പുരാതന കാലം മുതൽ ഇന്ത്യൻ വധുക്കൾ (Indian brides) വിവാഹ ദിനത്തിനായി ( wedding day) തിരഞ്ഞെടുക്കുന്ന നിറം ചുവപ്പാണ് (Red colour). വിവാഹ വസ്ത്രം മുതൽ വളകൾ, പൊട്ട് , സിന്ദൂരം തുടങ്ങി എല്ലാം ചുവപ്പ് നിറത്തിലായിരിക്കും. വിവാഹദിനത്തിൽ വധുക്കൾ എന്തുകൊണ്ടാണ് ചുവപ്പിന് ഇത്ര പ്രാധാന്യം നൽകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ദുർഗ്ഗാ ദേവിയുമായുള്ള ബന്ധം
ഹിന്ദു ദേവതയായ ദുർഗയെ പ്രതിനിധീകരിക്കുന്ന നിറമാണ് ചുവപ്പ്. ദുർഗാ ദേവി ശക്തിയുടെയും ധീരതയുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. മഹിഷാസുരനെ വധിച്ച് ഭൂമിയിൽ സമാധാനം പുനസ്ഥാപിച്ച ശക്തിസ്വരൂപിണിയായ ദേവതയാണ് ദുർഗ. നവവധുവും ദുർഗാ ദേവിയെ പോലെ വിവാഹം കഴിച്ചെത്തിയ പുതിയ വീട്ടിൽ സമാധാനം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുർഗാ ദേവിയുടെ പ്രതീകമെന്ന നിലയിലാണ് വധു ചുവപ്പ് നിറം തിരഞ്ഞെടുക്കുന്നതെന്ന് പറയപ്പെടുന്നു.
ജ്യോതിഷം
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ വിവാഹത്തെ സ്വാധീനിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വ ഗ്രഹത്തിന്റെ നിറം ചുവപ്പാണ്. ഭാഗ്യം, സന്തോഷം, പരസ്പര ധാരണ എന്നിവയെ ആണ് ചുവപ്പ് നിറം പ്രതിനിധീകരിക്കുന്നത്. വിവാഹശേഷം ദമ്പതികൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകം കൂടിയാണിത്.
പ്രതീകാത്മകം
വളരെ ശ്രഷ്ഠമായ ഒരു നിറമാണ് ചുവപ്പ്. ഇത് വളരെ അർത്ഥവത്തായ ഒരു പ്രതീകമായാണ് കണക്കാക്കപ്പെടുന്നത് . പുതിയ തുടക്കങ്ങൾ, സമൃദ്ധി എന്നിവയെ ആണ് ചുവപ്പ് പ്രതിനിധീകരിക്കുന്നത്. കർവ ചൗത്ത്, തീജ് പോലുള്ള ഉത്സവങ്ങളിൽ ഇന്ത്യയിലെ സ്ത്രീകൾ ചുവന്ന വസ്ത്രങ്ങൾ ആണ് ധരിക്കുന്നത്. കൃഷിക്ക് മുമ്പ് മണ്ണിന് ചെറുതായി ചുവന്ന നിറമുണ്ടാകും. ഭൂമിയെ നമ്മൾ അമ്മയായാണ് കാണുന്നത്. അതുപോലെ, ഭൂമിയിൽ ജീവൻ നിലനിർത്തപ്പെടുന്നത് സ്ത്രീകളിലൂടെയാണ്. അതിനാൽ, ചുവപ്പ് നിറത്തിന് നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. പുതിയ ജീവിതം, സൗഭാഗ്യം, സൗഖ്യം എന്നിവയെ ആണ് ഈ നിറം സൂചിപ്പിക്കുന്നത്.
ആകർഷകമായ നിറം
ഇന്ത്യൻ വധുക്കൾ ചുവന്ന നിറത്തിലുള്ള ലെഹംഗകളും സാരികളും ധരിക്കാറുണ്ട്. കാരണം വളറെ വശ്യമായ നിറമാണ് ചുവപ്പ്. അതിനാൽ വിവാഹ ദിനത്തിൽ ചുവപ്പ് നിറം വധുവിനെ കൂടുതൽ മനോഹരിയാക്കും. ചുവപ്പ് വളരെ ആകർഷകമായ ഒരു നിറമാണ്, അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കും. ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ള നിറമാണ് ചുവപ്പ്. ഇക്കാരണത്താൽ, ചക്രവാളത്തിൽ ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന നിറമാണിത്.
ഇന്ത്യൻ വിവാഹത്തിൽ ഇണങ്ങാത്ത നിറങ്ങൾ
ഇന്ത്യൻ വിവാഹങ്ങൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന നിറം ചുവപ്പാണ്. അതേസമയം ഇന്ത്യൻ വിവാഹങ്ങൾക്ക് തീരെ പരിഗണിക്കാത്ത ചില നിറങ്ങളും ഉണ്ട്. വെള്ള, നീല നിറങ്ങൾ വിവാഹങ്ങളിൽ അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഈ നിറങ്ങൾ വധുവിന് പ്രതികൂല ഭാവങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ വിവാഹ ദിനത്തിൽ വധു ഒഴികെയുള്ളവർ അതായത് വധുവിന്റെ അമ്മയോ മറ്റ് പ്രായമായ സ്ത്രീകളോ ചുവന്ന വസ്ത്രം ധരിക്കുന്നത് ഒഴിവാക്കാറുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.