ഒരു 150 രൂപ എടുക്കാനുണ്ടോ? പൊതുജനങ്ങളിൽ നിന്നും സംഭാവന ചോദിച്ച് വിക്കിപീഡിയ

Wikipedia asks for Rs 150 as donation from public | വായനക്കാരുടെ സഹായസഹകരണങ്ങൾക്കായി കാത്തിരിക്കുകയാണ് വിക്കിപീഡിയ

News18 Malayalam | news18-malayalam
Updated: July 31, 2020, 8:55 AM IST
ഒരു 150 രൂപ എടുക്കാനുണ്ടോ? പൊതുജനങ്ങളിൽ നിന്നും സംഭാവന ചോദിച്ച് വിക്കിപീഡിയ
വിക്കിപീഡിയ
  • Share this:
സൂര്യന് താഴെയുള്ള എന്തിനെ പറ്റി അറിയാനും പൊതുജനം വർഷങ്ങളായി ആശ്രയിക്കുന്ന അറിവിന്റെ പേടകമാണ് വിക്കിപീഡിയ. ഈ സൗജന്യ സേവനം കൊണ്ട് പ്രോജക്ടുകൾ പൂർത്തിയാക്കിയവരും, പരീക്ഷ പാസായവരും, പുസ്തകങ്ങൾ വായിച്ചവരും, മറ്റു പല തരത്തിലും അറിവ് നേടിയവരും ഏറെയുണ്ട്.

ഇപ്പോൾ വായനക്കാരുടെ സഹായസഹകരണങ്ങൾക്കായി കാത്തിരിക്കുകയാണ് വിക്കിപീഡിയ. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിക്കിപീഡിയയുടെ ഏതൊരു പേജ് തുറന്നു വരുമ്പോഴും സംഭാവനയ്ക്കായുള്ള സന്ദേശം കാണാവുന്നതാണ്. കേവലം 150 രൂപ തന്നാൽ വിക്കിപീഡിയക്ക് കുറേയേറെ വർഷങ്ങൾ മുന്നോട്ട് കുതിക്കാനാകും എന്നാണ് സന്ദേശം. 98 ശതമാനം വായനക്കാരും സംഭാവന നൽകാറില്ല എന്ന കാര്യവും വിക്കിപീഡിയ സന്ദേശത്തിൽ പറയുന്നു.

TRENDING:SushantSinghRajput Death Case| നടി റിയ ചക്രബർത്തിയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
[PHOTO]
പതിമൂന്നുകാരിയെ വിവാഹം കഴിക്കണം; എതിർത്ത ബന്ധുവിനെ ബിൽഡിംഗ് കോൺട്രാക്ടർ കൊലപ്പെടുത്തി
[PHOTO]
ജഡ്ജിയെയും മകനെയും വിഷം കലർത്തിയ ചപ്പാത്തി നൽകി കൊലപ്പെടുത്തി; മന്ത്രവാദി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ[NEWS]

"വിക്കിപീഡിയ ഉപകാരപ്രദമായതിനാൽ പലരും സംഭാവന നൽകും. നിങ്ങൾക്ക് 150 രൂപ മൂല്യമുള്ള അറിവ് വിക്കിപീഡിയ പകർന്നു തന്നിട്ടുണ്ടെങ്കിൽ കേവലമൊരു മിനിട്ട് നേരം സംഭാവന നൽകാനായി ചിലവിടുക. വിശ്വസനീയവും പക്ഷം ചേരാത്തതുമായ വിവരം നൽകുന്ന വളണ്ടിയർമാരുടെ തൊഴിലിനു പ്രാധാന്യം ഉണ്ട് എന്ന് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കും." വിക്കിപീഡിയയുടെ സന്ദേശത്തിൽ പറയുന്നു.

ആദ്യമായല്ല വിക്കിപീഡിയ വായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ വിക്കിപീഡിയയിൽ സമാനരീതിയിൽ സന്ദേശം പൊന്തി വന്നിരുന്നു.

ഇന്ത്യയിൽ മാത്രമല്ല, മറ്റ് വിദേശരാജ്യങ്ങളിലും വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കിപീഡിയയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംഭാവന ചോദിക്കുന്നുണ്ട്. സൗജന്യമായി ലോകത്തെമ്പാടും ഈ വിവര വിതരണശൃംഖല പ്രവർത്തിപ്പിക്കാനാണ് സംഭാവന തേടുന്നത്.
Published by: meera
First published: July 31, 2020, 8:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading