• HOME
  • »
  • NEWS
  • »
  • buzz
  • »
  • 10 years | ‘ശുഭ മുഹൂർത്ത‘ത്തിന് ഭാര്യ 10 വർഷം മാറ്റി നിര്‍ത്തിയ ഭർത്താവിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

10 years | ‘ശുഭ മുഹൂർത്ത‘ത്തിന് ഭാര്യ 10 വർഷം മാറ്റി നിര്‍ത്തിയ ഭർത്താവിന് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

ശുഭമുഹൂർത്തം ആവാത്തതിനാൽ 10 വർഷത്തോളമായി ഭാര്യയുമായി വൈവാഹിക ജീവിതം നയിക്കാൻ കഴിയാതെ വന്ന ഭർത്താവിന് ഛത്തീസ്ഗഡ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    റായ്പൂർ: ശുഭമുഹൂർത്തം (Shubh Muhurat) ആവാത്തതിനാൽ 10 വർഷത്തോളമായി ഭാര്യയുമായി വൈവാഹിക ജീവിതം നയിക്കാൻ കഴിയാതെ വന്ന ഭർത്താവിന് ഛത്തീസ്ഗഡ് ഹൈക്കോടതി (Chattisgarh High Court) വിവാഹമോചനം (Divorce) അനുവദിച്ചു. ഇത് ഉപേക്ഷിക്കലിന് തുല്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

    "ശുഭ മുഹൂർത്തം എന്നത് സന്തോഷകരമായ കുടുംബജീവിതത്തിന് വേണ്ടിയുള്ളതാണ്. എന്നാൽ ഇവിടെ ദമ്പതികളുടെ വൈവാഹിക ജീവിതം ആരംഭിക്കുന്നതിനുള്ള ഒരു തടസ്സമായി ഭാര്യ ‘ശുഭ മുഹൂർത്തം‘ ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്”, ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് രജനി ദുബെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

    ഹിന്ദു വിവാഹ നിയമപ്രകാരം നടത്തിയ വിവാഹം, വിവാഹമോചന ഉത്തരവിലൂടെ വേർപെടുത്താൻ കോടതി ഉത്തരവിട്ടു. പൂർണ്ണമായ അറിവോടു കൂടി ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു, അതിനാൽ ഭർത്താവിന് വിവാഹമോചനത്തിന് അർഹതയുണ്ടെന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജിമാർ പറഞ്ഞു. ഉത്തരവിന്റെ പകർപ്പാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ലഭ്യമായിരിക്കുന്നത്.

    വിവാഹമോചനത്തിനുള്ള ഹർജി തള്ളിയ കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാരനായ സന്തോഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. 2010 ജൂലൈയിൽ താൻ വിവാഹിതനായെന്നും ഭാര്യയും താനും ഒരുമിച്ച് 11 ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും ഹർജിയിൽ പറയുന്നു. പിന്നീട് വീട്ടിൽ ചില ജോലികളുണ്ടെന്ന് പറഞ്ഞ് വീട്ടുകാർ ഭാര്യയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

    രണ്ടുതവണ ഭാര്യയെ തിരികെ കൊണ്ടുവരാൻ ഭർത്താവ് ശ്രമിച്ചെങ്കിലും അത് 'ശുഭകരമായ' സമയമല്ലെന്ന് പറഞ്ഞ് ഭർത്താവിനൊപ്പം പോകാൻ ഭാര്യ തയ്യാറായില്ല. സിംഗ് പിന്നീട് വിവാഹ സംബന്ധമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കേസ് ഫയൽ ചെയ്തു. ഇതിന് മറുപടിയായി, ഭർത്താവിനൊപ്പം പോകാൻ തയ്യാറാണെന്നും എന്നാൽ ആചാരമനുസരിച്ചുള്ള ശുഭമുഹൂർത്ത സമയത്ത് തന്നെ തിരികെ കൊണ്ടുപോകാൻ അദ്ദേഹം എത്തിയില്ലെന്നും ഭാര്യ വാദിച്ചു. താൻ ഭർത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള ആചാരപ്രകാരം തന്നെ കൂട്ടിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ഭാര്യ വാദിച്ചു.

    കോടതി വിധി അറിയാമായിരുന്നിട്ടും ഭർത്താവിനൊപ്പം ഒരുമിച്ച് കഴിയാൻ ഭാര്യ തയ്യാറായിട്ടില്ലെന്ന് സിംഗിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ‘ദുവിരാഗമൻ’ ചടങ്ങിൽ ഭർത്താവ് നേരിട്ട് എത്തി ഭാര്യയെ തിരികെ കൊണ്ടുപോകണമെന്നായിരുന്നു ഇരുവിഭാഗങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ആചാരമെന്ന് ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

    എന്നാൽ ഭർത്താവ് ഭാര്യയെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോൾ പൂജാരിയുംകുടുംബത്തിലെ മുതിർന്നവരും അത് ശുഭകരമായ സമയമല്ലെന്ന് വ്യക്തമാക്കുകയും ഭാര്യയെ തിരികെ കൊണ്ടുപോകാൻ മറ്റൊരു ശുഭമുഹൂർത്ത സമയത്ത് തിരികെ വരാൻ ഭർത്താവിനോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഭാര്യയെ തിരികെ കൊണ്ടുവരാൻ ഭർത്താവിന് കഴിഞ്ഞില്ലെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

    എന്നാൽ ഭാര്യ ഉന്നയിക്കുന്ന ആചാരത്തെക്കുറിച്ചുള്ള വാദം വിചാരണ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വിവാഹമോചന ഉത്തരവ് അനുവദിച്ചു.
    Published by:Karthika M
    First published: