• HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രതിദിനം 36,000 രൂപ ശമ്പളമുള്ള ജോലി; അപേക്ഷിക്കാൻ ആളില്ല! എന്തുകൊണ്ട്?

പ്രതിദിനം 36,000 രൂപ ശമ്പളമുള്ള ജോലി; അപേക്ഷിക്കാൻ ആളില്ല! എന്തുകൊണ്ട്?

പ്രതിദിനം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്ക് 36,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ആകര്‍ഷകമായ ആനുകൂല്യങ്ങളും മികച്ച ശമ്പളവും ലഭിക്കുന്ന ജോലിയാണ് എല്ലാവരുടെയും സ്വപ്നം. അതിന് വേണ്ടിയുള്ള ഓട്ടത്തിലാണ് നമ്മളിലധികവും. എന്നാല്‍ പ്രതിമാസം 4 ലക്ഷം രൂപ പ്രാരംഭ ശമ്പളവും അവധിക്കാല യാത്രകളും നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതുമായ ഒരു ജോലി ലഭിച്ചാലോ? അത്തരമൊരു ജോലിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. എന്നാല്‍ ഈ ഓഫറുകൾ എല്ലാമുണ്ടായിട്ടും ഈ ജോലി ഏറ്റെടുക്കാൻ ആളില്ലെന്നാണ് വിവരം.

    സ്‌കോട്ട്ലന്‍ഡിലെ അബര്‍ഡീന്‍ തീരത്ത് വടക്കന്‍ കടല്‍ കേന്ദ്രീകരിച്ച് ഒരു ഓഫ്ഷോര്‍ റിഗ്ഗറായാണ് ആളെ ആവശ്യമുള്ളതെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു എണ്ണ കിണറുകൾ കുഴിക്കുന്നതിനും എണ്ണയും വാതകവും വേര്‍തിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും കരയിലേക്ക് കൊണ്ടുപോകുന്നത് വരെ സൂക്ഷിക്കുന്നതിനുമായി വെള്ളത്തിനടിയിലോ വെള്ളത്തിന് മുകളിലോ ഉള്ള ഒരു വലിയ ഘടനയാണ് ഓഫ്ഷോര്‍ റിഗ്.

    ഈ ജോലിയ്ക്കായി നിയമിക്കുന്നവരെ ഒരു മാസം മുതല്‍ ആറ് മാസം വരെ കടലിലേക്ക് അയയ്ക്കും. പ്രതിദിനം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്ക് 36,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് സ്ഥാപനമായ എംഡിഇ കണ്‍സള്‍ട്ടന്റ്സ് വ്യക്തമാക്കുന്നു. ഈ ജോലി ചെയ്യുന്ന വ്യക്തി രണ്ട് വര്‍ഷം ഇവിടെ താമസിച്ച് 6 മാസം വീതമുള്ള 2 ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ 95,420 പൗണ്ട് വരെശമ്പളംലഭിക്കും. അതായത് ഏകദേശം ഒരു കോടി രൂപ.

    Also read: വിവാഹാഘോഷത്തിനിടെ നോട്ടുമഴ; 500, 200 രൂപ നോട്ടുകൾ ആൾക്കൂട്ടത്തിലേക്ക് പെയ്തിറങ്ങി

    എന്നാല്‍ ഈ ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനി ഏതാണെന്ന് വ്യക്തമല്ല. ഊര്‍ജ വിപണിയില്‍ സ്ഥാപനം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് പരസ്യത്തിൽഅവകാശപ്പെടുന്നത്. ഈ ജോലിക്ക് ലഭിക്കുന്ന അവധിക്കാല വേതനം പ്രതിദിനം 3,877 രൂപയും അസുഖങ്ങള്‍ വന്നാല്‍ ഒരു ആഴ്ച വരെ അവധി ലഭിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

    ഈ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സാങ്കേതികവും സുരക്ഷാപരവുമായ പരിശീലനത്തില്‍ BOSIET (ബേസിക് ഓഫ്ഷോര്‍ സേഫ്റ്റി ഇന്‍ഡക്ഷന്‍ ആന്‍ഡ് എമര്‍ജന്‍സി ട്രെയിനിംഗ്), FOET (ഫർതർ ഓഫ്ഷോര്‍ സേഫ്റ്റി ഇൻഡക്ഷൻ ആൻഡ് എമര്‍ജന്‍സി ട്രെയിനിംഗ്), CA-EBS (കംപ്രസ്ഡ് എയര്‍ എമര്‍ജന്‍സി ബ്രീത്തിംഗ് സിസ്റ്റം), OGUK മെഡിക്കല്‍ പരിശീലനം എന്നിവയും ഉണ്ടായിരിക്കണം. എന്നാല്‍ 24 ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഈ അഞ്ച് ഒഴിവിലേക്ക് ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. അതായത്, ഇത്രയും സാലറി നല്‍കിയിട്ടും ആരും ജോലിക്ക് അപേക്ഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    അടുത്തിടെ ലോകത്തിലെ പ്രധാന സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സിന്റെ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ഫ്ളൈറ്റ് അറ്റന്‍ഡര്‍ ഒഴിവിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നു. വര്‍ഷം ഏകദേശം മൂന്നുകോടി രൂപയാണ് ഈ ജോലിക്ക് പ്രതിഫലമായി നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തത്.

    Published by:user_57
    First published: