം മുഴുവൻ ആ പേര് ഒരു ഡിജിറ്റൽ വീട്ടുജോലിക്കാരിയുടെയോ വിർച്വൽ അസിസ്റ്റന്റുമായോ ബന്ധപ്പെട്ടതോ ആയി മാറുമെന്ന ചിന്തയാണ് അലക്സ എന്ന് പേര് കുട്ടികൾക്കിടാൻ മാതാപിതാക്കൾ മടി കാണിക്കുന്നത്. ഇങ്ങനെ പോയാൽ, വരും നാളുകളിൽ അലക്സ എന്ന പേര് തന്നെ അന്യം നിന്ന് പോകാനാണ് സാധ്യത.
പോലീസിന്റെ 'പൊല്ലാപ്പ്'
ഏതാനും നാളുകൾക്ക് മുൻപ് കേരള പൊലീസിന്റെ ആപ്പിന് പേരിടാൻ ഫോളോവേഴ്സിന്റെ പൊരിഞ്ഞ പോരാട്ടമായിരുന്നു. ഇതിനിടയിൽ ഒരു വിരുതനിട്ട പേരാണ് ബഹുരസം, കേരള പൊലീസിന്റെ ആപ്പിന് പേര് 'പൊല്ലാപ്പ്'. പൊല്ലാപ്പോന്ന് ചോദിക്കാൻ വരട്ടെ, പൊലീസിന്റെ 'പോൽ' ആപ്പിന്റെ ആപ്പും ചേർന്നാണ് 'പൊല്ലാപ്പ്' ഉണ്ടായത്. ഏതായാലും, കമന്റുകളിൽ ഏറ്റവും കൂടുതൽ ലൈക്ക് വാരിക്കൂട്ടിയത് പൊല്ലാപ്പാണ്. 'നിന്റെ ഈ കൊച്ച് തലയ്ക്കകത്ത് ഇത്രയ്ക്കും വിവരമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആയിരുന്നു പൊലീസിന്റെ മറുപടി.
Also read: 'പൊല്ലാപ്പ്': പൊലീസിന്റെ പോല്ഉം ആപ്പ്ന്റെ ആപ്പും: എന്താ പൊലീസ് മാമന് ഈ പേര് ഇഷ്ടപ്പെട്ടില്ലേ?
പിന്നീട് ഇത് അന്വർത്ഥകമാവും വിധം POL-APP എന്നാണ് പോലീസ് തങ്ങളുടെ ആപ്പ് നാമകരണം ചെയ്തത്.
Summary: Alexa, once a popular name for girls in the US, is going down the popularity charts; thanks to virtual-assistant Alexa. People are choosing not to name their daughters this name because it may end up in unwelcome attitude towards them
2014ൽ ആമസോൺ അതിന്റെ വിർച്വൽ അസിസ്റ്റന്റിനെ വിപണിയിലെത്തിച്ചപ്പോൾ അമേരിക്കയിൽ ഇതിനകം പ്രചാരത്തിലുണ്ടായിരുന്ന ഒരു പേരാണ് കമ്പനി നൽകിയത്; അലക്സ. അക്കാലത്ത് അമേരിക്കയിലെ പെൺകുട്ടികളുടെ ഏറ്റവും പ്രശസ്തമായ പേരുകളിൽ ഒന്നായിരുന്നു ഇത്.