HOME » NEWS » Buzz » WHY SHOULD THE GOVERNMENT PAY FOR THE EDUCATION OF YOUR CHILDREN ASKING BJP MLA TO WOMEN AR

'നിങ്ങൾ പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന് സർക്കാർ വഹിക്കണം'? വിവാദ പരാമർശവുമായി BJP എംഎൽഎ

മക്കളുടെ വിദ്യാഭ്യാസ ഫീസ് ഇളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് വന്നുകണ്ട സ്ത്രീകളോടാണ് എം.എല്‍.എയുടെ മോശം പരാമര്‍ശം

News18 Malayalam | news18-malayalam
Updated: March 4, 2021, 2:59 PM IST
'നിങ്ങൾ പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് എന്തിന് സർക്കാർ വഹിക്കണം'? വിവാദ പരാമർശവുമായി BJP എംഎൽഎ
Ramesh_Diwakar
  • Share this:
ലഖ്നൗ: പെറ്റുകൂട്ടിയ കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ എന്തിന് സർക്കാർ വഹിക്കണമെന്ന് കാണാനെത്തിയ സ്ത്രീകളോട് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എയുടെ ചോദ്യം. മക്കളുടെ വിദ്യാഭ്യാസ ഫീസ് ഇളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് വന്നുകണ്ട സ്ത്രീകളോടാണ് എം.എല്‍.എയുടെ മോശം പരാമര്‍ശം ഉണ്ടായത്. ഉത്തർപ്രദേശിലെ ഔരയ്യ മണ്ഡലത്തിൽനിന്നുള്ള നിമയസഭാ പ്രതിനിധി രമേശ് ദിവാകര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയത്.

You May Also Like- ‘മയക്കുമരുന്ന് കഴിക്കൂ, ജയിലിൽ സൂര്യാസ്തമയം ആസ്വദിക്കാം’:വൈറലായി ഗോവ പൊലീസിന്റെ പരസ്യം

ഞായറാഴ്ച ഔരയ്യ മണ്ഡലത്തിൽ ബിജെപിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിനിടെ ആയിരുന്നു എം എൽ എ തന്നെ കാണനെത്തിയ സ്ത്രീകളോട് കയർത്തു സംസാരിച്ചത്. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ രമേശ് ദിവാകറെ വന്നു കാണുകയായിരുന്നു. യോഗം തുടങ്ങുന്നതിന് തൊട്ടു മുമ്പ് വേദിയിലെത്തിയാണ് സ്ത്രീകൾ എം എൽ എയെ കണ്ടത്. അപ്പോഴാണ് ‘നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ ഞങ്ങള്‍ കൊടുക്കണോ’ എന്ന് ചോദിച്ചത്. തുടര്‍ന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി ‘എന്തിനാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍, അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ? എന്നും എംഎൽഎ ചോദിച്ചു.

Also Read-ഹോസ്റ്റലിൽ കയറിയ പൊലീസുകാർ പെൺകുട്ടികളെ 'വിവസ്ത്രരായി' നൃത്തം ചെയ്യാൻ നിർബന്ധിച്ചു; പരാതിയില്‍ അന്വേഷണം

നിങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നില്ലേ?. നിങ്ങള്‍ പണത്തിനും ശുപാര്‍ശക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു’ എന്നും എംഎല്‍എ കൂടുതൽ ദേഷ്യത്തോടെ സ്ത്രീകളോട് ചോദിച്ചു. എം.എല്‍എയുടെ അധിക്ഷേപം സഹിക്ക വയ്യാതെ കൂട്ടത്തിലൊരു സ്ത്രീ ‘ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന്’ പറഞ്ഞു. അപ്പോൾ എം എൽ എ മറുപടിയൊന്നും പറഞ്ഞില്ല. എന്നാല്‍ വിഷയത്തെ കുറിച്ചറിയില്ലെന്ന് ബി ജെ പി വക്താവ് സമീര്‍ സിങ് പറഞ്ഞു. 'സ്ത്രീകളോട് മോശമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബി. ജെ. പി. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും’ അദ്ദേഹം പറഞ്ഞു.

You May Also Like- സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

അതേസമയം എം എൽ എയുടെ പരാമർശം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലായിരുന്നു. എം എൽ എ സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സമീപത്തു നിന്ന് ഒരാൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വിഷയത്തില്‍ ബി ജെ പി എം എല്‍ എക്കെതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി വക്താവ് രംഗത്തെത്തി. ബി ജെ പിയുടെ പൊതുവിലുള്ള സ്വഭാവമാണ് എംഎല്‍എയിലൂടെ പുറത്തു വന്നതെന്നും, സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന പാർട്ടിയല്ല ബിജെപിയെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു.
Published by: Anuraj GR
First published: March 4, 2021, 2:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories