നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജനശതാബ്ദി ട്രെയിൻ 35 കിലോമീറ്റർ പിന്നിലേക്കോടി; കാരണം അന്വേഷിച്ച സോഷ്യൽ മീഡിയ ഒടുവിൽ അത് കണ്ടെത്തി

  ജനശതാബ്ദി ട്രെയിൻ 35 കിലോമീറ്റർ പിന്നിലേക്കോടി; കാരണം അന്വേഷിച്ച സോഷ്യൽ മീഡിയ ഒടുവിൽ അത് കണ്ടെത്തി

  Why Purnagiri Janshatabdi Express ran in the opposite direction? | 35 കിലോമീറ്റർ പിന്നിലേക്ക് ഓടിയ ട്രെയിനിന്റെ വീഡിയോ വൈറൽ. കാരണം ഇതാ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   നമ്മൾ യാത്ര ചെയ്തിട്ടുള്ള ട്രെയിൻ അൽപ്പമൊന്നു പിന്നിലേക്ക് എടുത്താൽ കൗതുകം തോന്നാത്തവരായി ആരെങ്കിലുമുണ്ടോ? ട്രെയിൻ പിന്നിലേക്ക് ഓടുന്നത് പലർക്കും ഒരു അത്ഭുതക്കാഴ്ച തന്നെയാണ്. പക്ഷെ ഇവിടെ ഒരു ട്രെയിൻ ഓടിയിരിക്കുന്നത് അല്പമൊന്നുമല്ല, നീണ്ട 35 കിലോമീറ്ററുകളാണ്. മാത്രവുമല്ല, അത്ഭുതം മാറി ഏറ്റവും വലിയ ഞെട്ടലിലൂടെയാണ് യാത്രക്കാർ കടന്നു പോയത്.

   ഉത്തരാഖണ്ഡിലെ ഖതിമയിലെ ഒരു സ്റ്റോപ്പിൽ യാത്ര അവസാനിക്കുന്നതിനു മുൻപ് പൂർണഗിരി ജനശതാബ്ദി എക്സ്പ്രസ് ഏകദേശം 35 കിലോമീറ്ററോളം എതിർദിശയിൽ ഓടി. ദേഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്കു പോകുന്ന ട്രെയ്‌നിലായിരുന്നു സംഭവം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

   ഒടുവിൽ ട്രെയിൻ നിർത്താൻ കഴിഞ്ഞപ്പോൾ യാത്രക്കാരെ ബസിൽ കയറ്റി താനക്പൂരിലേക്ക് അയച്ചു. ഇത്രയും ദൂരം പിന്നിലേക്ക് ഓടാനുള്ള കാരണം റെയിൽവേ വ്യക്തമാക്കി. (വീഡിയോ ചുവടെ)   ഖതിമ-തനക്പൂർ മേഖലയിൽ ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് വിഷയം. മൃഗങ്ങളെ ഇടിക്കാതിരിക്കാനും വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടുകയും ചെയ്തു.

   ട്രെയിൻ പാളം തെറ്റുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്തില്ല എന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

   അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാർഡിനെയും സസ്‌പെൻഡ് ചെയ്തു എന്ന് റയിൽവേയിൽ നിന്നുമുള്ള ഔദ്യോഗിക വിശദീകരണത്തിൽ പറഞ്ഞു.

   ട്രെയിൻ മുകളിലൂടെ ഓടി; റെയിൽ പാളത്തിൽ കിടന്ന യുവതി രക്ഷപെട്ടു

   ലെവൽ ക്രോസ് അടച്ചിട്ടാൽ പാളം മുറിച്ചു നടന്നു പോകാൻ പോലും പേടി തോന്നുന്നവർ നമുക്കിടയിൽ ധാരാളമുണ്ടാവും. എത്ര നേരം വേണമെങ്കിലും കാത്തു നിന്നാലും വേണ്ടില്ല എന്നതാവും പലരുടെയും ചിന്ത. അങ്ങനെയിരിക്കെ ട്രെയിൻ ഓടുമ്പോൾ അതിനിടയിൽ കമിഴ്ന്നു കിടന്നു അത്ഭുതകരമായി രക്ഷപെട്ട യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

   ട്രെയിൻ തുടക്കത്തിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. എന്നാൽ അതിനടിയിലൂടെ നീങ്ങി അപ്പുറം കടക്കാൻ ശ്രമിച്ചതാണ് യുവതി. പക്ഷെ അപ്രതീക്ഷിതമായി ട്രെയിൻ നീങ്ങി തുടങ്ങി. പിന്നെ അമാന്തിച്ചില്ല. യുവതി ട്രെയിനിന്റെ അടിയിൽ അനങ്ങാതെ കിടന്നു. ചുറ്റും കൂടി നിന്നവർ പോലും യുവതിയോട് അതേപോലെ തന്നെ തുടരാൻ നിർദേശിക്കുകയായിരുന്നു. ട്രെയിൻ സുഗമമായി മുകളിലൂടെ പോവുകയും ചെയ്‌തു.

   ഹരിയാനയിലെ റോത്തക്കിലാണ് സംഭവം അരങ്ങേറിയത്. വാർത്ത ഏജൻസി ആയ എ.എൻ.ഐ. ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

   Summary: Video of Purnagiri Janshatabdi Express running in the reverse direction had gone viral on social media. The incident occurred after cattle flocked into the track. The loco pilot and guard were suspended pending inquiry, Railway said in its official statement
   Published by:user_57
   First published:
   )}