ഇന്റർഫേസ് /വാർത്ത /Buzz / കൊറോണയുടെ റൂട്ട് മാപ്പ് ചതിച്ചു! ബിസിനസ് ടൂറിനുപോയി ഇറ്റലിയിൽ കാമുകിക്കൊപ്പം കഴിഞ്ഞത് ഭാര്യ അറിഞ്ഞു

കൊറോണയുടെ റൂട്ട് മാപ്പ് ചതിച്ചു! ബിസിനസ് ടൂറിനുപോയി ഇറ്റലിയിൽ കാമുകിക്കൊപ്പം കഴിഞ്ഞത് ഭാര്യ അറിഞ്ഞു

relationship problem

relationship problem

Corona Virus Route Map | ഒടുവിൽ കിട്ടിയ ഫ്ലൈറ്റ് പിടിച്ച് രോഗബാധിതനായിത്തന്നെ തിരികെയെത്തി, ക്വാറന്‍റൈനിലുമായി. ഇതോടെയാണ് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടത്. അങ്ങനെ കള്ളി വെളിച്ചത്തായി. ഇറ്റലിയിൽ പോയ വിവരം ഭാര്യ അറിഞ്ഞു.

കൂടുതൽ വായിക്കുക ...
  • Share this:

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. രോഗം സ്ഥിരീകരിച്ചയാൾ ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെ പോയി ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തുന്നതിനാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. എന്നാൽ യു.കെയിൽ റൂട്ട് മാപ്പ് വിനയായത് ബിസിനസ് ടൂറിനെന്നും പറഞ്ഞ് കാമുകിക്കൊപ്പം കറങ്ങാൻ പോയ കൊറോണ ബാധിതനാണ്.

ഉന്നത ജോലിയുള്ളയാൾ യുകെയിൽ തന്നെയുള്ള മറ്റ് സ്ഥലങ്ങളിൽ ബിസിനസ് ടൂറിന് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് വീടു വിട്ടിറങ്ങിയത്. എന്നാൽ നേരെ വിട്ടത് ഇറ്റലിയിലേക്ക്. അവിടെയുള്ള കാമുകിക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു ലക്ഷ്യം. ഇറ്റലിയിൽ കൊറോണ പിടിമുറുക്കിയ സമയമായിരുന്നു അത്. കുറച്ചുദിവസം കാമുകിക്കൊപ്പം ബീച്ചിലും മാളിലുമൊക്കെയായി കറങ്ങി. ഇതിനിടെ രോഗം നമ്മുടെ കഥാനായകനെയും പിടികൂടി. ഇതോടെ നിശ്ചയിച്ച സമയത്ത് അവിടെനിന്ന് പോരാൻ കഴിയാതെ വന്നു. വിമാന സർവ്വീസുകൾ റദ്ദാക്കിയതാണ് വിനയായത്.

ഒടുവിൽ കിട്ടിയ ഫ്ലൈറ്റ് പിടിച്ച് രോഗബാധിതനായിത്തന്നെ തിരികെയെത്തി, ക്വാറന്‍റൈനിലുമായി. ഇതോടെയാണ് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടത്. അങ്ങനെ കള്ളി വെളിച്ചത്തായി. ഇറ്റലിയിൽ പോയ വിവരം ഭാര്യ അറിഞ്ഞു. അവിടെ ആർക്കൊപ്പം കഴിഞ്ഞു, എവിടെയൊക്കെ പോയി തുടങ്ങിയ വിവരങ്ങളും 'ബിസിനസ് ടൂറിന്' പോയ ആൾ വടക്കൻ ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പ് അധികൃതരോട് മണി മണി പോലെ പറഞ്ഞു.

You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [NEWS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]

ഏതായാലും കൃത്യമായി വിശ്രമം സ്വീകരിക്കുകയും ആശുപത്രിയിൽ കഴിയുകയും ചെയ്തതോടെ കൊറോണ വൈറസിൽനിന്ന് മുക്തനായി വരികയാണ് 'ബിസിനസ് ടൂറിന്' പോയയാൾ. ആരോഗ്യകാര്യത്തിലെ അപകടനില തരണം ചെയ്തെങ്കിലും ദാമ്പത്യബന്ധത്തിന്‍റെ കാര്യത്തിൽ അതീവ ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ കക്ഷി.

First published:

Tags: Corona virus, Corona virus route map, Husband, Illegal relationship, Wife catches illegal relationship