ഡി. മഹേഷ് കുമാർ
ആന്ധ്രാപ്രദേശിലെ ഗോദാവരി തീര പ്രദേശത്തെ ഭക്ഷണ വൈവിധ്യം പ്രസിദ്ധമാണ്. മൂന്ന് ദിവസമായി നടന്ന് വരുന്ന സംക്രാന്തി ഉത്സവത്തിൽ പങ്കെടുക്കാനാണ് ഏലൂരിലെ ദമ്പതികളുടെ മകളും ഭർത്താവും അനകപ്പള്ളിയിൽ നിന്നും എത്തിയത്. എന്നാൽ മരുമകനെ ദമ്പതികൾ സ്വീകരിച്ചത് 379 തരം വിഭവങ്ങൾ വിളമ്പിയാണ്.
ഭീമ റാവുവിന്റെയും ചന്ദ്രലീലയുടെയും മകൾ ഒരു വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ല സ്വദേശിയായ മുരളീധറിനെ വിവാഹം കഴിച്ചത്. നവദമ്പതികൾ തങ്ങളുടെ ആദ്യ സംക്രാന്തി ഉത്സവം ആഘോഷിക്കാനാണ് ഭീമ റാവുവിനും ചന്ദ്രലീലയുടെയും അടുത്തെത്തിയത്. ഏലൂരിലാണ് ഇരുവരും താമസം. മകളെയും മരുമകനയെയും ഒന്ന് ഞെട്ടിക്കാൻ തന്നെ ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് 379 വിഭവങ്ങൾ അവർ തന്നെ പാചകം ചെയ്ത് മരുമകന് വിളമ്പിയത്.
Also read- വിജയ് ഒരു വർഷം സമ്പാദിക്കുന്നത് 150 കോടി; ആകെ 445 കോടിയുടെ ആസ്തി
ബൂരേലു (അരിപ്പൊടി, ശർക്കര, പഞ്ചസാര ചേർത്തുണ്ടാക്കുന്ന മധുര പലഹാരം), പായസം, ജാംഗ്രി, അരിസെലു (അരിപ്പൊടി, ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർത്തുണ്ടാക്കുന്ന മധുരം), നുവ്വുല അരിസെലു (എള്ള് കൊണ്ടുണ്ടാക്കുന്ന മധുര പലഹാരം) എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ഗോദാവരി ഭക്ഷണമാണ് തയാറാക്കിയത്. ഭക്ഷണം കൂടാതെ സ്വീറ്റ് ബൂന്തി, നേതി മൈസൂർ പാക്ക്, നേതി സോൻ പാപ്പിഡി, ബട്ടർ ബർഫി, ഡ്രൈ ഫ്രൂട്ട്സ് ബർഫി, ഡ്രൈ ഫ്രൂട്ട്സ് ഹൽവ, ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു, അമുൽ ചോക്ലേറ്റ് ലഡ്ഡു, മലൈ പുരി, ബെല്ലം സുന്നുണ്ടാലു (ശർക്കരയിൽ ഉണ്ടാക്കിയ മധുരം), പനീർ ജിലേബി , വെളുത്ത കോവ, ചുവന്ന കോവ, സ്പെഷ്യൽ കോവ, മാളിയ കോവ, പിസ്ത കോവ റോൾ, സാദ കോവ റോൾ എന്നിവയും അരി, ഗോതമ്പ്, ശർക്കര, പഞ്ചസാര, പുളി, എള്ള്, തൈര്, ചെറുനാരങ്ങ ഉൾപ്പെടെയുള്ളവയും ബെല്ലം പരമന്നം, പഞ്ചസാര, നിമ്മ പുളിഹോര എന്നിവ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങളും.
അതേപോലെ ചക്കര പൊങ്കാലി, ദദ്യോജനം, നേതി സേമിയ, ഗോധുമ നൂക പ്രസാദം, കാജു കട്ടി, പരമന്നം, ചിന്താപണ്ഡു പുളിഹോര, കരം ജീഡി പപ്പു, വൈറ്റ് റൈസ്, ബിരിയാണി, ഫ്രൈഡ് റൈസ്, പനീർ കറി, തക്കാളി പപ്പു, മൈദ ചെഗോഡിലു, പപ്പു ചെഗോഡിലു, നുവ്വുല ചെഗോഡിലു, ഉരുളക്കിഴങ്ങ് ചിപ്സ്, വാമു ജാന്തികളു, ചക്കിലാലു, ചിന്ന മിക്ച്ചർ, പേട്ട മിക്ച്ചർ, ചോളപ്പൊടി മിക്ച്ചർ, വാമു പക്കോടി, അതുകുളു മിക്ച്ചർ, എര കൊമ്മുലു, ജീഡിപ്പാപ്പു ബിസ്ക്കറ്റ് (കശുവണ്ടി), വുള്ളി റിംഗ്സ് (ഉള്ളി), കറപ്പൂസ ചിന്നഡി, പാൻ ഗവ്വ ചിന്നഡി, ഗുലാബ് ജാമുൻ, ചൈന ചിന്ന ഗുലാബ് ജാമുൻ, ചൈന പെഡ്ഡ ഗുലാബ് ജാമുൻ, മൈസൂർ പാക്ക്, പപ്പുണ്ട, പപ്പു ചിക്കി, നുവ്വുലുണ്ട, നുവ്വൽ ചിക്കി, കൊബ്ബറുണ്ട, ഗുലാബി പുവ്വുലു, പാല കായലു, പെഡ്ഡ ലഡ്ഡു, സ്പെഷ്യൽ മോട്ടിച്ചൂർ ലഡ്ഡു, ബസാറ ലഡ്ഡു, ബസാറ ലഡ്ഡു കജ്ജിക്കായ, വെറുസെനഗ കജ്ജിക്കായ, നുവ്വുല കജ്ജിക്കായ കൂടാതെ ദിവസേന വിളമ്പുന്ന അച്ചാറുകൾ ഉൾപ്പെടെ 379 വിഭവങ്ങൾ ആണ് ഭക്ഷണ മെനുവിൽ ഉണ്ടായിരുന്നത്.
തന്റെ മരുമകൻ അനകപ്പള്ളി ജില്ലക്കാരനായതിനാൽ, ഗോദാവരി പ്രദേശത്തെ രുചികരമായ ഭക്ഷണവിഭവങ്ങൾ നൽകി അദ്ദേഹത്തെ സന്തോഷിപ്പിക്കാനും ഒന്ന് അത്ഭുതപെടുത്താനുമാണ് ഭീമറാവുവും ഭാര്യയും ഇങ്ങനെ ഒരു സദ്യ ഒരുക്കിയത്. വിവാഹസമയത്ത് മരുമകൻ ഗോദാവരിയിലെ സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യങ്ങളെ കുറിച്ചും രുചികളെ കുറിച്ചും സംസാരിച്ചിരുന്നതായി ചന്ദ്രലീല പറഞ്ഞു. എട്ട് മാസത്തെ തയ്യാറെടുപ്പാണ് 379 വിഭവങ്ങൾ തയ്യാറാക്കാൻ നടത്തിയതെന്നും അവർ പറഞ്ഞു. രണ്ടാഴ്ചയോളം എടുത്താണ് പാചകം പൂർത്തിയാക്കിയത്. സ്നേഹത്തോടും വാത്സല്യത്തോടും കൂടെ വിളമ്പിയ വൈവിധ്യം നിറഞ്ഞ ഭക്ഷണങ്ങൾ തന്നെ അമ്പരിപ്പിച്ചു കളഞ്ഞെന്ന് മരുമകൻ മുരളീധർ പറഞ്ഞു. ഇത്രയും സ്നേഹനിധിയായ അമ്മായിയമ്മയെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും മുരളീധർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.