പങ്കാളികളിൽ ഒരാൾ മറ്റൊരാളെ വഞ്ചിക്കുന്ന സാഹചര്യം പല കുടുംബങ്ങളെയും താറുമാറാക്കാൻ കെല്പുള്ളതാണ്. ഇത് കയ്യോടെ പിടിക്കുന്നവരുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? വഞ്ചിക്കപ്പെട്ടു എന്ന് അറിയുന്ന നിമിഷം മറ്റേയാൾ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടിട്ടുണ്ടോ? അപ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിഞ്ഞെന്നു വരില്ല.
ഭർത്താവിന്റെ പരസ്ത്രീബന്ധം നേരിട്ട് കണ്ടുപിടിച്ച ഒരു ഭാര്യയുടെയും അയാളുടെ കാമുകിയുടെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുകയാണ്.
ഭർത്താവിനെ വീടിനു പുറത്തിറക്കി തെരുവിൽ നിന്നുകൊണ്ടാണ് ഇവരുടെ പോരാട്ടം. ഭർത്താവിനോട് കയർത്തു സംസാരിക്കുകയും,അയാളെ പിടിച്ചുതള്ളുകയുമാണ് യുവതി. ഇവർ വീടിനുള്ളിലേക്ക് കടന്ന് ഭർത്താവിന്റെ വസ്ത്രങ്ങൾ പുറത്തേക്കെറിയുന്നു. നാടകീയ നിമിഷങ്ങൾക്ക് അയൽക്കാരും സാക്ഷി.
Also read: ‘ഇങ്ങനെ ഓടിക്കല്ലെടാ’; തലോടാൻ ശ്രമിച്ച വിനോസഞ്ചാരിയെ ഓടിച്ചിട്ട് ആക്രമിച്ച് കംഗാരു
ടവൽ ചുറ്റി ഓടുന്ന സ്ത്രീയുടെ പിന്നാലെയോടുന്ന ഭാര്യയെ ഇവിടെ കാണാം. ഇതിനു പിന്നിലെ കാരണം ശേഷമുള്ള രംഗങ്ങളിൽ തെളിഞ്ഞു വരുന്നു.
ഗേറ്റിനടുത്ത് നിൽക്കുന്ന യുവതി ഭർത്താവിനോട് കയർത്തു സംസാരിക്കുന്നു. ടവൽ ചുറ്റിയ യുവതി വീടിന്റെ ബാൽക്കണിയിൽ നിന്നും താഴേക്കിറങ്ങുന്നതും കാണാം. താഴെ ഗേറ്റ് പൂട്ടുന്ന സ്ത്രീയെ ഇവർ നിരീക്ഷിക്കുന്നുണ്ട്. ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യം ചുവടെയുള്ള ട്വീറ്റിൽ കാണാം.
Is ko konsa kalesh kaha jayega? pic.twitter.com/6eX0Nu8tKB
— GJ0082 (@gj0082) December 15, 2022
വഴക്കിനു ശേഷം ഭാര്യ വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന സമയം ടവൽ ചുറ്റിയ യുവതി ബാൽക്കണി വഴി താഴേക്കിറങ്ങുന്നു. എന്നാൽ യുവതിയെ ഭാഗ്യം തുണച്ചില്ല. പുറത്തേക്കിറങ്ങിയ ഭാര്യ ഇവരെ കണ്ടെത്തുന്നു. ഭാര്യ യുവതിയെ പിടിക്കാൻ മുന്നോട്ടാഞ്ഞതും, ഭർത്താവ് അവരെ പിന്നിൽ നിന്നും തള്ളിമാറ്റുന്നുണ്ട്. യുവതി വീണ്ടും വീടിനു മുകളിലേക്ക് കയറിപ്പോകുന്നു.
എങ്ങനെയോ ബാൽക്കണി വഴി യുവതി പുറത്തേക്കിറങ്ങിയതും, ഭാര്യ അവരെ പിന്തുടർന്ന് ഓടിക്കുന്നത് കാണാം.
Summary: High-tension drama occurs in an unidentified location when a lady is discovered chasing her husband’s mistress as she caught both of them in the act. On Twitter, the incidental video had become very popular
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.