• HOME
  • »
  • NEWS
  • »
  • buzz
  • »
  • Soft Drinks | ശീതളപാനീയങ്ങളുടെ കുപ്പി മുഴുവനും നിറയ്ക്കാത്തത് എന്തുകൊണ്ട്?

Soft Drinks | ശീതളപാനീയങ്ങളുടെ കുപ്പി മുഴുവനും നിറയ്ക്കാത്തത് എന്തുകൊണ്ട്?

ശീതളപാനീയങ്ങള്‍ വാങ്ങുമ്പോള്‍ കുപ്പികള്‍ നിറയെ വെള്ളമില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?. അതിന്റെ കാരണമെന്താണെന്ന് വിശദമായി അറിയാം.

  • Last Updated :
  • Share this:
    അന്തരീക്ഷത്തിലെ ചൂടു (temperature) കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ജലാംശം ( hydration) നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ നമ്മളില്‍ പലരും ശീതീകരിച്ച പാനീയങ്ങള്‍ (Soft Drink) കുടിക്കാനാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. ശീതളപാനീയങ്ങളിലെ ഉയര്‍ന്ന അളവിലുള്ള കഫീന്‍ (caffeine), പഞ്ചസാര എന്നിവ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

    എന്നാല്‍ ശീതളപാനീയങ്ങള്‍ വാങ്ങുമ്പോള്‍ കുപ്പികള്‍ നിറയെ വെള്ളമില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?. അതിന്റെ കാരണമെന്താണെന്ന് വിശദമായി അറിയാം.

    പ്ലാസ്റ്റിക് കുപ്പികളിലും, ഗ്ലാസ് കുപ്പികളിലുമൊക്കെ വിൽക്കുന്ന പാനീയങ്ങള്‍ സാധാരണയായി തണുത്ത താപനിലയിലാണ് സൂക്ഷിക്കുന്നത്. ഇത് അവയുടെ രുചി മാറാതിരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ലോകത്തിലെ വിവിധ ഭാ​ഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്താന്‍ പലപ്പോഴും ഒരുപാട് സമയമെടുക്കും. പലപ്പോഴും പ്രതികൂല കാലാവസ്ഥയിലൂടെ ആയിരിക്കും ഈ ചരക്കുകളൊക്കെ നീങ്ങുന്നത്. ചുറ്റുപാടുമുള്ള താപനിലയിലെ മാറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

    Also Read- മാസ ശമ്പളം 43,000 രൂപ; അക്കൗണ്ടിൽ എത്തിയത് 1.42 കോടി; ജീവനക്കാരൻ രാജിവെച്ച് മുങ്ങി

    ഇതിന് പുറമെ, ഈ പാനീയങ്ങളുടെ സ്വാദും ഉന്മേഷദായകമായ സ്വഭാവവും നിലനിര്‍ത്താന്‍ പലപ്പോഴും ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചേര്‍ക്കാറുണ്ട്. ഈ വാതകം ഉയര്‍ന്ന താപനിലയ്ക്ക് എത്തുമ്പോള്‍ വികസിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പാനീയങ്ങള്‍ നിറച്ചിരിക്കുന്ന കുപ്പികള്‍ സബ്‌സെറോ താപനിലയിലും (subzero temperature) സൂക്ഷിക്കാറുണ്ട്. ഇത് കുപ്പിയ്ക്കുള്ളിലെ വെള്ളം വികസിക്കാന്‍ കാരണമാകും.

    അതായത്, താഴ്ന്ന ഊഷ്മാവില്‍ ജലത്തിന്റെ വികാസവും ഉയര്‍ന്ന ഊഷ്മാവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വികാസവും മൂലം കുപ്പി പൊട്ടിത്തെറിക്കാന്‍ ഇടയാക്കും. ഇത് പാനീയം നഷ്ടമാകുന്നതിന് പുറമെ ചുറ്റുപാടും മലിനമാക്കുകയും ചെയ്യുന്നു.

    ഇക്കാരണങ്ങൾ കൊണ്ടാണ് കമ്പനികള്‍, കുപ്പികളില്‍ ശീതളപാനീയങ്ങള്‍ മുഴുവനുമായി നിറയ്ക്കാത്തത്. കുപ്പികളിലുള്ള ശീതളപാനീയങ്ങളിലെ ഘടകങ്ങള്‍ താപനിലയെ ആശ്രയിച്ച് സ്വതന്ത്രമായി വികസിക്കുന്നു. ഫ്രീസറിലോ പുറത്തെ താപനിലയിലോ ശീതളപാനീയങ്ങള്‍ സൂക്ഷിക്കുന്നവർക്ക് സഹാകരമാകുന്ന വിധത്തിൽ കൂടിയാണ് കമ്പനികൾ ഇങ്ങനെ ചെയ്യുന്നത്.

    Also Read- Arrest | 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍'; തളളാനെത്തിയ പൊലീസ് പിടിച്ചത് കള്ളനെ

    അതേസമയം, ശീതളപാനീയങ്ങള്‍ കുടിക്കുന്ന ഒട്ടുമിക്കവരുടെയും പേടി ശരീരഭാരം ഉയരുമോയെന്നാണ്. ചൂടി കൂടുമ്പോൾ പലരും നമ്മള്‍ ശീതളപാനീയങ്ങളും, ബിയറും, ‌ആല്‍ക്കഹോളുമൊക്കെ കുടിക്കുക പതിവാണ്.

    എന്നാൽ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന പാനീയങ്ങൾ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെ ഉണ്ടാകാം. കരിക്കിന്‍ വെള്ളവും നാരാങ്ങ വെള്ളവുമൊക്കെ അത്തരത്തിലുള്ളവയാണ്. ഫൈബറുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കരിക്കിൻ വെള്ളം. ഇത് കൊഴുപ്പ് കുറവുള്ളതും പോഷകങ്ങൾ നിറഞ്ഞതുമാണ്.

    വിറ്റാമിന്‍-സി, സിട്രിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നാരങ്ങ വെള്ളം. ഇത് ദഹനം സുഗമമാക്കുകയും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.
    Published by:Rajesh V
    First published: