ഭാര്യയുടെ ജന്മദിനം മറന്ന് ഭർത്താവ് 'ഹൗ‍ഡി മോദി'യിൽ; യു.എസ് സെനറ്ററുടെ ഭാര്യയോട് പ്രധാനമന്ത്രി മാപ്പ് പറഞ്ഞു!

ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നരേന്ദ്ര മോദിയുടെ ഖേദപ്രകടനം

news18-malayalam
Updated: September 23, 2019, 7:47 PM IST
ഭാര്യയുടെ ജന്മദിനം മറന്ന് ഭർത്താവ് 'ഹൗ‍ഡി മോദി'യിൽ; യു.എസ് സെനറ്ററുടെ ഭാര്യയോട് പ്രധാനമന്ത്രി മാപ്പ് പറഞ്ഞു!
ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നരേന്ദ്ര മോദിയുടെ ഖേദപ്രകടനം
  • Share this:
ഹൂസ്റ്റൺ: ഭാര്യയുടെ ജന്മദിനം ഭർത്താവ് മറന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞു. യു.എസ് സെനറ്റർ ജോൺ കോർണിനിന്‍റെ ഭാര്യയോടാണ് പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചിൽ. ഭാര്യയുടെ ജന്മദിന ദിവസം ജോൺ കോർണിൻ ഹൂസ്റ്റണിൽ നടന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നരേന്ദ്ര മോദിയുടെ മാപ്പ് പറച്ചിൽ.

കോർണിനിന്‍റെ ഭാര്യ സാൻഡിയോടുള്ള വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, 'ഞാൻ നിങ്ങളോട് ഖേദിക്കുന്നു. എന്തെന്നാൽ നിങ്ങളുടെ ജന്മദിനമായ ഇന്ന് ഏറ്റവും പ്രിയപ്പെട്ട ജീവിതപങ്കാളി എന്‍റെ ഒപ്പമായിരുന്നു. സ്വാഭാവികമായും നിങ്ങൾക്ക് അസൂയ തോന്നിയിട്ടുണ്ടാകും. നിങ്ങൾക്ക് ഏറ്റവും ഐശ്വര്യപൂർണവും സമാധാനവും നിറഞ്ഞ ഭാവിജീവിതം ആശംസിക്കുന്നു'.

സാൻഡിയുടെ ഭർത്താവ് ജോൺ കോർണിനെ ഒപ്പംനിർത്തിയുള്ള വീഡിയോയാണ് മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


First published: September 23, 2019, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading