കോവിഡ് മഹാമാരി വ്യാപിച്ചതോടെയാണ് വർക്ക് അറ്റ് ഹോം എന്ന പുതിയ രീതി ലോകമെങ്ങും വ്യാപകമാത്. രോഗവ്യാപനം കാരണം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനികൾ അനുവദിച്ചത്. ജോലി സ്ഥലത്തെ രോഗവ്യാപനം ഒഴിവാക്കാനാണ് ഇങ്ങനെയൊരു രീതി അവതരിപ്പിച്ചത്. ഇതോടെ ഔദ്യോഗിക മീറ്റിങ്ങുകളും പരിശീലനങ്ങളും അഭിമുഖങ്ങളുമൊക്കെ ഓൺലൈൻ വീഡിയോ കോൺഫറൻസ് മുഖേനയായി. സൂം, ഗൂഗിൾ മീറ്റ് എന്നിവയുൾപ്പെടെയുള്ള വീഡിയോ കോൺഫറൻസിംഗ് സൈറ്റുകളിലൂടെയാണ് ഇപ്പോൾ വർക്ക് അറ്റ് ഹോം ജീവനക്കാരുടെ ഔദ്യോഗിക ചർച്ചകളും മീറ്റിംഗുകളുമൊക്കെ നടക്കുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് നല്ലതും മോശവുമായ ഒട്ടനവധി ഘടകങ്ങളുണ്ട്. വീട്ടുകാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ എന്നതുപോലെ തന്നെ ജോലിയിൽ ഒട്ടേറെ പ്രതിബന്ധങ്ങളും വിട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകും. കുട്ടികളുടെയും വീട്ടുകാരുടെയും ഇടപെടലൊക്കെ ഇതിനോടകം വൈറൽ വീഡിയോകളായി സോഷ്യൽ മീഡിയയിലൊക്കെ വന്നിട്ടുണ്ട്. ചിലപ്പോൾ ആശ്ചര്യകരവും ഞെട്ടിപ്പിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ വർക്ക് അറ്റ് ഹോം ജീവനക്കാർ നേരിടേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ ഇതുപോലുള്ള ഒരു സംഭവം സോഷ്യൽ മീഡിയാ സൈറ്റുകളിൽ വൈറൽ ആയിരുന്നു. വീട്ടിൽ നിന്ന് സൂം വഴി ഓഫീസ് മീറ്റിംഗിൽ പങ്കെടുക്കുന്ന ഭർത്താവിനെ ഭാര്യ സമീപിക്കുന്നു. മീറ്റിംഗ് നടക്കുന്നുവെന്ന് അറിയാതെ ഭാര്യ അയാളെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വൈറലായ വീഡിയോയിലുള്ളത്.
ഭാര്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിഭ്രാന്തനായ ഭർത്താവ് ഈ സാഹചര്യത്തെ നേരിടാൻ ഭാര്യയെ സമീപത്തേക്കു മാറ്റി, ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും മീറ്റിംഗിനെക്കുറിച്ച് അവിടെ എന്താണ് ചെയ്യുന്നതെന്നും ഭാര്യയെ അറിയിക്കുന്നു. ഭാര്യ ഉടൻ തന്നെ സാഹചര്യം മനസിലാക്കുകയും തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് നടിക്കുകയും ചെയ്യുന്നു.
ഈ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Also Read-
ഇന്റർനെറ്റിന് സ്പീഡില്ലെന്ന് പരാതി അവഗണിച്ചു; ലക്ഷങ്ങൾ മുടക്കി കമ്പനിക്കെതിരെ പത്ര പരസ്യം നൽകി തൊണ്ണൂറുകാരൻ
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ ഏറ്റവും സജീവമായ ആളുകളിൽ ഒരാളായ മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കിട്ട് സ്വന്തം ഹാസ്യ ശൈലിയിൽ അഭിപ്രായം രേഖപ്പെടുത്തി. “ഈ സ്ത്രീയെ ഈ വർഷത്തെ മികച്ച ഭാര്യയായി ഞാൻ ശുപാർശ ചെയ്യുന്നു. ഭർത്താവ് കൂടുതൽ സന്തോഷവാനായിരുന്നുവെങ്കിൽ, ഈ വർഷത്തെ ഏറ്റവും മികച്ച ദമ്പതികളായി ഞാൻ അവരെ ശുപാർശ ചെയ്യുമായിരുന്നു, പക്ഷേ ഭർത്താവിന്റെ ലജ്ജ കാരണം ആ അവസരം ദമ്പതികൾക്ക് നഷ്ടപ്പെട്ടു"- ആനന്ദ് മഹീന്ദ്ര എഴുതി.
ആനന്ദ് മഹീന്ദ്രയെപ്പോലുള്ള പലരും തമാശയായി അവരുടെ രസകരമായ അഭിപ്രായങ്ങൾ ഈ വീഡിയോയ്ക്കൊപ്പം പങ്കിടുന്നു. ഇതുവരെ ഈ വീഡിയോ ട്വിറ്ററിൽ നാലു ലക്ഷത്തിലധികം കാഴ്ചക്കാർ കണ്ടു.
ബാത്ത്റൂമിൽ നിന്ന് ഒരു വീഡിയോ മീറ്റിംഗിൽ പങ്കെടുക്കുന്നത് പോലുള്ള മുമ്പത്തെ വൈറൽ വീഡിയോകളേക്കാൾ കൂടുതൽ പേരിലേക്ക് ഇതിനോടകം ചുംബന വീഡിയോ എത്തി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.