നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഭാര്യ തന്നെ അടിമയായി കാണുന്നു; നിരന്തരം മർദിക്കുന്നു; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

    ഭാര്യ തന്നെ അടിമയായി കാണുന്നു; നിരന്തരം മർദിക്കുന്നു; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

    ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന്​ അവകാശപ്പെട്ട യുവാവ്​ പണത്തിനും വിലപിടിപ്പുളള വസ്തുക്കൾക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നു​വെന്നും കാരണം കണ്ടെത്തി വഴക്ക്​ കൂടുന്നുവെന്നും പരാതിയിൽ പറയുന്നു.

    • Share this:
      ബെംഗളൂരു: ബെംഗളൂരുവിൽ (Bengaluru) ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ്​ പൊലീസ്​ സ്റ്റേഷനിൽ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ യുവാവ്​. തന്നെ തലയണകൊണ്ട്​ പതിവായി മർദിക്കാറുണ്ടെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും വാങ്ങാൻ നിർബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാർ പോലും ഭാര്യയുടെ നിർബന്ധത്തിന്​ വാങ്ങിച്ചു നൽകിയെന്നും യുവാവ്​ പരാതിയിൽ പറയുന്നു.

      2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപ്പാർട്ട്​മെന്‍റിലാണ്​ ഇരുവരും താമസിച്ചുവന്നത്. വിവാഹം കഴിഞ്ഞ്​ കുറച്ചുനാളുകൾക്ക്​ ശേഷം ഭാര്യ തന്നെ അടിമയായാണ്​ കണക്കാക്കുന്നതെന്നും നിരന്തരം തലയിണകൊണ്ട്​ അടിക്കുമെന്നും പരാതിയിൽ പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന്​ അവകാശപ്പെട്ട യുവാവ്​ പണത്തിനും വിലപിടിപ്പുളള വസ്തുക്കൾക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നു​വെന്നും കാരണം കണ്ടെത്തി വഴക്ക്​ കൂടുന്നുവെന്നും പരാതിയിൽ പറയുന്നു.

      സെപ്​റ്റംബർ 25ന്​ രാത്രി 10.30ഓടെ അപാർട്ട്​മെന്‍റിന്‍റെ വാതിൽ യുവാവ്​ പൂട്ടിയിരുന്നു. എന്നാൽ രാത്രി പുറത്തുപോകണമെന്ന്​ ഭാര്യ ശാഠ്യം പിടിച്ചു. താക്കോൾ ചോദിച്ചെങ്കിലും താൻ പുറത്തുപോകരുതെന്ന്​ ഭാര്യയോട്​ ആവശ്യപ്പെട്ടു. വഴക്ക്​ ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറുകയും ചെയ്തു. ശേഷം താൻ ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിൽ കയറി തലയണകൊണ്ട്​ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്ന്​ യുവാവ്​ പറയുന്നു.

      Also Read- Padma Lakshmi | മകളുടെ അച്ഛൻ ആരാണെന്ന് തനിക്ക് ഉറപ്പില്ലായിരുന്നു; കാരണം വെളിപ്പെടുത്തി പത്മ ലക്ഷ്മി

      ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതോടെ തള്ളിമാറ്റി. ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ്​ പറയുന്നു. വഴക്ക്​ രൂക്ഷമായതോടെ ഇരുവരും പൊലീസിനെ വിളിച്ചു. രണ്ടുപേർക്കും കൗൺസലിങ്​ നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്കെതിരെ അന്നപൂർണേശ്വരി നഗർ പൊലീസ്​ സ്റ്റേഷനിൽ സ്ത്രീധന പീഡനപരാതി നൽകിയെന്നും കോടതിയിൽ പോയി പിന്നീട്​ മുൻകൂർ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

      ദമ്പതികളുടെ പരാതികൾ സ്വീകരിച്ച്​ അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗൺസലിങ്ങിന്​ വിധേയമാക്കിയതായും മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

      English Summary: A private firm employee has filed a police complaint against his wife, saying she treats him like a slave and almost smothered him with a pillow. Nagarabhavi resident got married to woman in January 2020, and the couple moved into an apartment. A few days later, couples began treating him like a slave and thrashing him frequently.
      Published by:Rajesh V
      First published: