• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹണിമൂണിനിടെ അപകടം; നവവരന്‍റെ ജീവൻ രക്ഷിച്ച് ഭാര്യ

ഭർത്താവിന്‍റെ നിലവിളികേട്ട് തിരിഞ്ഞുനോക്കിയ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അഗാധ ഗർത്തത്തിലേക്ക് തന്‍റെ പ്രിയതമൻ വീണുപോയിരിക്കുന്നു. ഒരുനിമിഷത്തേക്ക് എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയെങ്കിലും ധൈര്യം വീണ്ടെടുത്ത് അവൾ ആ ഗർത്തത്തിലേക്ക് ഇറങ്ങി...

news18
Updated: July 27, 2019, 7:37 PM IST
ഹണിമൂണിനിടെ അപകടം; നവവരന്‍റെ ജീവൻ രക്ഷിച്ച് ഭാര്യ
Clay Chastain FB
news18
Updated: July 27, 2019, 7:37 PM IST
സെന്‍റ് കിറ്റ്സ്: ഹണിമൂൺ ആഘോഷത്തിനിടെ അപകടത്തിൽപ്പെട്ട നവവരന്‍റെ രക്ഷകയായി ഭാര്യ മാറി. കരീബിയൻ ദ്വീപായ സെന്റ് കിറ്റ്സിൽ കാൽനടയാത്രയ്ക്കിടെ പർവ്വതത്തിന് മുകളിൽനിന്ന് താഴെക്കുവീണുപോയ ഭർത്താവിനെ യുവതി രക്ഷപെടുത്തുകയായിരുന്നു. അമേരിക്കൻ നവദമ്പതികളായ ക്ലേയും അക്കൈമിയുമാണ് ഹണിമൂൺ ആഘോഷിക്കാൻ സെന്‍റ് കിറ്റ്സിൽ എത്തിയത്.

നടക്കുന്നതിനിടയിൽ അഗാധ ഗർത്തത്തിലേക്ക് ക്ലേ വീണുപോകുകയായിരുന്നു. എന്നാൽ ധൈര്യം കൈവിടാതെ താഴേക്ക് ഇറങ്ങിയ അക്കൈമി, ക്ലേയെ രക്ഷപെടുത്തുകയായിരുന്നു. ഭാര്യയുടെ പ്രവർത്തി തികച്ചും അവിശ്വസനീയമായിരുന്നുവെന്ന് ക്ലേ സിബിഎസ് ടിവി ചാനലിനോട് പറഞ്ഞു. ആ സമയത്ത് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതിരുന്ന തന്നെ ഭാര്യ മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.


ക്രോഫോർഡ്‌സ്‌വില്ലെ ഇന്ത്യാനയിൽവെച്ച് ഇവരുടെ വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് സെന്‍റ് കിറ്റ്സിലേക്ക് തിരിച്ചത്. അവിടെ മൌണ്ട് ലിയാമുയിഗ എന്ന അഗ്നിപർവ്വതത്തിന് സമീപത്താണ് അവർ ഹണമുൺ ആഘോഷിക്കാനായി എത്തിയത്. എന്നാൽ ജൂലൈ 18ന് രാവിലെ പ്രഭാതനടത്തത്തിനിടയിലാണ് അപകടമുണ്ടായത്. അഗ്നിപർവ്വതത്തിനുള്ളിലേക്ക് ഇറങ്ങാൻ ശ്രമിക്കവെയാണ് കാൽവഴുതി ഗർത്തത്തിലേക്ക് ക്ലേ പതിച്ചത്. നിലവിളി കേട്ട് താഴേക്ക് പിടിച്ചിറങ്ങിയ അക്കൈമി, ക്ലേ വീണുകിടക്കുന്നയിടത്തേക്ക് എത്തി. അപ്പോൾ തലയും ശരീരമാസകലവും മുറിവേറ്റ് ക്ലേ വേദനകൊണ്ട് പുളയുകയായിരുന്നു.

അവിടെനിന്ന് രക്ഷപെടാൻ സഹായം അഭ്യർത്ഥിച്ചെങ്കിലും ഇവരുടെ നിലവിളി ആരും കേട്ടില്ല. ഒടുവിൽ ക്ലേയെ പിടിച്ചു അക്കൈമി മുകളിലേക്ക് കയറുകയായിരുന്നു. ചെങ്കുത്തായ മലയിടുക്കുകളിലൂടെ ഏറെ ശ്രമകരമായാണ് ഇവർ കുന്നിന് മുകളിലേക്ക് കയറിയത്. മൂന്നുമണിക്കൂർകൊണ്ടാണ് മുകളിലെത്തിയത്. ഉടൻ തന്നെ ക്ലേയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ക്ലേ, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഭാര്യ ജീവൻ രക്ഷിച്ച സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഈ പോസ്റ്റ് വളരെ വേഗം വൈറലാകുകയായിരുന്നു.
First published: July 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...