• HOME
  • »
  • NEWS
  • »
  • buzz
  • »
  • ജോ ബൈഡന്റെ ഭാര്യയും കമല ഹാരിസിന്റെ ഭർത്താവും ലിപ്പ്ലോക്ക് വൈറൽ

ജോ ബൈഡന്റെ ഭാര്യയും കമല ഹാരിസിന്റെ ഭർത്താവും ലിപ്പ്ലോക്ക് വൈറൽ

ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനും കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എമോഫുമാണ് ചിത്രത്തിൽ

വൈറൽ ചിത്രം

വൈറൽ ചിത്രം

  • Share this:

    അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവും തമ്മിലെ ലിപ്‌ലോക്ക് വൈറലാവുന്നു. ഇത് രണ്ട് സഹപ്രവർത്തകർ തമ്മിലെ ഉപചാരമാണോ അതോ ഒരു കെട്ടിപ്പിടുത്തം ഉണ്ടാക്കിയ പൊല്ലാപ്പാണോ എന്ന തരത്തിൽ രണ്ട് ചേരികളായി തിരിഞ്ഞ് ചോദ്യമുണ്ട്.

    1992ലെ ചൂടൻ ചിത്രമായ ‘കൺസെൻറിംഗ് അഡൾട്സ്’ എന്ന സിനിമയുടെ പരിച്ഛേദമാണോ ഈ കണ്ടത് എന്നാണ് മറ്റു ചിലർക്ക് ഉയർത്താനുള്ളത്. ജിൽ ബൈഡനും ഡഗ് എമോഫുമാണ് ചിത്രത്തിലുള്ളത്. ഏറെ നാളായി മറ്റു രണ്ട് പങ്കാളികളുമായി വിവാഹജീവിതം നയിക്കുന്ന ഇവർ ഇത്രയും അടുത്തിടപഴകുന്നത് ചിലരെയെങ്കിലും ചൊടിപ്പിച്ചു.

    ബൈഡന്റെ ഭാര്യ എമോഫിനെ കെട്ടിപ്പിടിക്കാൻ മുന്നോട്ടാഞ്ഞുവരുന്നതാണ് വീഡിയോയിലെ ഒരു ദൃശ്യം. എന്നാൽ കൂടുതൽ അടുത്തിടപഴകി അവർ പരസ്പരം ചുംബിച്ചു. ട്വിറ്ററിൽ ചിത്രത്തിനും വീഡിയോയ്ക്കും നിരവധി ട്രോളുകൾ ഇറങ്ങിയിട്ടുണ്ട്.

    Published by:user_57
    First published: