• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elope | കാമുകിക്കൊപ്പം ഒളിച്ചോടിയ ഭർത്താവ് തിരിച്ചെത്തി; സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ

Elope | കാമുകിക്കൊപ്പം ഒളിച്ചോടിയ ഭർത്താവ് തിരിച്ചെത്തി; സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ

ഭാര്യ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്.

  • Share this:
    കാമുകിക്കൊപ്പം ഒളിച്ചോടി തിരികെയെത്തിയ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറാകാതെ ഭാര്യ. ഹൈദരാബാ​ദിലാണ് (Hyderabad) സംഭവം. കാമുകിയുടെ ജീവിതശൈലിയും ആഢംബരവും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് തിരിച്ചെത്തിയത്. ഭാര്യ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്. എങ്ങനെയെങ്കിലും ഭാര്യയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നെ സ്വീകരിക്കാൻ സമ്മതിപ്പിക്കണം എന്നാണ് ആവശ്യം.

    ഹൈദരാബാദിലെ കുകത്ത്പള്ളിയിലാണ് (Kukatpally) ദമ്പതികൾ താമസിച്ചിരുന്നത്. ഇരുവരും ഉദ്യോ​ഗസ്ഥർ ആണെന്നും ഇവർക്ക് രണ്ട് മക്കൾ ഉണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷമാണ് ഭർത്താവ് വിവാഹിതയായ സ്ത്രീയുമായി അടുപ്പത്തിലായത്. വാട്സ്ആപ്പിലൂടെ ഇരുവരും ചാറ്റിങ്ങും ആരംഭിച്ചു. രണ്ട് മാസങ്ങൾക്കു മുൻപാണ് ഭർത്താവ് ഈ സ്ത്രീക്കൊപ്പം ഒളിച്ചോടിയത്. തന്റെ ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അച്ഛൻ ഡൽഹിയിൽ ഒരു ഒദ്യോ​ഗിക ആവശ്യത്തിന് പോയിരിക്കുകയാണെന്നാണ് മക്കളോട് പറ‍ഞ്ഞിരുന്നത്.

    കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകുകയായിരുന്നു. കാമുകിക്കൊപ്പം പോയത് ഒരു ദുർബല നിമിഷത്തിൽ തനിക്ക് സംഭവിച്ചു പോയ തെറ്റാണെന്നു പറഞ്ഞ ഭർത്താവ് എങ്ങനെയെങ്കിലും തന്നെ സ്വീകരിക്കാനും ദാമ്പത്യബന്ധം തുടരാനും ഭാര്യയെ പറ‍ഞ്ഞു മനസിലാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. ആഢംബര ജീവിതശൈലി നയിക്കുന്ന ആളാണ് കാമുകിയെന്നും അവളുടെ പ്രഭാതഭക്ഷണം മുതൽ രാത്രി വരെയുള്ള ചെലവുകൾ‌ക്കായി തനിക്ക് 10 ലക്ഷം രൂപ ലോൺ എടുക്കേണ്ടി വന്നെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത താങ്ങാനാകാത്തതിനാലാണ് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയതെന്നും ഭർത്താവ് പൊലീസിനെ അറിയിച്ചു.

    വീട്ടിലെ മുതിർന്നവർ വഴി ഭാര്യയെ ഇക്കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ദാമ്പത്യ ജീവിതം തുടരാൻ ആ​ഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ തന്റെ കൂടെ തുടർന്ന് ജീവിക്കാൻ ഭാര്യ വിസമ്മതിച്ചുവെന്നും ഇയാൾ പറഞ്ഞു. ദമ്പതികളെ കൗൺസിലിങ്ങിന് അയക്കാനുള്ള ശ്രമം നടത്തി വരികയാണ് പൊലീസ്.

    സമാനനായ ‌പല സംഭവങ്ങളും രാജ്യത്ത് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച കാമുകിയെക്കുറിച്ചും ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഭർത്താവിനെക്കുറിച്ചുമൊക്കെ വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബറേലിയിൽ ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ഭർതൃപിതാവിനൊപ്പം താമസം തുടങ്ങിയ വാർത്തയും പുറത്തു വന്നിരുന്നു. ഇവിടെയും പൊലിസ് സ്റ്റേഷനിലാണ് മൂവരും പ്രശ്ന പരിഹാരത്തിനായി എത്തിയത്.

    യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഭർതൃപിതാവിനൊപ്പം താമസിക്കുന്ന വിവരം പുറത്തുവന്നത്. യുവതിയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് ഭർത്താവിനെ വേണ്ടെന്നും, ഭർതൃപിതാവിനൊപ്പം പോയാൽ മതിയെന്നുമാണ് യുവതി പൊലിസിനോട് പറഞ്ഞത്. യുവതിയുടെ ഭർത്താവ് ബഹളം വെച്ചെങ്കിലും പൊലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
    Published by:Jayashankar AV
    First published: